സൂര്യയ്ക്ക് ഒപ്പം മികച്ച നടൻ അവാർഡിനായി ഇഞ്ചോടിഞ്ചു പോരാട്ടം നടത്തിയത് ഫഹദിന്റെ മാലിക്ക് ആയിരുന്നു; എന്നാൽ മേയ്ക്കപ്പില്‍ എതിർപ്പ്; മികച്ച നടിയായി നവ്യയും, പക്ഷെ നേട്ടം അപർണ്ണയ്ക്ക്!
സൂര്യയ്ക്ക് ഒപ്പം മികച്ച നടൻ അവാർഡിനായി ഇഞ്ചോടിഞ്ചു പോരാട്ടം നടത്തിയത് ഫഹദിന്റെ മാലിക്ക് ആയിരുന്നു; എന്നാൽ മേയ്ക്കപ്പില്‍ എതിർപ്പ്; മികച്ച നടിയായി നവ്യയും, പക്ഷെ നേട്ടം അപർണ്ണയ്ക്ക്!
സൂര്യയ്ക്ക് ഒപ്പം മികച്ച നടൻ അവാർഡിനായി ഇഞ്ചോടിഞ്ചു പോരാട്ടം നടത്തിയത് ഫഹദിന്റെ മാലിക്ക് ആയിരുന്നു; എന്നാൽ മേയ്ക്കപ്പില്‍ എതിർപ്പ്; മികച്ച നടിയായി നവ്യയും, പക്ഷെ നേട്ടം അപർണ്ണയ്ക്ക്!
ഇക്കുറി ദേശീയ സിനിമ അവാർഡിൽ പ്രാദേശിക ഭാഷകളുടെ മുന്നേറ്റം പ്രശംസനീയമായിരുന്നു. മലയാളം 8 പുരസ്കാരം നേടിയപ്പോൾ തമിഴും കൈ നിറയെ പുരസ്കാരങ്ങൾ വാരിക്കൂട്ടി . മികച്ച ചിത്രം, നടൻ, നടി, സഹ നടീനടൻമാർ, തുടങ്ങിയ പ്രധാന പുരസ്കാരങ്ങളെല്ലാം കേരളവും തമിഴ്നാടും ചേർന്ന് പങ്കുവച്ചു പറയേണ്ടിവരും.
ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത സിനിമ ദേശീയ സിനിമ പുരസ്കാരത്തിൽ തിളങ്ങിയതും മറ്റൊരു പ്രത്യേകത. കോവിഡ് കാരണം ആമസോൺ പ്രൈമിലാണു സുരറൈ പോട്ര് റിലീസ് ചെയ്തത്.
പ്രശസ്ത സംവിധായൻ വിപുൽ ഷാ അധ്യക്ഷനായ ജൂറിക്കു പ്രാദേശിക ഭാഷകളിലുള്ള സിനിമകൾക്കു കൈനിറയെ പുരസ്കാരം നൽകുന്നതിൽ തർക്കവുമുണ്ടായില്ല. മലയാളത്തിൽ നിന്നു മാലിക്ക്, സീ യു സൂൺ, തിങ്കളാഴ്ച നിശ്ചയം തുടങ്ങിയ ഒരുപിടി ചിത്രങ്ങൾ അന്തിമ ഘട്ടത്തിൽ ചർച്ചയായിരുന്നു.
അവാർഡിന്റെ അന്തിമ ഘട്ടത്തിൽ വരെ ഫഹദ് ഫാസിലും നവ്യാ നായരുമെത്തിയിരുന്നു. ഫഹദിന്റെ മാലിക്കിന്റെ പ്രകടനം ചർച്ചയായെങ്കിലും മേക്കപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ജൂറി അംഗങ്ങളിൽ ചിലർ എതിർപ്പായി ഉയർത്തി. വി.കെ.പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തി’യിലെ നവ്യാ നായരുടെ പ്രകടനവും അന്തിമ ഘട്ടത്തിൽ പരിഗണിച്ചിരുന്നുവെങ്കിലും അപർണയുടെ പ്രകടനം മികവുറ്റതായി വിലയിരുത്തുകയായിരുന്നു.
ഫീച്ചർ വിഭാഗത്തിൽ മൊത്തം 205 സിനിമകളും നോൺ ഫീച്ചർ വിഭാഗത്തിൽ 148 ചിത്രങ്ങളുമാണ് 2020 ലെ ദേശീയ അവാർഡിനു വേണ്ടി പരിഗണിച്ചത്. മികച്ച സിനിമാ നിരൂപണത്തിന് പുരസ്കാരം നൽകേണ്ടതില്ലെന്നു ജൂറി തീരുമാനിച്ചു. യോഗ്യമായ രചനകൾ ലഭിച്ചില്ലെന്നാണു വിലയിരുത്തൽ.
കൊമേഴ്സ്യൽ ചിത്രങ്ങളാണെങ്കിലും കലാമൂല്യം ഉറപ്പാക്കിയെന്നതാണു സുരറൈ പോട്ര്, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളെ അവാർഡിന് അർഹമാക്കിയത്. മലയാളം, തമിഴ്, മറാഠി തുടങ്ങിയ ഭാഷകളിലെ സിനിമകളാണ് ഏറ്റവുമധികം ചർച്ചയിൽ വന്നത്.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...