വിവാഹിതരാകാന്‍ തീരുമാനിച്ചപ്പോഴും എതിര്‍പ്പുകളൊന്നും ഇല്ലായിരുന്നു… ദര്‍ശനയുടെ അച്ഛന് ആ അഭിപ്രായം ഉണ്ടായിരുന്നു, ഞങ്ങളുടെ ഒന്നാം വിവാഹവാര്‍ഷികദിനത്തിലായിരുന്നുആ സമ്മാനം ലഭിച്ചത്..മറക്കാനാവാത്ത വിലമതിക്കാനാവാത്ത സമ്മാനമായിരുന്നു അത്; വാക്കുകൾ വൈറൽ; ഇവരുടെ ദാമ്പത്യത്തിൽ സംഭവിച്ചത് എന്താണ്?

തന്റെ ശബ്ദം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ഗായകനാണ് വിജയ് യേശുദാസ് മലയാളത്തില്‍ മാത്രമല്ല, തമിഴിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലെയും മികച്ച ഗായകനായി മാറാന്‍ വിജയ് യേശുദാസിന് കഴിഞ്ഞു.
അടുത്തിടെ ഒരു സ്വാകാര്യ ചാനൽ പരിപാടിയിലാണ് താനും ഭാര്യ ദര്‍ശനയും വേര്‍പിരിഞ്ഞതായി വിജയ് യേശുദാസ് തുറന്നുപറഞ്ഞത്. മുന്‍പ് ഇരുവരും വിവാഹമോചിതരായി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും അതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.
പ്രണയവിവാഹമായിരുന്നു വിജയ് യേശുദാസിന്റെയും ഭാര്യ ദര്‍ശനയുടെയും. ദുബായില്‍ വെച്ച് ഒരു പരിപാടിയ്ക്കിടെയായിരുന്നു ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. അന്ന് തുടങ്ങിയ ഇഷ്ടം പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിലെത്തുകയായിരുന്നു. മുന്‍പ് കൈരളി ടിവിയിലെ ജെ.ബി ജങ്ഷനില്‍ അതിഥിയായി വന്നപ്പോള്‍ വിജയ് യേശുദാസ് തന്റെ പ്രണയകഥയെക്കുറിച്ച് വിശദമായി പറഞ്ഞിരുന്നു.
‘2002-ലാണ് ദര്‍ശനയെ ആദ്യമായി കാണുന്നത്. ഷാര്‍ജയില്‍ വെച്ച് നടന്ന ഒരു പരിപാടിയ്ക്കിടെയായിരുന്നു അത്. ആദ്യ കാഴ്ച അത്ര സുഖകരമായിരുന്നില്ല. ഷാര്‍ജയിലെ പരിപാടിയ്ക്കിടെ വിജയ്ക്ക് ഫുഡ് പോയിസണ്‍ പിടിച്ചിരുന്നു. ആ ക്ഷീണത്തില്‍ വരുമ്പോഴായിരുന്നു ദര്‍ശനയെ കാണുന്നത്. അന്ന് ആരെയും ഗൗനിക്കാതെ റൂമിലേക്ക് പോവുകയായിരുന്നു. പക്ഷെ, കുറച്ചുകഴിഞ്ഞ് ഞാന്‍ ഓക്കെയായപ്പോള്‍ ഞാന്‍ അവരോട് സംസാരിച്ചു. അപ്പോള്‍തന്നെ എനിക്കൊരു പ്രത്യേക ഇഷ്ടം തോന്നിയിരുന്നു. പിറ്റദിവസം അവര്‍ കുടുംബമായിട്ട് ഞങ്ങള്‍ താമസിക്കുന്ന ഫ്ലാറ്റിലേക്ക് വന്നിരുന്നു. അപ്രതീക്ഷിതമായി കണ്ടപ്പോളോള്‍ വലിയ സന്തോഷം തോന്നി. ദര്‍ശനയുടെ കുടുംബവും എന്റെ കുടുംബവും തമ്മില്‍ നേരത്തെ മുതല്‍ അറിയാവുന്നവരാണ്. അതുകൊണ്ട് തന്നെ അവരെയെല്ലാം പരിചയമുണ്ടായിരുന്നു. എങ്കിലും ദര്‍ശനയെക്കുറിച്ച് കൂടുതല്‍ അറിയില്ലായിരുന്നു. അന്ന് അവള്‍ക്ക് 16-17 വയസ്സേ ഉള്ളൂ. പിന്നീട് വളരെ നാളുകള്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. പിന്നെ ഞങ്ങള്‍ പരസ്പരം പ്രണയമാണെന്ന് പറഞ്ഞു.
വിവാഹിതരാകാന്‍ തീരുമാനിച്ചപ്പോഴും എതിര്‍പ്പുകളൊന്നും ഇല്ലായിരുന്നു. എങ്കിലും ദര്‍ശനയുടെ അച്ഛന് അവളുടെ ഡിഗ്രി പഠനം പൂര്‍ത്തിയിട്ടു മതി കല്യാണം എന്ന അഭിപ്രായമായിരുന്നു. അത് ഞങ്ങള്‍ക്ക് സമ്മതമായിരുന്നു. കാരണം ഞാന്‍ അക്കാലത്ത് സംഗീതത്തില്‍ അത്ര സജീവമായിട്ടില്ലായിരുന്നു, വളര്‍ന്നുവരുന്നതേയുള്ളൂ. എനിക്കും കരിയര്‍ സ്ഥിരതയുള്ളതാക്കാന്‍ സമയം വേണമായിരുന്നു. 2007-ലായിരുന്നു വിവാഹം.’ വിവാഹശേഷമാണ് വിജയ് യേശുദാസിന് ആദ്യ സംസ്ഥാന അവാര്‍ഡ് കിട്ടുന്നത്. നിവേദ്യത്തിലെ കോലക്കുഴല്‍ വിളി കേട്ടോ എന്ന ഗാനത്തിനായിരുന്നു ആ പുരസ്കാരം. ‘ആ പുരസ്കാരം എനിക്ക് ലഭിക്കുന്നത് ഞങ്ങളുടെ ഒന്നാം വിവാഹവാര്‍ഷികദിനത്തിലായിരുന്നു. അങ്ങനെയൊരു പ്രത്യേകത കൂടി ആ ദിവസത്തിന് ലഭിച്ചതില്‍ ഏറെ സന്തോഷവാനാണ്. ഒരിക്കലും മറക്കാനാവാത്ത വിലമതിക്കാനാവാത്ത സമ്മാനമായിരുന്നു അത്. ‘ വിജയ് യേശുദാസ് തുറന്നുപറയുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....