അമ്മയും സഹോദരിയും നടത്തിപ്പുകാരിയും ചിലപ്പോൾ അച്ഛനായും നീ പകർന്നാടുന്നത് നേരിൽ കണ്ടപ്പോൾ സന്തോഷവും അഭിമാനവും തോന്നി ആര്യയെക്കുറിച്ച് ആർ ജെ രഘു!
ബിഗ് ബോസ് സീസൺ 2 വിലൂടെ പ്രേക്ഷകർക്ക് പരിചിതനായ താരമാണ് ആർ ജെ രഘു. കൊവിഡിനെ തുടർന്ന് ബിഗ് ബോസ് സീസൺ 2 പകുതി വഴിയിൽ നിർത്തേണ്ടി വന്നെങ്കിലും അവസാന ദിവസം വരെ താരം അതിലുണ്ടായിരുന്നു. ജൂൺ 14 ന് ആയിരുന്നു നടിയും ആങ്കറുമായ ആര്യയുടെ സഹോദരിയുടെ വിവാഹം .തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം നടന്നത്. അച്ഛൻ്റെ സ്ഥാനത്ത് നിന്ന് ആര്യ ആയിരുന്നു അനിയത്തി അഞ്ജനയെ വരൻ്റെ കൈ പിടിച്ച് നൽകിയത്.
അനിയത്തിയുടെ വിവാഹ ഒരുക്കങ്ങളും ഹൽദി ചടങ്ങും വിവാഹവും ഒക്കെ വളരെ മനോഹരമായിട്ടാണ് ആര്യ നത്തിയത്.ജൂൺ 14 ന് ആയിരുന്നു നടിയും ആങ്കറുമായ ആര്യയുടെ സഹോദരിയുടെ വിവാഹം .തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം നടന്നത്. അച്ഛൻ്റെ സ്ഥാനത്ത് നിന്ന് ആര്യ ആയിരുന്നു അനിയത്തി അഞ്ജനയെ വരൻ്റെ കൈ പിടിച്ച് നൽകിയത്. അനിയത്തിയുടെ വിവാഹ ഒരുക്കങ്ങളും ഹൽദി ചടങ്ങും വിവാഹവും ഒക്കെ വളരെ മനോഹരമായിട്ടാണ് ആര്യ നത്തിയത്.
ഓറെ സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് താൻ കടന്ന് പോയതെന്നുെം എല്ലാം ഭംഗിയായി നടന്നതിൽ സന്തോഷമുണ്ടെന്നും താരം മാധ്യമങ്ങോളോട് പറഞ്ഞിരുന്നു. താരത്തിന് സോഷ്യൽ മീഡിയ നിറയെ അഭിനന്ദ പ്രവാഹമായിരുന്നു. താരത്തിൻ്റെ സുഹ്ൃത്തുക്കളും സഹപ്രവർത്തകരും ആര്യയെ അഭിനന്ദിച്ചിരുന്നു. ഒറ്റക്ക് നിന്നുകൊണ്ട് എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്തതിന്.
അതിൽ ആര്യയുടെ സുഹൃത്തും ബിഗ് ബോസ് സീസൺ 2 വിലെ സഹമത്സരാർത്ഥിയായിരുന്ന ആർ ജെ രഘു ആര്യയെക്കുറിച്ച് എഴുതിയ പോസറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മയും സഹോദരിയും നടത്തിപ്പുകാരിയും ചിലപ്പോൾ അച്ഛനായും നീ പകർന്നാടുന്നത് നേരിൽ കണ്ടപ്പോൾ സന്തോഷവും അഭിമാനവും തോന്നി എന്നാണ് രഘു ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചിരുന്നു.
ഒരുപക്ഷേ എന്റെ ലൈഫ് ഡിസൈനങിൽ എടുത്തുവയ്ക്കാവുന്ന ഒരു ഏടായി നീ മാറുന്നത് ഇപ്പോഴായിരിക്കും എന്നും രഘു കുറിച്ചിട്ടുണ്ട്. രഘുവിന്റെ പോസ്റ്റ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി ആര്യയും പങ്കുവച്ചിട്ടുണ്ട്. വിവാഹത്തിനോടനുബന്ധിച്ച വീഡിയോസും ഫോട്ടോസുമെല്ലാം താരത്തിൻ്റെ യുട്യൂബ് ചാനൽ വഴിയും ഇൻസ്റ്റഗ്രാമിലൂടെയും ഷെയർ ചെയ്തിട്ടുണ്ടായിരുന്നു.ബഡായി ടോക്കീസ് ബൈ ആര്യ എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്.
അഭിനയ മേഖലയിൽ വന്നിട്ട് 15 വർഷത്തിൽ കൂടുതലായെന്ന് ആര്യ തന്റെ ആദ്യത്തെ വീഡിയോയിൽ പറയുന്നു. ചെറുപ്പം മുതൽ ഉള്ള ആഗ്രഹമായിരുന്നു, സിനിമയിൽ അഭിനയിക്കണമെന്ന്. മോഡലിങിലൂടെ തുടങ്ങി പിന്നെ സീരിയലിൽ അഭിനയിച്ചു. അവിടുന്ന് പിന്നെ അവതാരകയായി.അവിടുന്ന് ആണ് ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് ബിഗ് ബോസ് സീസൺ രണ്ടിലേക്കും താരം എത്തി.
