Malayalam
‘ഞാന്‍ സംസാരിക്കില്ല, ചിരിക്കുക മാത്രമേയുള്ളൂവെന്ന് ആരതി, റോബിനൊപ്പം ആരതി വീണ്ടും, ആ വീഡിയോ ഞെട്ടിച്ചു, പറഞ്ഞത് കേട്ടോ? ഇതിപ്പോള്‍ ആരെ കാണിക്കാനാണ് ഈ വീഡിയോയെന്ന് സോഷ്യൽ മീഡിയ
‘ഞാന്‍ സംസാരിക്കില്ല, ചിരിക്കുക മാത്രമേയുള്ളൂവെന്ന് ആരതി, റോബിനൊപ്പം ആരതി വീണ്ടും, ആ വീഡിയോ ഞെട്ടിച്ചു, പറഞ്ഞത് കേട്ടോ? ഇതിപ്പോള്‍ ആരെ കാണിക്കാനാണ് ഈ വീഡിയോയെന്ന് സോഷ്യൽ മീഡിയ
ഇത്തവണത്തെ ബിഗ് ബോസ്സിൽ ഏറ്റവും കൂടുത ആരാധകരെ സ്വന്തമാക്കിയ താരമാണ് ഡോ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ്സിൽ നിന്നും പുറത്തിറങ്ങിയ ശേഷം റോബിന്റെ ജീവിതം ആകെ മാറിമറിഞ്ഞിരിക്കുകയാണ്.
റോബിന്റെ ഒരു ഇൻ്റർവ്യു അടുത്തിടെ വൈറലായിരുന്നു. അഭിമുഖത്തിൽ റോബിൻ പറഞ്ഞ കാര്യങ്ങളെക്കാൾ, അഭിമുഖം ചെയ്യാൻ വന്ന പെൺകുട്ടിയുടെ നോട്ടമായിരുന്നു വൈറലായത്. റോബിനിൽ നിന്ന് കണ്ണെടുക്കാതെ നോക്കി നിന്നത് മോഡലും നടിയുമായ ആരതിയായിരുന്നു. പിന്നീട് നടി ആരതിയുമായി റോബിന് പ്രണയമാണ് എന്ന തരത്തിലുള്ള ഗോസിപ്പുകളും പ്രചരിക്കാൻ തുടങ്ങി. ഗോസിപ്പുകള്‍ക്ക് കൂടുതല്‍ ശക്തി പകര്‍ന്ന് ഇതാ പുതിയ വീഡിയോയുമായി ആരതിയ്ക്കൊപ്പം റോബിന് വീണ്ടും എത്തിയിരിക്കുകയാണ്
‘ഞാന്‍ സംസാരിക്കില്ല, ചിരിക്കുക മാത്രമേയുള്ളൂ’ എന്ന് ആരതി ആദ്യമേ പറയുന്നുണ്ട്. അത് കണ്ട് റോബിന് പിന്നെയും ചോദിയ്ക്കുന്നു കുട്ടി മിണ്ടുന്നില്ലല്ലോ എന്ന്. ഇതിപ്പോള്‍ ആരെ കാണിക്കാനാണ് ഈ വീഡിയോ എന്നാണ് കമന്റ് ബോക്സില്‍ ചിലരുടെ ചോദ്യം.
ആരതിയ്ക്ക് ഒപ്പമുള്ള ഒരു വീഡിയോയും അടുത്തിടെ റോബിൻ പങ്കുവെച്ചിരുന്നു. ആരതിയെ മെൻഷൻ ചെയ്ത ആ വീഡിയോ ആരതിയും റീ പോസ്റ്റ് ചെയിതിരുന്നു . ചുമ്മാതെ മച്ചാൻ ഇങ്ങനെ ഒരു വീഡിയോ ഇടില്ല, ഇത് റോബിന്റെ സായ്ക്കോളജിക്കൽ മൂവ് ആണോയെന്നും ആരാധകർ ചോദിക്കുന്നുണ്ട്. എന്തായാലും ഇരുവരുടെ കാര്യത്തിലും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധർ.
