Connect with us

ഞങ്ങളുടെ ജീവിതത്തില്‍ ഇനി എന്താണെന്ന് തീരുമാനിക്കേണ്ടത് നിങ്ങളല്ല ; മുഖംമൂടിയ്ക്ക് പിന്നില്‍ മറഞ്ഞു നിന്ന് കമന്റ് ചെയ്യുക എളുപ്പമാണ് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ തുറന്നടിച്ച് ഡെയ്‌സി !

TV Shows

ഞങ്ങളുടെ ജീവിതത്തില്‍ ഇനി എന്താണെന്ന് തീരുമാനിക്കേണ്ടത് നിങ്ങളല്ല ; മുഖംമൂടിയ്ക്ക് പിന്നില്‍ മറഞ്ഞു നിന്ന് കമന്റ് ചെയ്യുക എളുപ്പമാണ് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ തുറന്നടിച്ച് ഡെയ്‌സി !

ഞങ്ങളുടെ ജീവിതത്തില്‍ ഇനി എന്താണെന്ന് തീരുമാനിക്കേണ്ടത് നിങ്ങളല്ല ; മുഖംമൂടിയ്ക്ക് പിന്നില്‍ മറഞ്ഞു നിന്ന് കമന്റ് ചെയ്യുക എളുപ്പമാണ് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ തുറന്നടിച്ച് ഡെയ്‌സി !

ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിട്ടും അതിന്റെ പേരിലുള്ള ചർച്ചകൾ അവസാനിച്ചിട്ടില്ല .പുറത്ത് വന്ന താരങ്ങളില്‍ ചിലര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്. ബിഗ് ബോസ് വീട്ടിലെ അടുത്ത സുഹൃത്തുക്കളായിരുന്നു ദില്‍ഷയും റോബിനും ബ്ലെസ്ലിയും. എന്നാല്‍ പുറത്ത് വന്ന് നാളുകള്‍ പിന്നിട്ടപ്പോഴേക്കും റോബിനും ബ്ലെസ്ലിയുമായുള്ള സൗഹൃദം അവസാനിപ്പിച്ചിരിക്കുകയാണ് ദില്‍ഷ.താന്‍ റോബിന്റേയും ബ്ലെസ്ലിയുടേയും സൗഹൃദത്തിന് നല്‍കിയ ആദരവ് തനിക്ക് തിരികെ ലഭിച്ചില്ലെന്നാണ് ദില്‍ഷ പറയുന്നത്.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ദില്‍ഷ നിലപാട് വ്യക്തമാക്കിയത്. ഇതിന് പിന്നാലെ ദില്‍ഷയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ ഡീഗ്രേഡിംഗ് ശ്രമം തന്നെ നടന്നിരുന്നു.ദില്‍ഷയ്‌ക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മറ്റൊരു ബിഗ് ബോസ് താരമായ ഡെയ്‌സി ഡേവിഡ് രംഗത്തെത്തിയിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ഡെയ്‌സിയുടെ പ്രതികരണം. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ

ഗായ്‌സ് ഇത് നിര്‍ത്തണം. ദില്‍ഷ ഇന്നലെ പങ്കുവച്ച വീഡിയോയുടെ പേരില്‍ ദില്‍ഷയുടെ പേജില്‍ കുറേ കമന്റുകള്‍ ഞാന്‍ കണ്ടു. നിങ്ങള്‍ക്ക് മതിയായില്ലേ, എന്താണ് നിങ്ങള്‍ക്ക് വേണ്ടത്? ഷോ കഴിഞ്ഞു. ഞങ്ങളുടെ ജീവിതത്തില്‍ ഇനി എന്താണെന്ന് തീരുമാനിക്കേണ്ടത് നിങ്ങളല്ല. ഈ ബുള്ളിയിംഗ് നിര്‍ത്തണം. ഒരു മുഖംമൂടിയ്ക്ക് പിന്നില്‍ മറഞ്ഞു നിന്ന് കമന്റ് ചെയ്യുക എളുപ്പമാണ്. അതെനിക്കും പറ്റും.

