serial news
അച്ഛനെക്കുറിച്ച് മോശമായി പറഞ്ഞു…; കുടുംബപ്രശ്നം പറയാനുള്ള വേദിയല്ല എന്നും പ്രതികരണങ്ങൾ; സീരിയൽ താരം ദര്‍ശന!
അച്ഛനെക്കുറിച്ച് മോശമായി പറഞ്ഞു…; കുടുംബപ്രശ്നം പറയാനുള്ള വേദിയല്ല എന്നും പ്രതികരണങ്ങൾ; സീരിയൽ താരം ദര്‍ശന!
ഇന്ന് സീരിയൽ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ദര്‍ശന. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം സീരിയലിൽ പ്രധാന വില്ലത്തിയായിട്ടെത്തുന്നതിനാൽ തന്നെ ആരാധകർക്കിടയിൽ ശക്തമായ ഒരു കഥാപാത്രമാണ് ദർശന.
അനൂപുമായുള്ള ദർശനയുടെ പ്രണയവിവാഹമെല്ലാം വലിയരീതിയിൽ സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടതാണ്. ഇപ്പോഴിതാ ഞാനും എന്റെയാളും എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളായി മാറിയിരിക്കുകയാണ് ദര്‍ശനയും അനൂപ്.
ഷോയില്‍ വച്ച് തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ ദര്‍ശനയും അനൂപും സംസാരിച്ചിരുന്നു. വിവാഹത്തിന് ദര്‍ശനയുടെ വീട്ടുകാര്‍ക്ക് തുടക്കം എതിർപ്പായിരുന്നു.അതിനാല്‍ അച്ഛനും അമ്മയുമായി അകല്‍ച്ചയിലായിരുന്നുവെന്നും അവരോടൊപ്പം ഒന്നിക്കുന്നതിനായാണ് കാത്തിരിക്കുന്നതെന്നും ദര്‍ശന ഷോയില്‍ വച്ച് പറഞ്ഞിരുന്നു.
അതിനുശേഷം, ഷോയില്‍ വച്ച് തന്നെ ദര്‍ശനയെ കാണാനായി അച്ഛനും അമ്മയും ചേച്ചിമാരുമെത്തുകയും ചെയ്തിരുന്നു. വളരെയധികം ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾക്കാണ് അന്ന് പ്രേക്ഷകർ സാക്ഷ്യം വഹിച്ചത്.
ഹരി പത്തനാപുരവും അനൂപും പരിപാടിയുടെ പിന്നണിയിലുള്ളവരും ദര്‍ശനയുടെ വീട്ടില്‍ പോയി അച്ഛനോട് സംസാരിക്കുകയായിരുന്നു. പിന്നാലെയാണ് കുടുംബം വേദിയിലെത്തിയത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ ആ വീഡിയോയ്ക്ക് ലഭിച്ച കമന്റുകളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ദര്‍ശന.
“നല്ലതും ചീത്തയുമായിട്ടുള്ള കമന്റുകളുണ്ടായിരുന്നു. ചിലര്‍ അച്ഛനെക്കുറിച്ച് മോശമായി പറഞ്ഞിരുന്നു. നിങ്ങളുടെ കുടുംബപ്രശ്നം ഇങ്ങനെയൊരു വേദിയിലാണോ പറയുന്നതെന്ന ചോദ്യങ്ങളുമുണ്ടായിരുന്നുവെന്നും ദര്‍ശന പറയുന്നു. അതേസമയം, പരസ്യമായി മാപ്പ് പറയുന്നത് എനിക്ക് വലിയൊരു കാര്യമായാണ് തോന്നുന്നതെന്നുമായിരുന്നു ദര്‍ശന ദാസ് പറഞ്ഞത്. കഴിഞ്ഞ ദിവസം പുതിയ എപ്പിസോഡില്‍ വന്നപ്പോഴായിരുന്നു ദര്‍ശന വീഡിയോയെക്കുറിച്ച് സംസാരിച്ചത്.
ജീവനുതുല്യം സ്നേഹിച്ച മകള്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഇറങ്ങിപ്പോയപ്പോഴുണ്ടായ ഷോക്ക് ഇതുവരെയും മാറിയിട്ടില്ലെന്നായിരുന്നു ദര്‍ശനയുടെ അച്ഛന്‍ പറഞ്ഞത്. അന്നത്തെ എന്റെ വിഷമം ഇപ്പോഴും മാറിയിട്ടില്ല. താന്‍ അവരോട് 20 ദിവസം ചോദിച്ചതാണ്.
