Connect with us

ദിലീപിനെ രക്ഷിക്കാൻ ആ കൈകൾ, പ്രോസിക്യൂഷന്റെ ചതി കള്ളി വെളിച്ചത്തായി… മാരക ട്വിസ്റ്റിലേക്ക് ഇത്രയും വേണ്ടിയിരുന്നില്ല

News

ദിലീപിനെ രക്ഷിക്കാൻ ആ കൈകൾ, പ്രോസിക്യൂഷന്റെ ചതി കള്ളി വെളിച്ചത്തായി… മാരക ട്വിസ്റ്റിലേക്ക് ഇത്രയും വേണ്ടിയിരുന്നില്ല

ദിലീപിനെ രക്ഷിക്കാൻ ആ കൈകൾ, പ്രോസിക്യൂഷന്റെ ചതി കള്ളി വെളിച്ചത്തായി… മാരക ട്വിസ്റ്റിലേക്ക് ഇത്രയും വേണ്ടിയിരുന്നില്ല

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതിയുടെ സേഫ് കസ്റ്റഡയിൽ സൂക്ഷിച്ചിരുന്നുവെങ്കിൽ ഹാഷ് വാല്യു മാറിയാൽ തന്നെ അത് ചെയ്തത് ആരെന്ന് കണ്ടുപിടിക്കാൻ കഴിയുമായിരുന്നുവെന്ന് അഡ്വ അഡ്വ. സുധ ഹരിദ്വാർ. കലാകാരനെന്ന നിലയിൽ ജനം ദിലീപിനെ സ്നേഹിച്ചിരുന്നുവെങ്കിലും മനുഷ്യനെന്ന നിലയിൽ ദിലീപ് പരാജയപ്പെട്ടിരിക്കുന്നുവെന്നും അവർ കുറ്റപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഭിഭാഷകയുടെ പ്രതികരണം

അഭിഭാഷകയുടെ വാക്കുകൾ ഇങ്ങനെ

‘നടി ആക്രമിക്കപ്പെട്ട കേസിൽ തുടക്കം മുതൽ തന്നെ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ഒരു പബ്ലിക് ഡോക്യുമെന്റ് ആയിട്ടാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ഇത് കോടതിയുടെ സേഫ് കസ്റ്റഡിയിൽ വെയ്ക്കാന് പ്രോസിക്യൂഷൻ ആവശ്യപ്പെടാതിരുന്നത് എന്നത് വലിയ ചോദ്യമാണ്. ദിലീപിനെ സഹായിക്കാനാണോ ഇത്?’

‘ഒരു സ്ത്രീയുടെ അന്തസിനെ ഹനിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ആ മെമ്മറി കാർഡിൽ ഉള്ളത്.ഇതാണ് പബ്ലിക് ഡോക്യുമെന്റായി സൂക്ഷിച്ചിരിക്കുന്നത്. ഇപ്പോൾ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇടപെട്ട് വീണ്ടും കാർഡ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്’.

‘നേരത്തേ തന്നെ മെമ്മറി കാർഡ് സേഫ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്നുവെങ്കിൽ ഇപ്പോൾ ഇത്തരമൊരു സാഹചര്യം വരില്ലായിരുന്നു. പ്രോസിക്യൂഷൻ ദിലീപിനെ സംരക്ഷിക്കാനുള്ള ത്വര തുടക്കം മുതൽ തന്നെ കാണിച്ചെന്ന് സംശയം ഉണ്ട്. പബ്ലിക് ഡോക്യുമെന്റായി സൂക്ഷിച്ചിരിക്കുന്ന ഇവ അതുമായി ബന്ധപ്പെട്ട കോടതിയിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാൽ ഏതൊരാൾക്കും കാണാനുള്ള സാഹചര്യം കോടതിയിൽ നിലനിൽക്കുന്നുണ്ട്’.

‘പ്രോസിക്യൂഷൻ ഡിമാന്റ് ചെയ്യേണ്ടിയിരുന്നത് കോടതിയുടെ സേഫ് കസ്റ്റഡിയിൽ വെയ്ക്കാനുള്ള അപേക്ഷ സമർപ്പിക്കണമെന്നതായിരുന്നു. ഇപ്പോൾ ഹാഷ് വാല്യു മാറുന്ന തരത്തിലേക്ക് ആ മെമ്മറി കാർഡ് ആര് തുറന്നുവെന്ന് കണ്ടെത്താനുള്ള ശ്രമം ആരുടേയും ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അക്കാര്യം കണ്ടെത്തുകയും ബുദ്ധിമുട്ടാണ്. സേഫ് കസ്റ്റഡിയിൽ ആയിരുന്നെങ്കിൽ ഇവ എളുപ്പം കണ്ടെത്താൻ സാധിക്കുമായിരുന്നു’

‘ദിലീപിനെ പോലെ 250 രൂപയ്ക്ക് മിമിക്രി കളിച്ച് നടന്നിരുന്നയാൾ മലയാള സിനിമ മേഖലയുടെ നെറുകയിലേക്ക് കടന്ന് വന്നിട്ടുണ്ടെങ്കിൽ അതൊരിക്കലും സുതാര്യമായ വഴിയിലൂടെ ആയിരിക്കില്ല. ദിലീപിന്റെ ഈ വളർച്ചയെ വളരെ ആശങ്കയോടെയാണ് മലയാളികൾ നോക്കി കാണുന്നത്’.

‘ദിലീപെന്ന മനുഷ്യനിലെ കലാകാരനെ ജനം വളരെയധികം സ്നേഹിച്ചിരുന്നു. ആ നടനിൽ നിന്നും സ്ത്രീ വിരുദ്ധമായ മാനവികത ഒട്ടുമില്ലാത്ത ഇത്തരത്തിലുള്ള പ്രവർത്തനകൾ വളരെയധികം ആശങ്കയോടെയാണ് നോക്കി കാണുന്നത്. കലാകാരനെന്ന നിലയിൽ ജനം ദിലീപിനെ സ്നേഹിച്ചിരുന്നുവെങ്കിലും മനുഷ്യനെന്ന നിലയിൽ ദിലീപ് അമ്പേ പരാജയപ്പെട്ടിരിക്കുന്നു’, അവർ പറഞ്ഞു.

More in News

Trending

Recent

To Top