Connect with us

ഞാന്‍ അവരോട് പറഞ്ഞ നിമിഷം ഒരു കൈ കൂപ്പലോടെ അവര്‍ അത് ഡിലീറ്റ് ചെയ്തു….പക്ഷെ അതൊരു ആയുധമാക്കി അവരെ തളര്‍ത്തുന്നത് ശരിയല്ല..അവരും ഭര്‍ത്താവിനെ നഷ്ടപ്പെട്ടിട്ട് ഒറ്റയ്ക്ക് ജീവിതത്തോട് പൊരുതി രണ്ടു കുഞ്ഞുങ്ങളെ വളര്‍ത്തി ഈ നിലയില്‍ എത്തിച്ച ഒരു സ്ത്രീയാണ്; സിൻസി അനിൽ

Malayalam

കടുവയിലെ വിവാദ ഡയലോഗിനെ വിമർശിച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. നമ്മള്‍ ചെയ്ത് കൂട്ടുന്നതിന്റെയൊക്കെ ചിലപ്പോള്‍ അനുഭവിക്കുന്നത് നമ്മുടെ തലമുറകളായിരിക്കും എന്നതായിരുന്നു സിനിമയിലെ ഡയലോഗ്. ഈ ഡയലോഗിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്ന് വന്നത്.

കടുവയിലെ മാസ് ഡയലോഗിന് പ്രതികരണവുമായി എത്തിയ സിൻസി അനിലിന് മറുപടിയുമായി മല്ലിക സുകുമാരൻ എത്തിയിരുന്നു. പൃഥ്വിരാജും ഷാജി കെെലാസും അതിന് മാപ്പ് പറഞ്ഞിട്ടുണ്ട്. ഒരു സിനിമയുടെ പേരിൽ ദയവുചെയ്ത് ഭിന്നശേഷിക്കാരെ അതിൽ വലിച്ചിഴക്കരുതെന്നും മല്ലിക പറഞ്ഞു

ഇപ്പോഴിതാ മല്ലിക സുകുമാരന്റെ കമന്റ് സ്‌ക്രീന്‍ഷോട്ട് ചെയ്ത് പ്രചരിപ്പിക്കുന്നത് ഖേദകരമെന്ന് സിന്‍സി. നിര്‍ഭാഗ്യവശാല്‍ പോസ്റ്റ് കാണുകയോ വായിക്കുകയോ ചെയ്യാതെയും മകന്‍ അങ്ങനെ ഒരു കുഞ്ഞാണെന്ന് അറിയാതെയുമായിരുന്നു മല്ലിക സുകുമാരന്റെ കമന്റ്.

സിന്‍സിയുടെ പോസ്റ്റ്

‘ഒരു സിനിമയിലെ ഡയലോഗ് ഞാന്‍ അടങ്ങുന്ന ഒരു വിഭാഗം ആളുകളെ വേദനിപ്പിച്ചു….എല്ലാ കാര്യങ്ങളിലും പ്രതികരിക്കുന്ന സ്വഭാവം ഉള്ളത് കൊണ്ടും അങ്ങനെ ഒരു കുഞ്ഞിന്റെ അമ്മ ആയത് കൊണ്ടും അതിനെ കുറിച്ച് ഇവിടെ പ്രതികരിച്ചു…ആ സിനിമയുടെ സംവിധായകന്‍ ഷാജി കൈലാസും സിനിമയിൽ നിന്നും ആ രംഗം നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു എന്നാണ് അറിയുന്നത്…

പ്രിഥ്വിരാജ്‌ന്റെ പോസ്റ്റില്‍ അദേഹത്തിന്റെ ക്ഷമാപണം പ്രതീക്ഷ നല്‍കുന്നു എന്ന് ഒരു comment ഇട്ടിരുന്നു…അവിടെ മല്ലിക സുകുമാരന്റെ ഒരു comment ഉണ്ടായിരുന്നു…മക്കള്‍ എന്നും അമ്മാരുടെ weak പോയിന്റ് തന്നെയാണ്…മക്കള്‍ക്ക് നേരെ വരുന്ന ഏത് ആക്രമണത്തെയും അമ്മമാര്‍ നേരിടാന്‍ ശ്രമിക്കും…അങ്ങനെ ഒരു അമ്മ ആണ് മല്ലിക സുകുമാരന്‍….ഞങ്ങള്‍ രണ്ടു മൂന്ന് വര്‍ഷങ്ങള്‍ ആയി fb സുഹൃത്തുക്കള്‍ ആണ്…നിര്‍ഭാഗ്യവശാല്‍ എന്റെ പോസ്റ്റ് ആന്റി കാണുകയോ വായിക്കുകയോ ചെയ്തിരുന്നില്ല…

എന്റെ മകന്‍ അങ്ങനെ ഒരു കുഞ്ഞാണെന്നും അവര്‍ അറിഞ്ഞിരുന്നില്ല…ഞാന്‍ എന്റെ അഭിപ്രായ സ്വാതന്ത്ര്യം എടുത്തു അനാവശ്യ വിവാദം ഉണ്ടാക്കി എന്നതാണ് ആ അമ്മയെ ചൊടിപ്പിച്ചിട്ടുണ്ടാവുക…അതുകൊണ്ട് തന്നെ എന്റെ മകന്‍ അങ്ങനെ ഒരു കുഞ്ഞാണെന്ന് ഞാന്‍ അവരോട് പറഞ്ഞ നിമിഷം ഒരു കൈ കൂപ്പലോടെ അവര്‍ അത് delete ചെയ്തു….പക്ഷെ അതൊരു ആയുധമാക്കി അവരെ തളര്‍ത്തുന്നത് തീരെ ശരിയല്ല..അവരും ഭര്‍ത്താവിനെ നഷ്ടപ്പെട്ടിട്ട് ഒറ്റയ്ക്ക് ജീവിതത്തോട് പൊരുതി രണ്ടു കുഞ്ഞുങ്ങളെ വളര്‍ത്തി ഈ നിലയില്‍ എത്തിച്ച ഒരു സ്ത്രീയാണ്…

ആ അര്‍ത്ഥത്തില്‍ അവരെന്നും അഭിമാനം തന്നെയാണ്…പഠിക്കേണ്ട പാഠവുമാണ്…അവര്‍ പിന്‍വലിച്ച ഒരു സ്റ്റേറ്റ്‌മെന്റ് ഇത്രയധികം ആഘോഷിക്കപെടേണ്ടതാണോ???അങ്ങനെയെങ്കില്‍ നമുക്ക് ഒക്കെ ഈ സമൂഹ മാധ്യമങ്ങളില്‍ തുടരാന്‍ എന്താണ് യോഗ്യത????’പൃഥ്വിരാജും ഷാജി കൈലാസും മാപ്പ് പറഞ്ഞിട്ടുണ്ട്.

More in Malayalam

Trending