Connect with us

ഹണി എം വര്‍ഗീസിന്റെ കോടതിയിലിൽ അന്ന് നടന്നത്! വിവോയിൽ 35 മിനുറ്റോളം…. ദിലീപിന്റെ മാസ്റ്റർ പ്ലാൻ!? ഫോറൻസിക് റിപ്പോർട്ട് ഞെട്ടിക്കുന്നു വിറങ്ങലിച്ച് കേരളം

News

ഹണി എം വര്‍ഗീസിന്റെ കോടതിയിലിൽ അന്ന് നടന്നത്! വിവോയിൽ 35 മിനുറ്റോളം…. ദിലീപിന്റെ മാസ്റ്റർ പ്ലാൻ!? ഫോറൻസിക് റിപ്പോർട്ട് ഞെട്ടിക്കുന്നു വിറങ്ങലിച്ച് കേരളം

ഹണി എം വര്‍ഗീസിന്റെ കോടതിയിലിൽ അന്ന് നടന്നത്! വിവോയിൽ 35 മിനുറ്റോളം…. ദിലീപിന്റെ മാസ്റ്റർ പ്ലാൻ!? ഫോറൻസിക് റിപ്പോർട്ട് ഞെട്ടിക്കുന്നു വിറങ്ങലിച്ച് കേരളം

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം നിർണ്ണായക ഘട്ടത്തിലൂടെ പോകുകയാണ്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് രാത്രിയിലടക്കം മൂന്ന് തവണ തുറന്ന് പരിശോധിച്ചതായി ഫൊറൻസിക് പരിശോധനാ ഫലം ഇന്നലെ പുറത്തുവന്നിരുന്നു

വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് മൊബൈല്‍ ഫോണില്‍ ഇന്‍സര്‍ട്ട് ചെയ്തതായി ഫോറന്‍സിക് സയന്‍സ് ലാബ് റിപ്പോര്‍ട്ടറില്‍ ചൂണ്ടിക്കാട്ടുന്നു. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മൂന്നു തവണ മാറിയിട്ടുണ്ട്. കോടതി കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങള്‍ ആക്‌സസ് ചെയ്തതിന്റെ തെളിവാണിതെന്ന് എഫ്എസ്എല്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആദ്യം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും പിന്നീട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലും മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്തു. ഒടുവിലാണ് വിചാരണ കോടതിയില്‍ മെമ്മറി കാര്‍ഡ് തുറന്ന് ദൃശ്യങ്ങള്‍ കണ്ടത്. മൂന്നു കോടതിയിലും അനുമതിയില്ലാതെയാണ് ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്തതെന്നും എഫ്എസ്എല്‍ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്.

കേസില്‍ പുറത്തുവന്ന എഫ്എസ്എല്‍ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉള്ളത്. മൂന്നാം തവണ ഹാഷ് വാല്യു മാറിയതിന് പിന്നില്‍ വിചാരണക്കോടതിയുടെ ഗുരുതരമായ കൃത്യവിലോപമെന്ന് ശാസ്ത്രീയ പരിശോധനാ ഫലം ചൂണ്ടിക്കാണിക്കുന്നു. ജഡ്ജ് ഹണി എം വര്‍ഗീസിന്റെ കോടതിയിലിരിക്കെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ആക്സസ് ചെയ്തതായി സ്ഥിരീകരിക്കപ്പെട്ടു.

വിവോ ഫോണില്‍ മെമ്മറി കാര്‍ഡ് ഇട്ട് വാട്സപ്പും ടെലിഗ്രാമും ഓപ്പറേറ്റ് ചെയ്തെന്ന് എഫ്എസ്എല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി ഷെയര്‍ ചെയ്യപ്പെട്ടിരിക്കാനുള്ള സാധ്യതയാണ് ഇതിലൂടെ മറനീക്കുന്നത്. രാത്രി വളരെ വൈകിയാണ് മെമ്മറി കാര്‍ഡ് തുറന്നത്. വിവോ ഫോണില്‍ 2021 ജൂലൈ 19ന് 12.19 മുതല്‍ 12.54 വരെ മെമ്മറി കാര്‍ഡ് ആക്സസ് ചെയ്തു. മെമ്മറി കാര്‍ഡ് വിവോ ഫോണില്‍ ഇട്ടപ്പോള്‍ മെസേജിങ് ആപ്പുകള്‍ ഓപ്പറേറ്റ് ചെയ്തു. ദൃശ്യങ്ങള്‍ വാട്സാപ്പിലൂടെയോ ടെലിഗ്രാമിലൂടെയോ പുറത്തേക്ക് അയച്ചിട്ടുണ്ടാകും. മെമ്മറി കാര്‍ഡ് ഇട്ടപ്പോള്‍ വിവോ ഫോണില്‍ ഉണ്ടായിരുന്നത് ജിയോ സിം ആണ്.

മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ആക്സസ് ചെയ്തത് ആര്? കണ്ടത് ആരൊക്കെ? ദൃശ്യങ്ങള്‍ ആര്‍ക്കെങ്കിലും കൈമാറിയോ? എത്ര നേരം മെമ്മറി കാര്‍ഡ് ആക്സസ് ചെയ്തു? സമൂഹമാധ്യമങ്ങളിലൂടെ ഈ ദൃശ്യങ്ങള്‍ ആര്‍ക്കെങ്കിലും പങ്കുവെച്ചോ? ഇതെല്ലാം എന്തിന് വേണ്ടി? എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നത് കേസില്‍ വലിയ വഴിത്തിരിവാകും. പൊലീസും പ്രോസിക്യൂഷനും ഉന്നയിച്ച കാര്യം വാസ്തവമാണെന്ന് തെളിയിക്കുന്ന വലിയൊരു തെളിവ് തന്നെയാണ് ഇന്ന് പുറത്തുവന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കുന്ന രേഖയില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ അതില്‍ ജുഡീഷ്യറി തന്നെയാണ് അന്വേഷണത്തിനായി തുടര്‍ നടപടി സ്വീകരിക്കേണടത്. കോടതിയുടെ മുന്‍പിലുള്ള രേഖയേക്കുറിച്ച് കോടതിയുടെ അനുമതിയില്ലാതെ ഇനി അന്വേഷിക്കാന്‍ കഴിയില്ല. ഇതില്‍ അന്വേഷണം ആവശ്യപ്പെടാന്‍ പൊലീസിന് കഴിയും.

More in News

Trending

Recent

To Top