Malayalam
പ്രിയദര്ശന് ഒപ്പം സിനിമ?, ചിത്രങ്ങളും വീഡിയോയും പങ്കുവെച്ച് റോബിന്; ആവേശത്തില്‍ ആരാധകര്‍
പ്രിയദര്ശന് ഒപ്പം സിനിമ?, ചിത്രങ്ങളും വീഡിയോയും പങ്കുവെച്ച് റോബിന്; ആവേശത്തില്‍ ആരാധകര്‍
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ വ്യക്തിയാണ് ഡോക്ടര്‍ റോബിന് രാധാകൃഷ്ണന്. ഷോ പൂര്‍ത്തിയാക്കും മുന്നേ ഷോയില്‍ നിന്നും റോബിനെ പുറത്ത് ആക്കിയെങ്കിലും ബിഗ്ബോസില്‍ നിന്നും പുറത്താക്കിയിരുന്നു.
ബിഗ്ബോസില്‍ നിന്നും പുറത്ത് ആയെങ്കിലും താരത്തിന് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു. റോബിന് ആരാധകര്‍ ഇത് ആഘോഷമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് റോബിന്. റോബിന് പങ്കുവച്ച പുതിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
സംവിധായകന് പ്രിയദര്‍ശനൊപ്പമുള്ള ചിത്രവും വീഡിയോയുമാണ് റോബിന് പങ്കുവച്ചത്. ഇതിഹാസത്തോടൊപ്പം എന്ന ക്യാപ്ഷനോടെയാണ് റോബിന്റെ പോസ്റ്റ്. പ്രൊഡക്ഷന്‍ കണ്ട്രോളറും നിര്‍മാതാവുമായ ബാദുഷയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ചിത്രം പുറത്തുവന്നതിന് പിന്നാലെ റോബിന് ആരാധകര്‍ ആവേശത്തില്‍ ആണ്. പ്രിയദര്ശന് ഒപ്പം സിനിമ ഒരുങ്ങുന്നുണ്ടോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
അതേസമയം, പ്രമുഖ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് റോബിന് സിനിമാഭിനയത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. എസ്ടികെ ഫ്രെയിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സന്തോഷ് ടി കുരുവിളയുടെ 14ാമത്തെ ചലച്ചിത്ര സംരംഭമാണ്.
