Connect with us

പള്‍സര്‍ സുനി ദിലീപിന്റെ കസ്റ്റഡിയില്‍ അല്ലല്ലോ? കോടതിയുടെ അണ്ടറിലുള്ള ജയിലില്‍ ദിലീപിനാണോ സ്വാധീനം; സജി നന്ത്യാട്ട് പറയുന്നു !

News

പള്‍സര്‍ സുനി ദിലീപിന്റെ കസ്റ്റഡിയില്‍ അല്ലല്ലോ? കോടതിയുടെ അണ്ടറിലുള്ള ജയിലില്‍ ദിലീപിനാണോ സ്വാധീനം; സജി നന്ത്യാട്ട് പറയുന്നു !

പള്‍സര്‍ സുനി ദിലീപിന്റെ കസ്റ്റഡിയില്‍ അല്ലല്ലോ? കോടതിയുടെ അണ്ടറിലുള്ള ജയിലില്‍ ദിലീപിനാണോ സ്വാധീനം; സജി നന്ത്യാട്ട് പറയുന്നു !

നടിയെ അന്തിമ കഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് . അധിക കുറ്റപത്രം അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്
നടിയെ ആക്രമിച്ച കേസില്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളെല്ലാം പൊളിഞ്ഞു എന്ന് സജി നന്ത്യാട്ട്. പ്രമുഖ മാധ്യമത്തിന്റെ ചർച്ചയിൽ പങ്കെടുത്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. മാഡം കാവ്യ മാധവനാണ് എന്ന് പറഞ്ഞിട്ട് കുറ്റപത്രത്തില്‍ കാവ്യ സാക്ഷിയാണല്ലോ എന്നും അദ്ദേഹം ചോദിച്ചു.

ദിലീപിന്റെ വീട്ടില്‍ വെച്ച് ദൃശ്യം കണ്ടു എന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്. 2017 നവംബര്‍ 17 ാം തിയതിയായിരുന്നു അത്. എന്നാല്‍ ആ സമയത്ത് മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിട്ടില്ലല്ലോ എന്നും അദ്ദേഹം അവകാശപ്പെട്ടു. ചർച്ചയിൽ സജി നന്ത്യാട്ട് പറഞ്ഞ കാര്യങ്ങള്‍ ഇപ്രകാരമാണ്.

നല്ല കുറ്റപത്രമായിക്കോട്ടെ. അതേക്കുറിച്ച് നമുക്ക് തര്‍ക്കമില്ല. ബാലചന്ദ്രകുമാറാണല്ലോ രണ്ടാമത്തെ കേസിന് വെളിപ്പെടുത്തലുമായിട്ട് വന്ന ആള്‍. ഇദ്ദേഹം പറഞ്ഞത് എന്താ 2017 നവംബര്‍ 17 ാം തിയതി ദിലീപ് വീട്ടിലിരുന്ന് പത്മസരോവരത്തില്‍ വെച്ച് ഈ ദൃശ്യം കണ്ടു. അത് തന്നെ പൊളിഞ്ഞ് പോയല്ലോ. ആ സമയത്ത് ഈ ഹാഷ് വാല്യുവിന്റെ മാറ്റം വന്നിട്ടില്ല.

അതുകൊണ്ട് അത് പൊളിഞ്ഞുപോയി. ഇനി അദ്ദേഹം പറയട്ടെ. അദ്ദേഹം എന്തെങ്കിലും ഒക്കെ പറഞ്ഞ് കൊണ്ടിരിക്കട്ടെ. അദ്ദേഹം എത്രയോ പ്രാവശ്യം നമ്മുടെ ചര്‍ച്ചകളില്‍ ഒരു ആറര മാസക്കാലമായിട്ട് ഇനിയും ഒത്തിരിയൊത്തി കാര്യങ്ങളുണ്ടെന്ന് വെളിയില്‍ പറയാത്തത് എന്ന്. ഹാഷ് വാല്യു എന്ന് പറയുന്നത് രണ്ട് തരത്തിലുണ്ട്. ഒന്ന് ടോട്ടല്‍ വോളിയം. മൊത്തത്തിലുള്ള ഫയലിന്റെ ടോട്ടല്‍ വോളിയം ഒരു ഹാഷ് വാല്യു.

