വളരെക്കാലമായുള്ള ആഗ്രഹം സഫലമായി; ആര്യയുടെ വൈറലായി വാക്കുകൾ!!
By
മലയാളികേൾക്കേറെ സുപരിചിതയാണ് ആര്യ. ജനപ്രീയ പരിപാടിയായ ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ ശ്രദ്ധ നേടുന്നത്. പിന്നീട് മലയാള ടെലിവിഷന്‍ രംഗത്തെ മുന്‍നിര അവതാരകമാരില്‍ ഒരാളായി മാറുകയായിരുന്നു. പിന്നാലെ സിനിമയിലും സാന്നിധ്യം അറിയിച്ചു.
ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ ശക്തയായ മത്സരാര്‍ത്ഥിയുമായിരുന്നു ആര്യ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ആര്യ. തന്റെ ജീവിതത്തിലെ വിശേഷങ്ങള്‍ ആര്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഓഫ് സ്‌ക്രീനില്‍ സംരംഭക എന്ന നിലയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ആര്യ. ജീവിതത്തില്‍ താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് പലപ്പോഴായി ആര്യ തുറന്ന് പറഞ്ഞിട്ടുണ്ട്.
എല്ലാം തുറന്ന് സംസാരിക്കുന്ന വ്യക്തി കൂടിയാണ് ആര്യ. വിവാഹ മോചനത്തെക്കുറിച്ചും പ്രണയ തകര്‍ച്ചയെക്കുറിച്ചുമൊക്കെയുള്ള ആര്യയുടെ വാക്കുകള്‍ വാര്‍ത്തയായി മാറിയിരുന്നു. അടുത്തിടെ താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്ന സൂചന ആര്യ നല്‍കിയിരുന്നു. അതെ, സിംഗിൾ മദർ എന്ന നിലയിലുള്ള എന്റെ അവസാനത്തെ അന്താരാഷ്ട്ര യാത്രയാണ്’ ഇതെന്നാണ് ആര്യ പറഞ്ഞത്.
ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലെ ക്യൂ ആന്‍ഡ് എ സെക്ഷനിലൂടെ നടി വ്യക്തമാക്കിയ കാര്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആര്യയുടെ ആ കല്യാണം എന്നറിയാനാണ് ആരാധകരും കാത്തിരിക്കുന്നത്. എന്നാല്‍ അത് പറയാമെന്ന് പറഞ്ഞ ആര്യ കൂടുതലായി ഈ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചിരിക്കുകയാണ്.
കാഞ്ചീപുരം തുടങ്ങാനുണ്ടായ കാരണത്തെ കുറിച്ചുള്ള ചോദ്യത്തിന് സത്യം പറഞ്ഞാല്‍ ഞാന്‍ അധികം ചിന്തിച്ചില്ല. ഉണ്ടായിരുന്ന സമ്പാദ്യം ഉപയോഗിച്ച് എന്തെങ്കിലും ആരംഭിക്കാന്‍ ഞാന്‍ വളരെ ആഗ്രഹിച്ചിരുന്നു. ഇത് വളരെ ചെറിയ രീതിയിലാണ് തുടങ്ങുന്നത്. തുടക്കത്തില്‍ വലിയ നിക്ഷേപങ്ങളൊന്നും ഉണ്ടായിരുന്നില്ല, അവിടെ നിന്ന് പതുക്കെ വളര്‍ന്നു, ഇപ്പോഴും വളര്‍ന്ന് കൊണ്ടിരിക്കുന്നു എന്നാണ് ആര്യ പറഞ്ഞത്.
എന്നാൽ തനിക്ക് പ്രചോദനമായത് ‘അതിജീവനമാണെന്നാണ് ആര്യയുടെ മറുപടി. എന്തിനാണെങ്കിലും ഇവിടെ ഒരു ചോയ്‌സ് ഉണ്ട്. അതിനാല്‍ നമുക്ക് ഒഴുക്കിനൊപ്പം പോകാം.. ഒന്നും നമ്മെ തടയാന്‍ സമ്മതിക്കരുത്’വിജയത്തിന്റെ കാരണമിതാണ്… ‘ദിവസാവസാനം പിരിമുറുക്കങ്ങളോ ടെന്‍ഷനുകളോ ഇല്ലാതെ സമാധാനത്തോടെ ഉറങ്ങണം.
അല്ലെങ്കില്‍ നാളെയെ കുറിച്ചോ മറ്റെന്തിനെ കുറിച്ചോ വേവലാതിപ്പെടണം. ജീവിതത്തില്‍ ആ ഒരു കാര്യം നേടിയെങ്കില്‍ ഞാന്‍ ജീവിതത്തില്‍ വിജയിച്ചു എന്ന് തന്നെ പറയാം എന്നും നടി പറഞ്ഞു.
