Malayalam
വിക്കി കൗശലിനെ വധിക്കുമെന്ന് ഭീഷണി; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
വിക്കി കൗശലിനെ വധിക്കുമെന്ന് ഭീഷണി; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
ബോളിവുഡ് നടന്‍ വിക്കി കൗശലിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ അറസ്റ്റില്‍. മുംബൈ സ്വദേശിയായ മന്‍വീന്ദര്‍ സിംഗ് എന്നയാളാണ് അറസ്റ്റിലായത്. നടന്റെ പരാതിയില്‍ സാന്താക്രൂസ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്.
വിക്കി കൗശലിന്റെ ഭാര്യയും ബോളിവുഡ് നടിയുമായ കത്രീന കൈഫിനോടുള്ള ആരാധന മൂലമാണ് ഭീഷണിപ്പെടുത്തിയത് പ്രതി മൊഴി നല്‍കി. നടിയെയും സമൂഹമാധ്യമങ്ങള്‍ വഴി ഇയാള്‍ ശല്യം ചെയ്യുന്നുണ്ടായിരുന്നു. നടിയെ കല്യാണം കഴിക്കുകയാണ് തന്റെ ആഗ്രഹമെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
അതേസമയം കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം. ബോളിവുഡ് അന്നേവരെ കണ്ടതില്‍ വെച്ച് ഏറ്റവും ആര്‍ഭാടപൂര്‍വമായിരുന്നു വിവാഹം. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ അതിഥികള്‍ക്ക് ചില നിബന്ധനകളും ഏര്‍പ്പെടുത്തിയിരുന്നു. വിവാഹ ഫോട്ടോ എടുക്കാന്‍ അതിഥികള്‍ക്ക് അനുവാദം ഉണ്ടായിരുന്നില്ല.
