Connect with us

ശ്രീലേഖയെ ചോദ്യം ചെയ്യുന്നത് ആരെന്നോ…? അവസാന നിമിഷം വമ്പന്‍ നീക്കങ്ങള്‍! ശ്രീലേഖയെ പോലൊരു മുതിര്‍ന്ന ഉദ്യോഗസ്ഥയെ ചോദ്യം ചെയ്യുന്നതില്‍ പലവിധ പരിമിതികളും ഉണ്ട്,

Malayalam

ശ്രീലേഖയെ ചോദ്യം ചെയ്യുന്നത് ആരെന്നോ…? അവസാന നിമിഷം വമ്പന്‍ നീക്കങ്ങള്‍! ശ്രീലേഖയെ പോലൊരു മുതിര്‍ന്ന ഉദ്യോഗസ്ഥയെ ചോദ്യം ചെയ്യുന്നതില്‍ പലവിധ പരിമിതികളും ഉണ്ട്,

ശ്രീലേഖയെ ചോദ്യം ചെയ്യുന്നത് ആരെന്നോ…? അവസാന നിമിഷം വമ്പന്‍ നീക്കങ്ങള്‍! ശ്രീലേഖയെ പോലൊരു മുതിര്‍ന്ന ഉദ്യോഗസ്ഥയെ ചോദ്യം ചെയ്യുന്നതില്‍ പലവിധ പരിമിതികളും ഉണ്ട്,

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് മുന്‍ ഡി ജി പി ആര്‍ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചയായിരുന്നു. കേസില്‍ ദിലീപിനെതിരെ പോലീസുകാര്‍ വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയായിരുന്നുവെന്നും കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി മറ്റ് ചില നടിമാരേയും ഇത്തരത്തില്‍ ആക്രമിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നുവെന്നുമായിരുന്നു ശ്രീലേഖ തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞത്.

ഇതിന് പിന്നാലെ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതിയും ലഭിച്ചിരുന്നു. തൃശ്ശൂര്‍ സ്വദേശിയായ കുസുമം ജോസഫ് ആയിരുന്നു കേസെടുത്ത് നടപടി കൈക്കൊള്ളണമെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. എന്നാല്‍ ശ്രീലേഖയ്‌ക്കെതിരെ നിലവില്‍ കേസെടുക്കേണ്ടെതില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നാണ് സൂചന. ഗുരുതര ആരോപണങ്ങളായിരുന്നു കേസുമായി ബന്ധപ്പെട്ട് ശ്രീലേഖ നടത്തിയത്. കേസില്‍ ദിലീപിന് യാതൊരു പങ്കും പ്രത്യേക്ഷമായോ പരോക്ഷമായോ ഉണ്ടെന്ന് താന്‍ കരുതുന്നില്ലെന്നായിരുന്നു ശ്രീലേഖ പറഞ്ഞത്.

മാധ്യമങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്നും നടനെതിരായ വ്യാജ തെളിവുകള്‍ പോലീസുകാര്‍ തന്നെ തയ്യാറാക്കിയെന്നും അവര്‍ ആരോപിച്ചിരുന്നു. അതേസമയം കേസിനെ അട്ടിമാറിക്കാനാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ സര്‍വ്വീസില്‍ നിന്നും പിരിഞ്ഞതിന് പിന്നാലെ ശ്രീലേഖ ഉന്നയിക്കുന്നതെന്ന വിമര്‍ശനമായിരുന്നു വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നത്.

എന്നാല്‍ ശ്രീലേഖയെ പോലോരു മുന്‍ പോലീസ് ഉദ്യോഗസ്ഥയെ ആര് ചോദ്യം ചെയ്യുമെന്നത് സംബന്ധിച്ചുള്ള ആശങ്കകളാണ് ഇപ്പോള്‍ ഉയരുന്നത്. വിരമിച്ച ഉദ്യോഗസ്ഥയാണെങ്കിലും ശ്രീലേഖ റിട്ട ഡി ജി പിയാണ്. അതുകൊണ്ട് തന്നെ അതേ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. കീഴ് റാങ്കിലുള്ളവര്‍ ചോദ്യം ചെയ്താല്‍ വിധേയത്വം കാണിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് െ്രെകംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നത്.

