Connect with us

സിന്ദൂരമണിഞ്ഞ് അമൃത സുരേഷ്, ഗോപി സുന്ദറിനൊപ്പം ചേർന്ന് നിന്ന് ഗായിക…ആദ്യമായി ചിത്രങ്ങൾ പങ്കുവെച്ചു; വൈറൽ ചിത്രങ്ങൾ കാണാം

Malayalam

സിന്ദൂരമണിഞ്ഞ് അമൃത സുരേഷ്, ഗോപി സുന്ദറിനൊപ്പം ചേർന്ന് നിന്ന് ഗായിക…ആദ്യമായി ചിത്രങ്ങൾ പങ്കുവെച്ചു; വൈറൽ ചിത്രങ്ങൾ കാണാം

സിന്ദൂരമണിഞ്ഞ് അമൃത സുരേഷ്, ഗോപി സുന്ദറിനൊപ്പം ചേർന്ന് നിന്ന് ഗായിക…ആദ്യമായി ചിത്രങ്ങൾ പങ്കുവെച്ചു; വൈറൽ ചിത്രങ്ങൾ കാണാം

സോഷ്യൽമീഡിയ വഴിയായിരുന്നു ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും തങ്ങളുടെ പ്രണയം ആരാധകരെ അറിയിച്ചത്. പ്രണയം തുറന്ന് പറഞ്ഞതിന് പിന്നാലെ ഇരുവർക്കും കടുത്ത സൈബർ ആക്രമണമായിരുന്നു നേരിട്ടത്.

ഇപ്പോഴിതാ ഇരുവരും വിവാഹിതരായെന്ന വാർത്ത പ്രചരിക്കുന്നു. സിന്ദൂരമണിഞ്ഞ് മാല ചാർത്തിയുള്ള ഇരുവരുടെയും ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഗോപി സുന്ദർ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. വിവാഹ ചടങ്ങുകളുടേതെന്ന് തോന്നിക്കുന്ന ചിത്രം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

ഏറെ നാളായി ഇരുവരും പ്രണയബന്ധത്തിലാണെന്ന് താരങ്ങൾ തന്നെ തുറന്നുസമ്മതിച്ചിരുന്നു. താരങ്ങളുടെ പ്രണയ ബന്ധം സോഷ്യൽ മീഡിയയിലും ചർച്ചാ വിഷയമായിരുന്നു. വാർത്താമാദ്ധ്യമങ്ങളും ഇത് ഏറ്റെടുക്കുകയുണ്ടായി. ഇരുവരും ഒന്നിച്ചുള്ള പല ചിത്രങ്ങളും വൈറലായിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം അമൃത സുരേഷും ഗോപി സുന്ദറും ഒരു വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചിരുന്നു. ഇരുവരും പ്രണയത്തിൽ മതിമറന്ന് പരസ്പരം മുഖത്തോട് നോക്കി നിൽക്കുകയാണ്. ശേഷം ചേര്‍ന്ന് നിന്ന് ചുംബിക്കാന്‍ ഒരുങ്ങുന്ന വീഡിയോയാണ് പങ്കു വച്ചിരിക്കുന്നത്. ഈ വീഡിയോ ഉടനെ പുറത്തിറക്കുമെന്നാണ് അമൃത പറഞ്ഞിരിക്കുന്നത്.

ഇതൊരു പ്രൊമോ വീഡിയോയാണ്. ഇതിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അമൃതയും ഗോപിയും ആദ്യമായി ഒന്നിച്ച് ചെയ്യുന്ന മ്യൂസിക് ആല്‍ബം ആണെന്ന സൂചനകൾ ലഭ്യമാകുന്നുണ്ട്. മ്യൂസിക് ട്രീ പ്രസന്റ് ചെയ്യുന്ന ‘THONTHARAVA’ എന്നാണ് ആല്‍ബത്തിന്റെ പേര്. ‘ഞങ്ങള്‍ ആദ്യമായി ഒരുമിക്കുന്നതാണ്. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനകളും പിന്തുണയും വേണമെന്നാണ് ഇവർ പറഞ്ഞിരിക്കുന്നത്. എന്റെ സദാചാരരേ…

എല്ലാ ബഹുമാനത്തോടും കൂടി നിങ്ങളും നിങ്ങളുടെ വഴി തുറക്കണം. ഇത് നിങ്ങളുടെ കാഴ്ചപ്പാടുകളെ പ്രകോപിപ്പിക്കാനുള്ള ശ്രമമല്ല. ഇത് നിങ്ങളുട കപ്പിലെ ചായ അല്ലെന്നും ഒരിക്കല്‍ കൂടി പറയുകയാണ്.. നന്ദി’ എന്നാണ് പറഞ്ഞിരിക്കുന്നത്. താരങ്ങളുടെ പോസ്റ്റിന് താഴെ നിരവധി കമന്റുകളെത്തുന്നുണ്ട്.

More in Malayalam

Trending

Recent

To Top