പക്ഷെ ഇത് അനുഭവിക്കുന്നവരുടെ ജീവിതത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന് നിങ്ങള്‍ക്കറിയില്ല.എനിക്കറിയില്ല എന്താണ് പറയേണ്ടതെന്ന്. ഞാന്‍ ഇതിലൂടെ കടന്നു പോയതാണ്. എനിക്ക് മനസിലാകും. അവര്‍ തീരുമാനിക്കട്ടെ എന്ത് ചെയ്യണമെന്ന്. ഷോ കഴിഞ്ഞു. ദയവ് ചെയ്ത് ഇത് നിര്‍ത്തൂ. മതിയാക്ക്. ഒരാളെ ഇഷ്ടപ്പെടാതിരിക്കുന്നത് ഓക്കെയാണ്. പക്ഷെ ഒരാളെ ഇങ്ങനെ അധിക്ഷേപിക്കുന്നത് ശരിയല്ല. ഷോ കഴിഞ്ഞില്ലേ, മതിയായില്ലേ, ഇതൊരു അപേക്ഷയാണെന്നും ഡെയ്‌സി പറയുന്നു.പിന്നാലെ തനിക്ക് ലഭിച്ചൊരു മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചിരിക്കുകയാണ് ഡെയ്‌സി.

നിങ്ങളാരാണ് സ്ത്രീയേ? നിങ്ങള്‍ക്ക് കൂടുതല്‍ ഫോളോവേഴ്‌സിനെ വേണോ? ഈ സ്‌റ്റോറി പോസ്റ്റ് ചെയ്തത് അതുകൊണ്ടാണോ? നിങ്ങള്‍ പറഞ്ഞത് പോലെ തന്നെ നിങ്ങളുടെ പണി നോക്ക്. അവള്‍ ഇപ്പോഴിത് നേരിടാന്‍ കാരണം, ഇത് നോ പറയാനുള്ള അവളുടെ തീരുമാനം ആയത് കൊണ്ടല്ല. തന്റെ നേട്ടത്തിനായി ഇത്രത്തോളം വലിച്ചിഴച്ചത് അവള്‍ ആയതുകൊണ്ടും അവളിതേക്കുറിച്ച് പറഞ്ഞ രീതിയും കാരണമാണ്. വണ്‍ സൈഡഡ് ആകരുത്. ഗ്രോ അപ്പ് ഗേള്‍ എന്നായിരുന്നു മെസേജ്.അതെ. നീ പറഞ്ഞത് ശരിയാണ് സാറേ. എന്റെ വീട്ടില്‍ കഞ്ഞിയും പയറും കൊണ്ട് തരുന്നത് ഫോളോവേഴ്‌സ് ആണല്ലോ. അപ്പോള്‍ എനിക്ക് കൂടുതല്‍ ശ്രദ്ധയും ഫോളോവേഴ്‌സിനേയും ആവശ്യമുണ്ട്. ഒന്നു പോയേടാപ്പാ. പിന്നെ ഈ പറഞ്ഞ അതേ ഡയലോഗ് ആണ് എനിക്കും പറയാനുള്ളത് സഹോദരാ, നിന്റെ പണി നോക്ക് എന്നായിരുന്നു ഡെയ്‌സിയുടെ മറുപടി.

ഞാന്‍ ഇവിടെ ദില്‍ഷയേയോ റോബിനേയോ പിന്തുണയ്ക്കുന്നില്ല. അത് അവരുടെ വ്യക്തിജീവിതമാണ്. രണ്ടു പേരും ഇപ്പോള്‍ നേരിടുന്ന ബുള്ളിയിംഗിനെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. നിങ്ങളുടെ ബുദ്ധിയില്‍ അതൊന്ന് എടുത്ത് വെക്കുകയെന്നും ഡെയ്‌സി പറയുന്നുണ്ട്.

More in TV Shows

Trending