Malayalam
ബിഎംഡബ്ല്യു ത്രീ സീരീസ് 340 ഐ സ്വന്തമാക്കി റോഷന്‍ മാത്യു; വില 89 ലക്ഷത്തിന് മുകളില്‍
ബിഎംഡബ്ല്യു ത്രീ സീരീസ് 340 ഐ സ്വന്തമാക്കി റോഷന്‍ മാത്യു; വില 89 ലക്ഷത്തിന് മുകളില്‍
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് റോഷന്‍ മാത്യു. ഇപ്പോഴിതാ പുതിയ വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. ബിഎംഡബ്ല്യു ത്രീ സീരീസ് 340 ഐ എന്ന വാഹനമാണ് നടന്‍ സ്വന്തമാക്കിയിരിക്കുന്നത്.
ഇവിഎം ഓട്ടോക്രാഫ്റ്റ് കൊച്ചിയില്‍ നിന്നുമാണ് റോഷന്‍ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്. 89 ലക്ഷത്തിന് മുകളിലാണ് വാഹനത്തിന് വില വരുന്നത്.
‘അടി കപ്യാരേ കൂട്ടമണി’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ റോഷന്‍ ‘ആനന്ദ’ത്തിലെ ഗൗതം എന്ന കഥപാത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. തുടര്‍ന്ന് മൂത്തോണ്‍, കപ്പേള, സി യു സൂണ്‍, കുരുതി തുടങ്ങിയ സിനിമകള്‍ ചെയ്തു.
സിബി മലയില്‍ സംവിധാനം ചെയ്ത ‘കൊത്ത്’ ആണ് നടന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തിയേറ്ററുകളില്‍ മികച്ച വിജയം നേടുന്ന ചിത്രത്തില്‍ രാജേഷ് എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്. ബോളിവുഡ് ചിത്രം ‘ഡാര്‍ലിംഗ്‌സ്’, വിക്രം നായകനായ തമിഴ് ചിത്രം ‘കോബ്ര’, ‘ഒരു തെക്കന്‍ തല്ല് കേസ്’ തുടങ്ങിയ സിനിമകളും റോഷന്റേതായി ഈ വര്‍ഷം റിലീസ് ചെയ്തു.
