Malayalam
ആ ചോദ്യം പാപ്പന് മൈക്കിളിനോട് ചോദിക്കാം, പക്ഷേ സുരേഷ് ഗോപിക്ക് ഗോകുലിനോട് ചോദിക്കാന്‍ പറ്റില്ലല്ലോ, ഒരു മതില്‍കെട്ടുണ്ടല്ലോ; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി
ആ ചോദ്യം പാപ്പന് മൈക്കിളിനോട് ചോദിക്കാം, പക്ഷേ സുരേഷ് ഗോപിക്ക് ഗോകുലിനോട് ചോദിക്കാന്‍ പറ്റില്ലല്ലോ, ഒരു മതില്‍കെട്ടുണ്ടല്ലോ; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി
ജോഷിയുടെ സംവിധാനത്തില്‍ സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒരുമിച്ചെത്തുന്ന ചിത്രമാണ് പാപ്പാന്‍. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ഗോകുല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രെമോഷനുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിനിടെ അവതാരിക ചോദിച്ച രസകരമായ ചോദ്യവും അതിന് സുരേഷ് ഗോപി നല്‍കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
പാപ്പന് മൈക്കിളിനോട് എത്ര സ്‌നേഹമുണ്ടെന്നായിരുന്നു ചോദ്യം. പാപ്പന് മൈക്കിളിനോട് എത്ര സ്‌നേഹം ഉണ്ടെന്ന് സിനിമ കണ്ടാല്‍ മനസിലാകുമെന്നായിരുന്നു സുരേഷ് ഗോപി മറുപടി നല്‍കിയത് പക്ഷേ ഗോകുലിന്റെ സംശയം ഈ മൈക്കിളിനോടുള്ള സ്‌നേഹം തന്നോട് എപ്പോഴെങ്കിലും കാണിച്ചിട്ടുണ്ടോ എന്നതാണെന്നും സുരേഷ് ഗോപി പറഞ്ഞു.
ചിത്രത്തില്‍ പാപ്പനും മൈക്കിളും തമ്മിലുള്ള കെമിസ്ട്രി ഭയങ്കര രസമാണ്. ഒരുപക്ഷേ അതുകൊണ്ടാണ് ജോഷിയേട്ടന്‍ മൈക്കിള്‍ എന്ന കഥാപാത്രം ഗോകുല്‍ ചെയ്യണമെന്ന തീരുമാനത്തില്‍ എത്തിയത്. എന്റെ അടുത്ത് അനുവാദമല്ല ചോദിച്ചത്. ഗോകുലും വേണം കേട്ടോ ഡേറ്റ് തരുമ്പോള്‍ അവന്റെ കൂടി സൗകര്യം നോക്കണം എന്ന് പറഞ്ഞു.
അയാള്‍ കഥ കേള്‍ക്കട്ടെ അയാള്‍ക്ക് ഇഷ്ടപ്പെട്ടാലല്ലേ എന്ന് താന്‍ ചോദിച്ചപ്പോള്‍ അതൊന്നും കുഴപ്പമില്ല അവന്‍ കേള്‍ക്കട്ടെ ഇഷ്ടപ്പെടും അവന്‍ വന്നോളും നീ അതിനകത്തൊന്നും വേദനിക്കണ്ട എന്നാണ് അദ്ദേഹം പറഞ്ഞതെന്നും സുരേഷ് ഗോപി പറഞ്ഞു. സീന്‍സ് വായിച്ചു കേട്ടപ്പോള്‍ എനിക്കും തോന്നി. ശരിയാണ് നല്ലതാണെന്ന്.
ഭയങ്കര രസകരമായ ചില മുഹൂര്‍ത്തങ്ങള്‍ ഉണ്ട്. താന്‍ സ്വന്തം മകന്റെ മുഖത്ത് നോക്കി ചോദിക്കുന്നുണ്ട്, നിനക്ക് എപ്പോഴെങ്കിലും നീ എന്റെ മോനാണെന്ന സംശയം തോന്നിയിട്ടുണ്ടോ എന്ന്. പാപ്പന് മൈക്കിളിനോട് അത് ചോദിക്കാം. സുരേഷ് ഗോപിക്ക് ഗോകുലിനോട് ചോദിക്കാന്‍ പറ്റില്ലല്ലോ. ഒരു മതില്‍കെട്ടുണ്ടല്ലോ. മകനായിട്ടുള്ള ആള്‍ ആക്ടര്‍ ആയതുകൊണ്ട് ഇത് ആ സിനിമയില്‍ ഉപയോഗിച്ചുവെന്നും, സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.