സ്വപ്‌നം സഫലമായ നിമിഷമേതാണെന്ന ചോദ്യത്തിന് അടുത്തിടെ അങ്ങനൊരു സംഭവം ഉണ്ടായതായിട്ടാണ് ആര്യ പറഞ്ഞത്. ‘അടുത്തിടെയായി ഒരു ഡ്രീം കം ട്രൂ മൊമന്റ് ഉണ്ടായത് സെപ്റ്റംബര്‍ പതിനേഴിന് രാവിലെയാണ്. ഇത് വളരെക്കാലമായി ഞാന്‍ കാത്തിരിക്കുന്ന ഒരു കാര്യമായിരുന്നു…
ഞാന്‍ ഇതിനെ കുറിച്ച് എല്ലാവരോടുമായി വൈകാതെ പറയാം. നിര്‍ഭാഗ്യവശാല്‍ എനിക്കിപ്പോള്‍ അതിനെ കുറിച്ച് പറയാന്‍ സാധിക്കില്ല. വൈകാതെ തന്നെ അതുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി ആര്യ സൂചിപ്പിക്കുന്നു. ഇതിനിടെ ആര്യയുടെ പ്രിയപ്പെട്ട വ്‌ലോഗര്‍ ആരാണെന്ന ചോദ്യത്തിന് ഞാന്‍ പേളി മാണിയെയാണ് ആരാധിക്കുന്നതെന്നും ആര്യ വ്യക്തമാക്കി.
അതേസമയം വിവാഹമോചിത ആയതിന് ശേഷം മകൾ റോയയുടെ കൂടെ സിംഗിൾ മദറായി കഴിയുകയായിരുന്നു ആര്യ. സ്‌കൂളിൽ പഠിക്കുന്ന കാലത്തെ പ്രണയിച്ച് തുടങ്ങിയ ആര്യയും രോഹിത്തും വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹിതരായി. വൈകാതെ ഒരു മകളും ജനിച്ചു. ഒൻപതിൽ പഠിക്കുമ്പോൾ തന്നെ ആര്യരോഹിത് എന്നീ പേരുകൾ ചേർത്ത് ജനിക്കാൻ പോകുന്ന കുഞ്ഞിന് റോയ എന്ന പേരിടണമെന്ന് ആഗ്രഹിച്ചതിനെ കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു.
രോഹിത്തുമായി ഇന്നും എന്നും നല്ല സൗഹൃദം ഉണ്ടാവുമെന്ന് തന്നെയാണ് ആര്യ പറയാറുള്ളത്. വേർപിരിഞ്ഞെങ്കിലും എന്ത് ആവശ്യത്തിനും ഏത് പാതിരാത്രിയ്ക്കും വിളിക്കാവുന്ന സൗഹൃദം ഇപ്പോഴും രോഹിത്തുമായിട്ടുണ്ട്. അങ്ങനൊരു ഉറപ്പ് അദ്ദേഹം തനിക്ക് നൽകിയിട്ടുമുണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ആര്യ വ്യക്തമാക്കി.
ബിഗ് ബോസിന് പിന്നാലെ താൻ വിഷാദ രോഗിയായി മാറിയതിനെക്കുറിച്ച് മുമ്പ് ആര്യ പറഞ്ഞിരുന്നു. പ്രണയ തകർച്ചയായിരുന്നു ആര്യയെ ഡിപ്രഷനിലേക്ക് എത്തിച്ചത്. ഡിപ്രഷൻ വന്ന സമയത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. സ്ലീപ്പിംഗ് പിൽസ് കഴിച്ചു.
ആത്മഹത്യാ ചിന്തയായിരുന്നു. അതിൽ നിന്നും എന്നെ പുറത്തേക്ക് കൊണ്ടു വന്നത് മകളാണ്. അത്രയും വേദനയിൽ നിൽക്കുമ്പോൾ എങ്ങനെ ഇതിൽ നിന്നും പുറത്തു കടക്കാം, ഈ വേദന എങ്ങനെ കളയാം എന്നുള്ളത് മാത്രമേ ചിന്തിക്കൂ. അപ്പോൾ ചത്തു കളയാം എന്ന ഓപ്ഷനേ മുന്നിൽ കാണൂ. ലോക്ക്ഡൗണിന്റെ സമയത്താണ് ഞാനീ അവസ്ഥയിലാകുന്നത്. സംസാരിക്കാൻ ആരുമില്ല. എല്ലാവരും വീടുകളിലാണ്.
അങ്ങനെ ഇരിക്കുന്ന സമയത്ത് ഞാൻ കാണുന്നത് എന്റെ കുഞ്ഞിനെ മാത്രമാണ്. അങ്ങനെയിരിക്കെ ഏതോ ഒരു പോയന്റിൽ തോന്നി, കുട്ടിയെ എന്ത് ചെയ്യും? എന്റെ അച്ഛനില്ല. അച്ഛനുണ്ടായിരുന്നുവെങ്കിൽ ഞാൻ ആത്മഹത്യ ചെയ്‌തേനെ.
ഒരാൾ അവിടെയുണ്ടല്ലോ എന്ന തോന്നൽ ഉണ്ടായേനെ. പക്ഷെ ഇവിടെ അച്ഛനില്ല. ഞാൻ, അമ്മ, അനിയത്തി, എന്റെ കുഞ്ഞ്. അവർക്കൊരു സപ്പോർട്ട് സിസ്റ്റം ഞാനാണ്. ഞാൻ പോയാൽ അവരെന്ത് ചെയ്യും? എന്റെ കുഞ്ഞ് എന്ത് ചെയ്യും? എന്നെല്ലാം ചിന്തിച്ചുവെന്നും നടി പറഞ്ഞിരുന്നു.