News
ടൈഗര്‍ ഷറോഫ് നായകനാകുന്ന ചിത്രത്തില്‍ നായികയായി രശ്മിക മന്ദാന; ബോളിവുഡില്‍ സജീവമാകാനൊരുങ്ങി നടി
ടൈഗര്‍ ഷറോഫ് നായകനാകുന്ന ചിത്രത്തില്‍ നായികയായി രശ്മിക മന്ദാന; ബോളിവുഡില്‍ സജീവമാകാനൊരുങ്ങി നടി
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് രശ്മിക മന്ദാന. ഇപ്പോഴിതാ ബോളിവുഡില്‍ സജീവമാകാനൊരുങ്ങിയിരിക്കുകയാണ് രശ്മിക മന്ദാന. ടൈഗര്‍ ഷറോഫ് നായകനാകുന്ന ചിത്രത്തില്‍ രശ്മിക മന്ദാന നായികയായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. ആക്ഷന്‍ എന്റര്‍ടെയ്നറിനായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശാങ്ക് ഖൈതാന്‍ ആണ്. നിര്‍മ്മാതാക്കള്‍ പ്രീപ്രൊഡക്ഷന് ജോലികള്‍ ആരംഭിച്ചു.
ധര്‍മ്മ പ്രൊഡക്ഷന്‍സായിരിക്കും ചിത്രം നിര്‍മ്മിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബറില്‍ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അമിതാഭ് ബച്ചന് നായകനാകുന്ന മറ്റൊരു ബോളിവുഡ് ചിത്രവും രശ്മികയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
രണ്‍ബിര്‍ കപൂറിന്റെ ‘അനിമല്‍’ ആണ് രശ്മിയുടെ മറ്റൊരു ബോളിവുഡ് ചിത്രം. പരിണീതി ചോപ്രയ്ക്ക് പകരമാണ് രശ്മികയെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇംതിയാസ് അലിയുടെ ‘ചംകില’ സിനിമയുമായുള്ള പരിണീതിയുടെ ഡേറ്റിലെ ക്ലാഷാണ് അനിമലില്‍ നിന്ന് താരത്തെ ഒഴിവാക്കാനുള്ള കാരണം. ‘മിഷന് മജ്നു’, ‘ഗുഡ്ബൈ’ എന്നിവയ്ക്ക് ശേഷമുള്ള രശ്മികയുടെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ‘അനിമല്‍’.
വിജയ് കേന്ദ്രകഥാപാത്രമാകുന്ന ‘വാരിസു’ ആണ് രശ്മികയുടെതായി ഒരുങ്ങുന്ന തെന്നിന്ത്യന്‍ ചിത്രം. വംശി പൈടിപ്പള്ളി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീ വെങ്കടേശ്വര ക്രീയേഷന്സിന്റെ ബാനറില്‍ ദില്‍ രാജു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പുഷ്പയുടെ രണ്ടാം ഭാഗമായ ‘പുഷ്പ ദി റൂളി’ലും നായികയായെത്തുന്നത് രശ്മികയാണ്.
