നാച്ചുറല്‍ ആക്റ്റിങ് വേണമെന്ന് പറഞ്ഞ് ദര്‍ശന ഉറക്കത്തില്‍ നിന്ന് എണീറ്റ് വരും, കുളിക്കുക പോലുമില്ല: ടൊവിനോ തോമസ്, വിനീത് കുമാര്‍, ദര്‍ശന, അര്ജുന് എന്നിവരുടെ രസകരമായ വീഡിയോ!
നാച്ചുറല്‍ ആക്റ്റിങ് വേണമെന്ന് പറഞ്ഞ് ദര്‍ശന ഉറക്കത്തില്‍ നിന്ന് എണീറ്റ് വരും, കുളിക്കുക പോലുമില്ല: ടൊവിനോ തോമസ്, വിനീത് കുമാര്‍, ദര്‍ശന, അര്ജുന് എന്നിവരുടെ രസകരമായ വീഡിയോ!
നാച്ചുറല്‍ ആക്റ്റിങ് വേണമെന്ന് പറഞ്ഞ് ദര്‍ശന ഉറക്കത്തില്‍ നിന്ന് എണീറ്റ് വരും, കുളിക്കുക പോലുമില്ല: ടൊവിനോ തോമസ്, വിനീത് കുമാര്‍, ദര്‍ശന, അര്ജുന് എന്നിവരുടെ രസകരമായ വീഡിയോ!
മലയാളികൾക്കിടയിൽ ഒരൊറ്റ പാട്ടുകൊണ്ട് ശ്രദ്ധ നേടിയ താരമാണ് ദർശന. ഇപ്പോൾ ടോവിനോയ്ക്ക് ഒപ്പമുള്ള സിനിമയിലാണ് താരം അഭിനയിക്കുന്നത്. ഇപ്പോഴിതാ സിനിമാ പ്രൊമോഷനിടയിൽ സംഭവിച്ച രസകരമായ സംഭവമാണ് താരങ്ങൾ പറയുന്നത്.
ടൊവിനോ തോമസ്, വിനീത് കുമാര്‍, ദര്‍ശന, അര്ജുന് എന്നിവര്‍ പങ്കെടുത്ത വീഡിയോ ഓരോ ചോദ്യങ്ങള്‍ക്ക് ഓരോരുത്തരുടെയും പേര് പറയുന്ന രീതിയിലാണ്. നെറ്റ്ഫ്ളിക്സിന്റെ യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.
ഭക്ഷണ ക്രമത്തില്‍ വിചിത്രമായ രീതികളുള്ളത് ആര്‍ക്കാണെന്ന ചോദ്യത്തിന് എല്ലാവരുടെയും ഉത്തരം ടൊവിനോ എന്നായിരുന്നു. ടൊവിനോ എല്ലാ ദിവസവും പിസാ ഹട്ടില്‍ പോയി ബാര്‍ബിക്യൂ ചിക്കന്‍ വിങ്സ് കഴിക്കുമെന്നായിരുന്നു ദര്‍ശന പറഞ്ഞത്.
രണ്ട് ചിക്കന്‍ വിങ്സ് വാങ്ങുമെന്നും ഒരെണ്ണം ഞങ്ങള്‍ക്ക് എല്ലാവര്ക്കും, ഒരെണ്ണം ടൊവിനോക്കുമാണെന്നും ദര്‍ശന പറഞ്ഞു.
ലുക്കിനെ പറ്റി ഒട്ടും ചിന്തിക്കാത്തത് ആരാണെന്നായിരുന്നു അടുത്ത ചോദ്യം. ഈ ചോദ്യം കേട്ടയുടനെ ടൊവിനോ ഒഴികെ ദര്‍ശനയുടെ പേരെഴുതിയ ബോര്‍ഡ് എല്ലാവരും ഉയര്‍ത്തി കാണിക്കുകയായിരുന്നു.
ദര്‍ശന ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റാലും ഇതുപോലെ തന്നെയാണ് ഇരിക്കുന്നതെന്ന് ടൊവിനോ പറഞ്ഞു. നാച്ചുറല്‍ ആക്റ്റിങ് അങ്ങനെ വേണമെന്നാണ് ദര്‍ശന പറയുന്നതെന്നും ഉറങ്ങിയെഴുന്നേറ്റതു പോലെ വരും, ചിലപ്പോള്‍ കുളിക്കുക പോലുമില്ലെന്ന് വിനീതും പറഞ്ഞു.
ഏറ്റവും കൂടുതല്‍ ചളി അടിക്കുന്നത് ആരാണെന്ന ചോദ്യത്തിന് ബേസിലെന്നായിരുന്നു എല്ലാവരും ഒരേപോലെ പറഞ്ഞ ഉത്തരം. ഏറ്റവും ഉടായിപ്പ് ആരാണെന്ന ചോദ്യത്തിനും ബേസിലെന്നായിരുന്നു എല്ലാവരുടെയും ഉത്തരം. ഏറ്റവും വലിയ മറവിക്കാരന്‍ ആരാണെന്ന ചോദ്യത്തിന് അര്‍ജുനെ ആണ് എല്ലാവരും ചൂണ്ടിക്കാണിച്ചത്. എഴുത്തുകാരന് അവനാണെന്നും എന്നാല്‍ ഡയലോഗ് മറക്കുന്നത് അവനാണെന്നും വിനീത് പറഞ്ഞു.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...