Connect with us

ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യ ശ്രമം.?? സത്യാവസ്ഥ പുറത്തുവിട്ട് നടി ആര്യ!!

Malayalam

ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യ ശ്രമം.?? സത്യാവസ്ഥ പുറത്തുവിട്ട് നടി ആര്യ!!

ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യ ശ്രമം.?? സത്യാവസ്ഥ പുറത്തുവിട്ട് നടി ആര്യ!!

മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട് ആര്യ അവതാരകയുടെ കുപ്പായത്തിലുമെത്തി. മലയാളത്തിലെ ഏറ്റവും മികച്ച അവതാരകരിൽ ഒരാളായി മാറാൻ സാധിച്ച ആര്യ സിനിമയിലും സാന്നിധ്യം അറിയിച്ചിരുന്നു.

ഇതിനിടെയാണ് ബിഗ് ബോസിലെത്തുന്നത്. സോഷ്യൽ മീഡിയയിലും മിന്നും താരമാണ് ആര്യ. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടകളും പോസ്റ്റുകളുമൊക്കെ വൈറലായി മാറാറുണ്ട്. തന്റെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആര്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് പലപ്പോഴായി ആര്യ തുറന്ന് പറഞ്ഞിട്ടുണ്ട്.

ഓഫ് സ്‌ക്രീനില്‍ സംരംഭക എന്ന നിലയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ആര്യ. തുറന്ന് സംസാരിക്കുന്ന വ്യക്തി കൂടിയാണ് ആര്യ. ഒരുകാലത്ത് തന്നെ വിമര്‍ശിച്ചവരെ പോലും ഇന്ന് തന്റെ ആരാധകരാക്കി മാറ്റാന്‍ സാധിച്ചിട്ടുണ്ട് ആര്യയ്ക്ക്.

ജീവിതത്തില്‍ താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് പലപ്പോഴായി ആര്യ തുറന്ന് പറഞ്ഞിട്ടുണ്ട്. വിവാഹ മോചനത്തെക്കുറിച്ചും പ്രണയ തകര്‍ച്ചയെക്കുറിച്ചുമൊക്കെയുള്ള ആര്യയുടെ വാക്കുകള്‍ വാര്‍ത്തയായി മാറിയിരുന്നു.

ഇപ്പോഴിതാ പുതിയ വീഡയോയുമായി എത്തിയിരിക്കുകയാണ് ആര്യ. തന്നെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തയിൽ വ്യക്തത വരുത്തിയാണ് നടിയുടെ പ്രതികരണം. ആര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചരണത്തിനെതിരെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ആര്യ മറുപടി നൽകിയത്.

‘ഞാന്‍ തട്ടിപ്പോയി എന്ന് പറഞ്ഞൊരു ന്യൂസ് ഓണ്‍ലൈനില്‍ കറങ്ങുന്നുണ്ട്. ഉറക്കഗുളിക കഴിച്ച് ആത്മഹത്യ ചെയ്തു എന്നൊക്കെ പറഞ്ഞ്. അങ്ങനെ എന്റെ കുറേ ഫ്രണ്ട്‌സ് ഈ ന്യൂസ് കണ്ട് പാനിക്കായി എന്നെ തുടരെത്തുടരെ വിളിച്ചതിനാലാണ് ഞാൻ ഇപ്പോൾ ഈ സ്റ്റോറി ചെയ്യുന്നത്.

പോയിട്ടില്ല, എങ്ങും പോയിട്ടില്ല, എന്നോട് ക്ഷമിക്കണം. ആ ശുഭദിനം ഇതുവരെ എത്തിയിട്ടില്ല സുഹൃത്തുക്കളെ. അങ്ങനെ സംഭവിച്ചാല്‍ ഉറപ്പായിട്ടും നിങ്ങള്‍ അറിയും. അതുകൊണ്ട് പേടിക്കണ്ട ഇപ്പോഴും ജീവനോടെയുണ്ട്. എല്ലാവരും സമാധാനത്തോടെ ഇരിക്കൂ’, എന്നാണ് ആര്യ വീഡിയോയിൽ പറഞ്ഞത്.

അതേസമയം വിവാഹ മോചനത്തെക്കുറിച്ചും പ്രണയ തകര്‍ച്ചയെക്കുറിച്ചുമൊക്കെ ആര്യയുടെ മുൻമ്പ് പറഞ്ഞ വാക്കുകളും  വാര്‍ത്തയായി മാറിയിരുന്നു. ബി്ഗ ബോസിന് പിന്നാലെ താന്‍ വിഷാദ രോഗിയായി മാറിയതിനെക്കുറിച്ച് മുമ്പ് ആര്യ പറഞ്ഞിരുന്നു. പ്രണയ തകര്‍ച്ചയായിരുന്നു ആര്യയെ ഡിപ്രഷനിലേക്ക് എത്തിച്ചത്.