കട്ടന്‍ വിത്ത് ഇമ്മാട്ടി എന്ന ചാറ്റ് ഷോയിലെ വീഡിയോ വൈറലായതിന്റെ പശ്ചാത്തലത്തിലാണ് ആരതി- റോബിന് ബന്ധവും സോഷ്യല്‍ മീഡിയയില്‍ പാട്ടായത്. അതിന് കാരണം അഭിമുഖം ചെയ്യാന്‍ വന്ന ആരതി ചോദ്യങ്ങള്‍ ഒന്നും ചോദിക്കാതെ റോബിനെ തന്നെ നോക്കിയിരിയ്ക്കുകയാണ്. ‘ഈ നോട്ടം കണ്ടാല്‍ ആരാണ് വീഴാത്തത്’ എന്ന് ചോദിച്ചുകൊണ്ട് ആണ് ട്രോള്‍ വീഡിയോകള്‍ പുറത്ത് വന്നത്.
തൊട്ടു പിന്നാലെ ദില്‍ഷ റോബിനുമായി ഇനിയൊരു സൗഹൃദവും ഇല്ല എന്ന് പ്രഖ്യാപിയ്ക്കുകയും ചെയ്തു. റോബിനും ബ്ലെസ്ലിയും തന്നെ പന്താടുകയാണ് എന്നും, തനിയ്ക്ക് വേണ്ടി സംസാരിക്കാന്‍ ആരുമില്ല എന്നുമൊക്കെയായിരുന്നു ദില്‍ഷയുടെ ഭാഷ്യം. റോബിന് വേഗം കല്യാണം വേണം എന്നും, എന്നാല്‍ തനിയ്ക്ക് പെട്ടന്ന് അത് സാധ്യമല്ല എന്നുമൊക്കെ വീഡിയോയില്‍ ദില്‍ഷ പറയുന്നുണ്ടായിരുന്നു
വിഷയത്തില്‍ റോബിനെ ആശ്വസിപ്പിച്ചുകൊണ്ട് പലരും രംഗത്ത് എത്തി. ദില്‍ഷയെ തേപ്പുകാരിയായി ചിത്രീകരിക്കപ്പെട്ടു. ചിലര്‍ ഉചിതമായ തീരുമാനം എടുത്തതിന് ദില്‍ഷയെ പ്രശംസിച്ചു. അതേ സമയം ഞാന്‍ തളരില്ല, എന്നെ സ്നേഹിക്കാന്‍ ഇത്രയും ആളുകള്‍ ഉണ്ടാവുമ്പോള്‍ ഞാന്‍ മാനസ മൈന പാടി നടക്കില്ല എന്നൊക്കെയാണ് റോബിന് പൊതു വേദിയില്‍ സംസാരിച്ചത്.
റോബിനെ ഇന്റര്‍വ്യു ചെയ്യാന്‍ വന്ന് താരമായി മാറിയ ആരതി ചില്ലറക്കാരിയല്ല. കോയമ്പത്തൂരില്‍ നിന്നും ബി എസ് സി ഫാഷന്‍ ടെക്നോളജി പൂര്‍ത്തിയാക്കിയ ആരതി ഒരു ഡിസൈനറാണ്. ഇതിന് പുറമെ സംരംഭക കൂടിയാണ് ആരതി. പൊഡീസ് എന്ന ബൊടിക്യു സ്വന്തമായി നടത്തുന്നുണ്ട് ആരതി, ബിസിനസ്സിനൊപ്പം അഭിനയ ലോകത്തും സജീവമാണ്. തെലുങ്കില്‍ രണ്ട് സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തന്റെ തമിഴ് ചിത്രത്തിന്റെ തിരക്കിലാണ് ആരതി
