Malayalam
ജോസഫ്’ നായിക ആത്മീയ രാജന് വിവാഹിതയായി; ചിത്രങ്ങൾ വൈറലാകുന്നു
ജോസഫ്’ നായിക ആത്മീയ രാജന് വിവാഹിതയായി; ചിത്രങ്ങൾ വൈറലാകുന്നു
Published on
നടി ആത്മീയ രാജന് വിവാഹിതയയി. മറൈന്‍ എഞ്ചിനീയറായ സനൂപ് ആണ് വരന്. കണ്ണൂരില്‍ വച്ചാണ് വിവാഹം നടന്നത്. ചൊവ്വാഴ്ച വിവാഹ സല്‍ക്കാരം നടക്കും. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ താരമാണ് ആത്മീയ.
ജോസഫിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക് അസോസിയേഷന് പുരസ്കാരവും ആത്മീയ സ്വന്തമാക്കി. വെള്ളത്തൂവല്‍ എന്ന ചിത്രത്തിലൂടെയാണ് ആത്മീയ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
റോസ് ഗിത്താറിനാല്‍, അമീബ, മാര്‍ക്കോണി മത്തായി എന്നീ മലയാള സിനിമകളിലും മനം കൊതി പാര്‍വൈ, പൊങ്ങടി നീങ്കളും ഉങ്ക കാതലും, കാവിയന്‍, വെള്ളൈ യാനൈ തുടങ്ങിയ മലയാള ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
ജോജു ജോര്‍ജ് നായകനാകുന്ന അവിയല്‍ ആണ് ആത്മീയയുടെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. അനശ്വര രാജന്, കേതകി നാരായണന്, അഞ്ജലി നായര്‍ തുടങ്ങിയ താരങ്ങളും വേഷമിടുന്ന ചിത്രത്തിന്റെ ടീസറും പുറത്തെത്തിയിരുന്നു.
Continue Reading
You may also like...