രണ്ട് അതിന്റെ അകത്തുള്ള ഇന്റിവിജ്വല്‍ ഫയലിന്റെ വോളിയം. അങ്ങനെ രണ്ട് ഹാഷ് വാല്യുവാണ് ഉള്ളത്. നടിയെ ആക്രമിക്കപ്പെട്ട ദൃശ്യം എന്ന് പറയുന്നത് കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കുകയാണ്. ആ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് പ്രാവശ്യം ഹാഷ് വാല്യു മാറിയിട്ടുണ്ട്. ഒന്ന് അങ്കമാലി കോടതിയില്‍ വെച്ച്. ബാലചന്ദ്രകുമാര്‍ പറഞ്ഞത് 2017 നവംബര്‍ 17-ാം തിയതി ദിലീപിന്റെ വീട്ടില്‍ വെച്ച് ദൃശ്യം കണ്ടു എന്ന് പറഞ്ഞു.


അല്ലേ അങ്ങനെ അല്ലേ പറഞ്ഞത്. ഹാഷ് വാല്യു അപ്പോള്‍ മാറിയിട്ടില്ല. താങ്കള്‍ക്ക് അത് എത്ര തവണ പറഞ്ഞാലും ബോധ്യം വരില്ല. അത് പോട്ടെ. ബാലചന്ദ്രകുമാര്‍ പറഞ്ഞ് വരുന്നത് പള്‍സര്‍ സുനി ഉപയോഗിച്ച മൊബൈലില്‍ നിന്ന് ദൃശ്യങ്ങള്‍ ദിലീപിന് കിട്ടി എന്നാണ്. പള്‍സര്‍ സുനിയാണല്ലോ ദൃശ്യമെടുത്തത് മൊബൈലില്‍. ആ മൊബൈല്‍ ആണല്ലോ കിട്ടാത്തത്.ആ മൊബൈല്‍ നശിക്കപ്പെട്ടു എന്ന് പറഞ്ഞാണല്ലോ 11-ാം സാക്ഷിയും 12-ാം സാക്ഷിയുമായ പ്രദീപ് ജോസഫിനേയും രാജു ചാക്കോയേയും കോടതി വെറുതെ വിട്ടത്. ബാലചന്ദ്രകുമാറിന്റെ വാദത്തിന് വേണ്ടി ഒരു കാര്യം ചോദിച്ചോട്ടെ.

അത് നശിപ്പിക്കപ്പെട്ടിട്ടില്ല എന്ന് തന്നെ ഇരുന്നോട്ടെ. എങ്കില്‍ അതിന്റെ മെമ്മറി കാര്‍ഡ് ദിലീപിന് ആ മൊബൈലില്‍ നിന്ന് തന്നെ അല്ലേ കിട്ടത്തുള്ളൂ.അതിന്റെ മെമ്മറി കാര്‍ഡ് പൊലീസിന്റെ കൈയില്‍ തന്നെ ഉണ്ടല്ലോ. അവിടെ എഫ് എസ് എല്‍ റിപ്പോര്‍ട്ടുണ്ടല്ലോ. അങ്ങനെ ആണെങ്കില്‍ അതിന്റെ ഐഎംഇഎ നമ്പര്‍ വെച്ച് ദിലീപിന് ഇത് ഓണാക്കാതെ ദിലീപിന് കിട്ടത്തില്ലല്ലോ. ആ ഓണാക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് ഇത് അറിയാന്‍ സാധിക്കില്ലേ. അതുകൊണ്ട് ബാലചന്ദ്രകുമാറെ നമ്മള്‍ പറയുന്നതിനകത്ത് കുറച്ച് ലോജിക്കൊക്കെ വേണം.


