News
മുഷിഞ്ഞ സാരിയുടുത്ത് വഴിയരികില്‍ പച്ചക്കറി തൂക്കിക്കൊടുത്ത് നടി അദ ശര്‍മ; മാറ്റം കണ്ട് അമ്പരന്ന് ആരാധകര്‍
മുഷിഞ്ഞ സാരിയുടുത്ത് വഴിയരികില്‍ പച്ചക്കറി തൂക്കിക്കൊടുത്ത് നടി അദ ശര്‍മ; മാറ്റം കണ്ട് അമ്പരന്ന് ആരാധകര്‍
ബോളിവുഡിലെ ഗ്ലാമര്‍ താരമാണ് അദ ശര്‍മ. കമാന്‍ഡോ, സണ്‍ ഓഫ് സത്യമൂര്‍ത്തി, കല്‍ക്കി തുടങ്ങിയ ബഹുഭാഷാ ചിത്രങ്ങളില്‍ വേഷമിട്ട നടിയാണ് അദ ശര്‍മ. ഇപ്പോഴിതാ താരത്തിന്റെ മാറ്റം കണ്ട് അന്തംവിട്ടിരിക്കുകയാണ് ആരാധകര്‍. വഴിവക്കിലിരുന്ന് പച്ചക്കറി വില്‍ക്കുന്ന അദയുടെ ചിത്രങ്ങളാണ് നവമാധ്യമങ്ങളില്‍ പ്രചരിച്ചത്. നടിയെ തിരിച്ചറിയാന്‍ പോലും പറ്റാത്ത തരത്തിലുള്ള ഫോട്ടോ കണ്ട് ആരാധകര്‍ ഞെട്ടി.
മുഷിഞ്ഞ സാരിയുടുത്ത് പച്ചക്കറി തൂക്കിക്കൊടുക്കുന്ന നടി ഏറെ ക്ഷീണിതയായും കാണപ്പെട്ടിരുന്നു. പലപ്പോഴും പല രൂപത്തിലും ഭാവത്തിലും പ്രേക്ഷകരെ ഞെട്ടിക്കുന്ന താരമാണ് അദ. തന്റെ വിചിത്രമായ വസ്ത്ര പരീക്ഷണങ്ങള്‍കൊണ്ട് താരം പലപ്പോഴും കൗതുകം സൃഷ്ടിക്കാറുണ്ട്. അടുത്തിടെ ഇലകള്‍ കൊണ്ടുള്ള വസ്ത്രമാണ് താരം ധരിച്ചത്.
ഇത്തവണയും അതാണുണ്ടായത്. തന്റെ പുതിയ ബോളിവുഡ് സിനിമയായ കമാന്‍ഡോ 3യിലെ പുതിയ ലുക്ക് താരം തന്നെയാണ് പുറത്തുവിട്ടത്. വിദ്യുത് ജംബാലിനൊപ്പമാണ് നടി കമാന്‍ഡോയില്‍ അഭിനയിക്കുന്നത്. സിനിമയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഇന്‍സ്റ്റാഗ്രാമില്‍ അദ പങ്കുവച്ചിട്ടുണ്ട്.
‘പച്ചക്കറിക്ക് വില കൂടിയെന്ന് കേട്ടു’ എന്ന കാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘ഫാഷന്‍ വിനോദമാണ്. അതിനാല്‍ നിങ്ങള്‍ കഴിക്കുന്നത് മാത്രം ഗൗരവമായി എടുക്കുക’ എന്നും ആദ ശര്‍മ കുറിച്ചു. നിരവധി സെലിബ്രിറ്റികളും ആദ ശര്‍മയുടെ ഫോട്ടോകള്‍ക്ക് കമന്റ് ചെയ്തിട്ടുണ്ട്. തന്റെ 16ാം വയസ്സില്‍ അഭിനയരംഗത്തേക്ക് കടന്നുവന്ന അദ, 2008ല്‍ പുറത്തിറങ്ങിയ വിക്രം ഭട്ടിന്റെ ‘1920’ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്.