തനിക്കുണ്ടായിരുന്ന ആത്മഹത്യാ ചിന്തയെക്കുറിച്ചും അതില്‍ നിന്നും താന്‍ പുറത്ത് വന്നതിനെക്കുറിച്ചും ആര്യ പറഞ്ഞ വാക്കുകൾ വീണ്ടും ചർച്ചയാകുകയാണ്. ഡിപ്രഷന്‍ വന്ന സമയത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. സ്ലീപ്പിംഗ് പില്‍സ് കഴിച്ചു. ആത്മഹത്യാ ചിന്തയായിരുന്നു. അതില്‍ നിന്നും എന്നെ പുറത്തേക്ക് കൊണ്ടു വന്നത് മകളാണ്. അത്രയും വേദനയില്‍ നില്‍ക്കുമ്പോള്‍ എങ്ങനെ ഇതില്‍ നിന്നും പുറത്തു കടക്കാം, ഈ വേദന എങ്ങനെ കളയാം എന്നുള്ളത് മാത്രമേ ചിന്തിക്കൂ.

അപ്പോള്‍ ചത്തു കളയാം എന്ന ഓപ്ഷനേ മുന്നില്‍ കാണൂ. ലോക്ക്ഡൗണിന്റെ സമയത്താണ് ഞാനീ അവസ്ഥയിലാകുന്നത്. സംസാരിക്കാന്‍ ആരുമില്ല. എല്ലാവരും വീടുകളിലാണ്. അങ്ങനെ ഇരിക്കുന്ന സമയത്ത് ഞാന്‍ കാണുന്നത് എന്റെ കുഞ്ഞിനെ മാത്രമാണ്. അങ്ങനെയിരിക്കെ ഏതോ ഒരു പോയന്റില്‍ തോന്നി, കുട്ടിയെ എന്ത് ചെയ്യും? എന്റെ അച്ഛനില്ല.

അച്ഛനുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്‌തേനെ. ഒരാള്‍ അവിടെയുണ്ടല്ലോ എന്ന തോന്നല്‍ ഉണ്ടായേനെ. പക്ഷെ ഇവിടെ അച്ഛനില്ല. ഞാന്‍, അമ്മ, അനിയത്തി, എന്റെ കുഞ്ഞ്. അവര്‍ക്കൊരു സപ്പോര്‍ട്ട് സിസ്റ്റം ഞാനാണ്. ഞാന്‍ പോയാല്‍ അവരെന്ത് ചെയ്യും? എന്റെ കുഞ്ഞ് എന്ത് ചെയ്യും? കുഞ്ഞിനെ അവളുടെ അച്ഛന്‍ പൊന്നു പോലെ നോക്കും.

അതെനിക്ക് അറിയാം. എന്നാല്‍ പോലും നാളെ അവളോട് എല്ലാരും ചോദിക്കില്ലേ പ്രണയ നൈരാശ്യം കാരണം അമ്മ ആത്മഹത്യ ചെയ്തതല്ലേ എന്ന്. അങ്ങനെ കുറേ ചിന്തകള്‍ വന്നു. പിന്നെ ഞാന്‍ സംസാരിക്കാന്‍ തുടങ്ങി. സുഹൃത്തുക്കളോട് സംസാരിച്ചു. പിന്നെ അവര്‍ എന്നെ സഹായിച്ചു.

സുഹൃത്തുക്കളും അമ്മയും സഹോദരിയുമൊക്കെ സഹായിച്ചു. സംസാരിക്കാന്‍ തുടങ്ങിയതോടെയാണ് തിരികെ ട്രാക്കിലേക്ക് വന്നത്. അവരൊക്കെ ചേര്‍ന്നാണ് എന്നെ തിരിച്ചു കൊണ്ടു വന്നത്. ഞാന്‍ ഭയങ്കര ഇമോഷണലായ വ്യക്തിയാണ്. ഇത്രയും മോശം ബ്രേക്കപ്പ് സര്‍വൈസ് ചെയ്തു, തകര്‍ന്ന ദാമ്പത്യ ജീവിതം സര്‍വൈസ് ചെയ്തു, അച്ഛന്റെ മരണം സര്‍വൈവസ് ചെയ്തു.

ഇതൊക്കെ കൊണ്ടാകും ആളുകള്‍ എന്നെ ബോള്‍ഡ് എന്ന് വിളിക്കുന്നത്. സത്യത്തില്‍ ഞാന്‍ ഭയങ്കര ഇമോഷണലാണ്. ചെറിയ ചെറിയ കാര്യങ്ങളില്‍ വിഷമം തോന്നും. എന്നാല്‍ എന്നെ സന്തോഷിപ്പിക്കാനും ഭയങ്കര എളുപ്പമാണ്. ചെറിയ ചെറിയ കാര്യങ്ങളില്‍ ഞാന്‍ സന്തോഷം കണ്ടെത്തും.

More in Malayalam

Trending