Malayalam
ബോളിവുഡിലും ചുവടുറപ്പിച്ച് റോഷന് മാത്യു; ഡാര്‍ലിംഗ്സിന്റെ ടീസര്‍ പുറത്തിറങ്ങി
ബോളിവുഡിലും ചുവടുറപ്പിച്ച് റോഷന് മാത്യു; ഡാര്‍ലിംഗ്സിന്റെ ടീസര്‍ പുറത്തിറങ്ങി
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് റോഷന് മാത്യു. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷമനസിലിടം നേടിയ താരം ബോളിവുഡിലും ചുവടുറപ്പിച്ചിരിക്കുകയാണ്. റോഷന് മാത്യു പ്രധാന കഥാപാത്രമായെത്തുന്ന ബോളിവുഡ് ചിത്രം ഡാര്‍ലിംഗ്സിന്റെ ടീസര്‍ പുറത്തിറങ്ങി. ജസ്മീത്ത് കെ. റീനാ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് ആലിയ ഭട്ടാണ്.
ആലിയ ആദ്യമായി നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഡാര്ലിങ്സിനുണ്ട്. ആലിയ ഭട്ടിനൊപ്പം റോഷന് മാത്യു, ഷിഫാലി ഷാ, വിജയ് വര്‍മ്മ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നുണ്ട്.
ചിത്രം ഓഗസ്റ്റ് അഞ്ചിന് നെറ്റ്ഫഌക്സിലൂടെയാണ് റിലീസ് ചെയ്യുക. ഡാര്‍ക്ക് കോമഡി വിഭാഗത്തില്‍പെടുന്ന ചിത്രം അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പറയുന്നത്. ഷിഫാലി ഷായാണ് ആലിയ ഭട്ടിന്റെ അമ്മയായി സിനിമയില്‍ എത്തുന്നത്.
ജസ്മീത്ത് കെ. റീനാണ് ചിത്രത്തിന്റെ സംവിധാനം. ആലിയ ഭട്ടിന്റെ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സും ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വിശാല്‍ ഭരദ്വാജാണ് സംഗീത സംവിധാനം.