അത് തന്നിരുന്നുവെങ്കില്‍ ഞാന്‍ നാട്ടുകാരുടെ മുന്നില്‍ നാണം കെടില്ലായിരുന്നുവെന്നും ദര്‍ശനയുടെ അച്ഛന്‍ പറഞ്ഞിരുന്നു. തങ്ങളുടെ മാനസികാവസ്ഥ എങ്ങനെയായിരിക്കുമെന്ന് ആരും ആലോചിക്കുന്നില്ലെന്നും വിഷമം കരഞ്ഞ് തീര്‍ക്കാനേ നിര്‍വ്വാഹമുണ്ടായിരുന്നുള്ളൂവെന്നും ദര്‍ശനയുടെ അച്ഛന്‍ പറഞ്ഞിരുന്നു.
അതേസമയം, ഞങ്ങള്‍ ജീവിച്ച് തുടങ്ങിയപ്പോള്‍ ഇടയിലൊരു മീഡിയേറ്ററൊന്നുമുണ്ടായിരുന്നില്ല. വരുന്നത് വരട്ടെയെന്ന് കരുതി ജീവിച്ച് തുടങ്ങുകയായിരുന്നുവെന്നാണ് അനൂപ് പറഞ്ഞത്. തനിക്ക് പ്രസവസമയത്ത് അമ്മയെ കാണാനായി ആഗ്രഹമുണ്ടായിരുന്നു. അമ്മയുണ്ടാക്കിയ ഭക്ഷണം കഴിക്കാനൊക്കെ കൊതിച്ചിരുന്നുവെന്നാണ് ദര്‍ശന പറഞ്ഞത്. ഇത് കേട്ടപ്പോള്‍ എനിക്കും ആ സമയത്ത് മകളുടെ കൂടെ നില്‍ക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്ന് പറഞ്ഞ് വികാരഭരിതയായിരുന്നു അമ്മ.
ജീവിതത്തില്‍ ശരിയായൊരു വിവാഹ ചടങ്ങില്ലാതിരുന്നതിനാല്‍ ഷോയില്‍ വച്ച് അനൂപും ദര്‍ശനയും വീണ്ടും വിവാഹം കഴിച്ചിരുന്നു. മത്സരാര്‍ഥികളും വിധികര്‍ത്താക്കളായ ജോണി ആന്റണിയുടെയും നിത്യ ദാസിന്റെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
ശരിക്കുമൊരു വിവാഹത്തില്‍ നടക്കുന്ന എല്ലാ ചടങ്ങുകളും ഇതില്‍ സംഘടിപ്പിച്ചിരുന്നു. ജോണി ആന്റണിയാണ് വിവാഹത്തിന്റെ കാരണവരായത്. ദര്‍ശനയെ അനൂപിന്റെ കൈ പിടിച്ച് കൊടുത്തതും താലി എടുത്ത് കൊടുത്തതുമൊക്കെ സംവിധായകനാണ്.
‘വീട്ടുകാര്‍ക്ക് തന്നോടുള്ള പിണക്കം തീര്‍ന്നെന്ന് അറിയാം. അവര്‍ എന്നോട് ക്ഷമിച്ചു. ഇനി പറ്റുവാണെങ്കില്‍ അനൂപിനോട് കൂടി ക്ഷമിക്കണം. അദ്ദേഹം നിങ്ങള്‍ക്ക് നല്ലൊരു മകനായിരിക്കും’ എന്ന് ഷോയില്‍ വച്ച് അന്ന് ദര്‍ശന പറഞ്ഞിരുന്നു. അതേ സമയം ദര്‍ശന തനിക്ക് നല്ലൊരു ഭാര്യയും തന്റെ കുഞ്ഞിന്റെ അമ്മയുമാണ്. അവളെ നല്ല രീതിയില്‍ നോക്കുകയാണ് എനിക്ക് ചെയ്യാനുള്ളു.
അത് ചെയ്യുന്നുണ്ടെന്നും അനൂപും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ദർശനയുടെ വീട്ടുകാർ ഷോയിലെത്തിയത്. സോഷ്യല്‍ മീഡിയയിലും ആരാധകർക്കിടയിലും സംഭവം വലിയ ചർച്ചയായി മാറുകയും ചെയ്തിരുന്നു. പിന്നാലെയാണ് താരം പ്രതികരണവുമായി എത്തിയത്.
about darshana