Connect with us

അന്ന് കാമുകന്‍ ഇടിക്കുകയും തൊഴിക്കുകയും വരെ ചെയ്തിട്ടുണ്ട്, കാമുകനുവേണ്ടി സ്വഭാവത്തില്‍ മാറ്റം വരുത്തി; ഒരു സ്ത്രീ ഒരു ബന്ധത്തില്‍ നിന്നും വിട്ടുപോകുന്നതിനെ തേപ്പ് വിശേപ്പിക്കാന്‍ ഇഷ്ടമില്ലെന്ന് അനാര്‍ക്കലി മരയ്ക്കാര്‍

Malayalam

ആനന്ദം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അനര്‍ക്കലി മരയ്ക്കാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ ബ്രേക്കപ്പിനെ കുറിച്ച് അനാര്‍ക്കലി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ വൈറലായി മാറുന്നത്.

ഒരു സ്ത്രീ ഒരു ബന്ധത്തില്‍ നിന്നും വിട്ടുപോകുന്നതിനെ തേപ്പ് വിശേപ്പിക്കാന്‍ ഇഷ്ടമില്ലെന്നാണ് അനാര്‍ക്കലി പറഞ്ഞത്. സ്വാഭാവികമായും ആണിനായാലും പെണ്ണിനാലായും ദേഷ്യം വരും. ചില ആണ്‍കുട്ടികള്‍ അക്രമാസക്തരാകുമെന്നും താന്‍ അത്തരത്തിലൊരു അവസ്ഥ അനുഭവിച്ചിട്ടുണ്ടെന്നും അനാര്‍ക്കലി തുറന്നു പറഞ്ഞു.

അന്ന് കാമുകന്‍ ഇടിക്കുകയും തൊഴിക്കുകയും വരെ ചെയ്തിട്ടുണ്ട്. സൂക്ഷിച്ച് പ്രേമിക്കണമെന്നാണ് ഉമ്മ തന്ന ഉപദേശമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കാമുകനുവേണ്ടി സ്വഭാവത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അവന് ഇഷ്ടമില്ലാത്ത കാര്യം ചെയ്യുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കും. നമുക്കു കൂടി ഗുണമാകുന്ന കാര്യമാണെങ്കില്‍ മാറ്റിവയ്ക്കും.

എന്നാല്‍ വസ്ത്രധാരണത്തില്‍ ഇടപെടാന്‍ വരുന്ന ആളെ പ്രേമിക്കില്ല. അവനത് ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞാല്‍, ‘ഓകെ ബായ് ‘ എന്നു താന്‍ പറയുമെന്നും അനാര്‍ക്കലി കൂട്ടിച്ചേര്‍ത്തു. താന്‍ താടിയുള്ളവരെയും ഇല്ലാത്തവരെയും പ്രേമിച്ചിട്ടുണ്ടെന്ന് പറഞ്ഞ അനാര്‍ക്കലി, മുന്‍പ് ഒരു കാമുകനെ ബൈക്ക് ഓടിക്കാന്‍ പഠിപ്പിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി. തനിക്കിപ്പോള്‍ പ്രേമമുണ്ട്. കാമുകന് മറ്റൊരു പെണ്‍കുട്ടിയെയും തന്നെയും ഒരുപോലെ പ്രേമിക്കാന്‍ സാധിക്കുമെങ്കില്‍ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നും അനാര്‍ക്കലി പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top