Connect with us

കാണണം എന്ന് ആഗ്രഹിച്ചപ്പോള്‍ മകനെ പോലെ എന്റെ അടുത്ത് ഓടിയെത്തിയെന്ന് ലൈല, അമൃതയുടെ അമ്മയ്ക്ക് ഒപ്പം ഡോക്ടർ, ആ കൂടിക്കാഴ്ചയിൽ റോബിനൊപ്പം ആരതിയും, ഇൻസ്റ്റഗ്രാം സ്റ്റോറിയിലെ സസ്പെൻസ് ഇതാ

Malayalam

ബി​ഗ് ബോസിലൂടെ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ. ഹൗസിൽ നിന്ന് പുറത്തായതിന് പിന്നാലെ ഡോക്ടർ റോബിന് മലയാളി പ്രേക്ഷരിൽ നിന്ന് ലഭിച്ച സ്വീകാര്യത വളരെ വലുതാണ്. ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ഉദ്ഘാടനവും സിനിമ ചർച്ചകളുമൊക്കെയായി വലിയ തിരക്കിലാണ് റോബിൻ.

റോബിനെ സ്‌നേഹിക്കുന്നവരുടെ കൂട്ടത്തില്‍ ഭൂരിഭാഗവും അമ്മമാരാണ്. അക്കൂട്ടത്തില്‍ ഒരു അമ്മയാണ് ഗായിക അമൃത സുരേഷിന്റെ അമ്മ ലൈല സുരേഷും. ഇപ്പോഴിതാ റോബിൻ നേരിട്ട് കാണാൻ എത്തിയിരിക്കുകയാണ് ലൈല സുരേഷിനെ. ആ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ അമൃത തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്

കാണണം എന്ന് ആഗ്രഹിച്ചപ്പോള്‍ മകനെ പോലെ എന്റെ അടുത്ത് ഓടിയെത്തിയ ഡോ റോബിന്‍ രാധാകൃഷ്ണന്‍. റോബിന്‍ എന്നും റോബിനെ സമൃദ്ദമായി അനുഗ്രഹിക്കട്ടെ’ എന്നാണ് ലൈല റോബിന് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

റോബിന് ഒപ്പമുള്ള സെല്‍ഫി ചിത്രമാണ് അമൃത സുരേഷ് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്. ബിഗ്ഗ് ബോസ് മലയാളംസീസണ്‍ 2യിലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി കണ്ടസ്റ്റന്റ് ആയിരുന്നു അമൃത സുരേഷ്. അതുകൊണ്ട് തന്നെ ക്യാപ്ഷനായി എഴുതിയത് സീസണ്‍ 2 സീസണ്‍ 4 നെ കണ്ട് മുട്ടിയപ്പോള്‍ എന്നാണ്.

എന്നാല്‍ അമൃത സുരേഷ് പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഒരു സസ്‌പെന്‍സ് കൂടെയുണ്ട്. റോബിന്‍ അമൃത സുരേഷിന്റെ അമ്മയെ കാണാന്‍ വന്നത് തനിച്ചല്ല, റോബിനൊപ്പം ആരതി പൊടിയും ഉണ്ടായിരുന്നു. നിലവില്‍ ദില്‍ഷയുമായുള്ള പ്രണയ ബന്ധം ഇല്ല എന്ന് ആയതോടെ ആരതിയുമായുള്ള റോബിന്റെ പ്രണയ കഥ സോഷ്യല്‍ മീഡിയയില്‍ ശക്തമായി പ്രചരിയ്ക്കുന്നതിന് ഇടെയാണ് അമൃത സുരേഷിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

More in Malayalam

Trending

Recent

To Top