സാഗര്‍ വിന്‍സെന്റിന് ഇതിനകത്ത് എന്താണ് ബന്ധം. ഇദ്ദേഹം പറഞ്ഞു ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ 109 മീറ്റര്‍ അകലെ ഈ പറഞ്ഞ ഫോട്ടോ എടുത്ത ആള്‍ക്ക് പോലും അറിയില്ല. പിന്നെ പൊലീസ് പറയുന്ന ആരും അത് സാക്ഷിയായിട്ട് പറയും. ഒരു ഷൂട്ടിംഗ് ലൊക്കേഷനില്‍ ഇഷ്ടം പോലെ ആള്‍ക്കാര്‍ വന്ന് പോകും. ആരൊക്കെ വന്ന് പോകുമെന്ന് ഒരു യൂണിറ്റിലെ എല്ലാവര്‍ക്കും അറിയുമോ.കോട്ടയത്ത് കടുവ എന്ന സിനിമയുടെ ഷൂട്ടിംഗ് നടന്നു. സിനിമ നടന്നപ്പോള്‍ ഞാന്‍ അവിടെ പോയി. അങ്ങനെ എത്രയോ പേര്‍ എവിടെയൊക്കെ വരും.

അതുമായി എങ്ങനെയാ ബന്ധപ്പെടുന്നത്. ദിലീപിന് ഇയാളെ അറിയില്ല എന്നാണ് ദിലീപ് പറഞ്ഞത്. അതൊക്കെ പോട്ടെ. സാക്ഷികളൊക്കെ വരട്ടെ. ആര്‍ക്കും ആര്‍ക്കെതിരേയും മൊഴി കൊടുക്കാം. അത് തെളിയിക്കണം.നിങ്ങള്‍ പറഞ്ഞു കാവ്യയാണ് മാഡം എന്ന്. എന്നിട്ടിപ്പോള്‍ കാവ്യ സാക്ഷിയാണല്ലോ. നിങ്ങള്‍ പറഞ്ഞത് ഒന്നും ഏറ്റില്ല. എല്ലാം നനഞ്ഞ പടക്കമായി. ബാലചന്ദ്രകുമാര്‍ കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല. കുറെ കഥയും തിരക്കഥയും ഉണ്ടാക്കി വെച്ചിട്ട് ഇതുവരെ കൊടുക്കാന്‍ പറ്റിയത് എന്താണ്. പൊലീസുകാരെ എല്ലാവരും തെറ്റിദ്ധരിപ്പിച്ചു.നിങ്ങള്‍ പറഞ്ഞത് അനുസരിച്ച് സംഭവിക്കാന്‍ പോകുന്നത് എന്താണ്. ഹൈക്കോടതി തന്നെ ദിലീപിന്റെ ജാമ്യം റദ്ദാക്കും എന്ന് പറഞ്ഞത് ഇതേ കാരണം തന്നെയാണ്.

ഇതൊക്കെ നിലനില്‍ക്കുമോ? എനിക്കറിയില്ല. നിങ്ങള്‍ക്ക് എന്തുവേണമെങ്കിലും പറയാം. പലപല കാര്യങ്ങള്‍ വരുന്നുണ്ട്. പള്‍സര്‍ സുനിക്ക് മാനസികരോഗം, മെന്റല്‍ സ്ട്രസ് ചിലപ്പോള്‍ ആയിരിക്കാം, ചിലപ്പോള്‍ അല്ലായിരിക്കാം. അല്ലെങ്കില്‍ ഇതിന്റെ സംവിധാനം ആരാ? ദയവ് ചെയ്ത് മനുഷ്യരെ ഫൂളാക്കരുത്.

ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കാതെ. പള്‍സര്‍ സുനി ദിലീപിന്റെ കസ്റ്റഡിയില്‍ അല്ലല്ലോ? കോടതിയുടെ അണ്ടറിലുള്ള ജയിലില്‍ ദിലീപിനാണോ സ്വാധീനം. പള്‍സര്‍ സുനിക്ക് ജാമ്യത്തിന് വേണ്ടി സുപ്രീംകോടതിയില്‍ പോകാന്‍ എത്ര ലക്ഷം രൂപ വേണം. 300 രൂപയില്ലാത്ത ആളാ.

More in News

Trending

Recent

To Top