ശ്രീലേഖയെ പോലൊരു മുതിര്‍ന്ന ഉദ്യോഗസ്ഥയെ ചോദ്യം ചെയ്യുന്നതില്‍ പലവിധ പരിമിതികളും ഉണ്ടെന്നും അവര്‍ പറയുന്നു. മാത്രമല്ല കേസില്‍ ശ്രീലേഖ ഉന്നയിച്ച കാര്യങ്ങളില്‍ അവര്‍ക്ക് നേരിട്ട് ബന്ധമില്ലെന്നതാണ് ചൂണ്ടിക്കാട്ടപ്പെടുന്ന മറ്റൊരു കാര്യം. കേസില്‍ അവര്‍ പറഞ്ഞ പ്രധാന ആരോപണങ്ങളില്‍ ഒന്ന് പള്‍സര്‍ സുനി മറ്റ് നടിമാരേയും ഇത്തരത്തില്‍ ആക്രമിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ്. ചില നടിമാരാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

പള്‍സര്‍ സുനിയെ കുറിച്ചുള്ള സംഭവങ്ങളില്‍ ശ്രീലേഖ നേരിട്ട് ഇടപെട്ടിട്ടില്ല, ഉള്‍പ്പെട്ടിട്ടുമില്ല. മാത്രമല്ല സംഭവത്തിന് ഏതെങ്കിലും സാക്ഷിയോ പരാതിക്കാരോ ഇല്ല. ഇത്തരമൊരു സാഹചര്യത്തില്‍ ശ്രീലേഖയ്‌കെതിരെ കേസെടുക്കുന്നത് തിരിച്ചടിയാകുമെന്നാണ് സര്‍ക്കാര്‍ ആശങ്ക. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ പോലെയല്ല ശ്രീരേഖ നടത്തിയതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

ബാലചന്ദ്രകുമാര്‍ ദിലീപിന്റെ വീട്ടില്‍ താന്‍ ഇരിക്കുമ്പോള്‍ നേരിട്ട് കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് വെളിപ്പെടുത്തിയത്. നടിയുടെ ദൃശ്യങ്ങള്‍ ദിലീപ് കണ്ടത് താന്‍ വീട്ടില്‍ ഉള്ളപ്പോഴായിരുന്നു എന്നാണ് ബാലചന്ദ്രകുമാര്‍ പോലീസിന് മൊഴി നല്‍കിയത്. ഇത്തരത്തില്‍ ദിലീപിനൊപ്പം നേര്‍ സാക്ഷിയായി ബാലചന്ദ്രകുമാര്‍ ഉണ്ടായിരുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

അതിനാല്‍ കേട്ട് കേള്‍വിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കുന്നതിനോട് താത്പര്യം ഇല്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നാണ് സൂചനയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തിനുള്ള സമയം ഹൈക്കോടതി നീട്ടി നല്‍കി. ജുലൈ 22 വരെയാണ് സമയം നീട്ടിയത്. കേസില്‍ മെമ്മറി കാര്‍ഡിന്റെ ഫോറന്‍സിക് പരിശോധന ഫലം ലഭിച്ച സാഹചര്യത്തില്‍ കേസന്വേഷണത്തിന് കൂടുതല്‍ സമയം അനിവാര്യമാണെന്നായിരുന്നു െ്രെകംബ്രാഞ്ച് കോടതിയെ അറിയിച്ചത്.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി വെള്ളിയാഴ്ച വരെ സമയം നല്‍കി. വെള്ളിയാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. നേരത്തെ, തുടരന്വേഷണം നീട്ടണമെന്ന ്രൈകംബ്രാഞ്ചിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചിരുന്നു. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചപ്പോള്‍ ്രൈകംബ്രാഞ്ച് തിങ്കളാഴ്ച വരെ സമയം വേണമെന്ന് ആവശ്യപ്പെടുകായായിരുന്നു.

എന്നാല്‍ അത്രയധികം സമയം നല്‍കാനാവില്ലെന്ന് കോടതി പ്രോസിക്യൂഷനെ അറിയിച്ചു. ഹാഷ് വാല്യു മാറിയെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിശോധന വേണമെന്നും തുടരന്വേഷണത്തിന് മൂന്നാഴ്ചത്തെ സമയം കൂടി നീട്ടണമെന്നുമായിരുന്നു ്രൈകംബ്രാഞ്ചിന്റെ ആവശ്യം. തുടരന്വേഷണം അവസാനിപ്പിക്കാന്‍ ഹൈക്കോടതി അനുവദിച്ച സമയ പരിധി വെള്ളിയാഴ്ച അവസാനിച്ചിരുന്നു. അന്ന് പരിഗണിച്ച ഹര്‍ജി ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top