Connect with us

മാർക്കറ്റിൽ ബീഫ് വാങ്ങാൻ പോകുന്ന പോലെയാണ് ‘ദ ഗ്രേറ്റ് ഇന്ത്യൻ കല്യാണ ചന്ത’; വൈറൽ കുറിപ്പ്

Malayalam

മാർക്കറ്റിൽ ബീഫ് വാങ്ങാൻ പോകുന്ന പോലെയാണ് ‘ദ ഗ്രേറ്റ് ഇന്ത്യൻ കല്യാണ ചന്ത’; വൈറൽ കുറിപ്പ്

മാർക്കറ്റിൽ ബീഫ് വാങ്ങാൻ പോകുന്ന പോലെയാണ് ‘ദ ഗ്രേറ്റ് ഇന്ത്യൻ കല്യാണ ചന്ത’; വൈറൽ കുറിപ്പ്

ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ മലയാളിയുടെയെല്ലാം സാംസ്കാരിക ബോധത്തെ പൊള്ളിച്ച് കൊണ്ട് ഇറങ്ങിയ ഒരു സിനിമയാണ്. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്.

ഇപ്പോഴിതാ ഡോക്ടർ നജ്മ സലീമിന്റെ സിനിമയെക്കുറിച്ചുള്ള കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

നജ്മ സലീമിന്റെ കുറുപ്പിന്റെ പൂർണ രൂപം ഇങ്ങനെയാണ്

നമ്മുടെ നാട്ടിൽ ഒരു മുട്ടുസൂചി വാങ്ങണം എങ്കിലും വാങ്ങുന്ന ആൾ പൈസ കൊടുക്കാതെ കിട്ടില്ല. പക്ഷേ ഒന്നു കിട്ടും, എന്താണെന്നോ ” പെണ്ണ്” വാങ്ങാൻ വരുന്ന ആളിന്റെ ഫാമിലി സ്റ്റാറ്റസ്, ജോലി, സാലറി ഇതെല്ലാം ഉയരുന്നതിന് അനുസരിച്ച് അവളുടെ പ്രൈസ് ടാഗും ഉയരും കേട്ടോ!!! ( പെണ്ണിന്റെ ജോലി സാലറി പേഴ്സണാലിറ്റി ഒന്നും വിലയുടെ മാനദണ്ഡത്തിൽ വേണ്ടല്ലോ )പിന്നെ ഈ മാർക്കറ്റിൽ വിൽപ്പന വസ്തുവിന് തടി കൂടുതൽ, മുടി കുറവ്, കളർ കുറവ്, ഹൈറ്റ് കുറവ് ഇങ്ങനെയുള്ള കേടുപാടുകൾക്ക് മറ്റു വസ്തുക്കളെ പോലെ ഓഫറോ വിലക്കുറവോ ഇല്ല, മറിച്ച് ബോണസ് പ്രൈസ് പോക്കറ്റ് മണിയുടെ രൂപത്തിലോ അവളുടെ കഴുത്തിൽ ലേയറായി കെട്ടിത്തൂക്കുന്ന സ്വർണ്ണ ചങ്ങലയിലോ പ്രതിഫലിക്കും. ഇതൊന്നുമല്ല മെയിൻ ഹൈലൈറ്റ്. നാട്ടിലെ മാർക്കറ്റിൽ ബീഫ് വാങ്ങാൻ പോകുന്ന പോലെ ഇളയ ഇറച്ചി മൂത്ത ഇറച്ചി ഇവിടെ ലഭ്യമാണെങ്കിലും ഒരു വ്യത്യാസമുണ്ട്, ഇളയ ബീഫ് നെ പോലെ ഇവിടെയും ഇളയ ഇറച്ചിക്കാണ് ഡിമാൻഡ്.എങ്കിലും, സമൂഹം നിശ്ചയിച്ച വിവാഹപ്രായം കഴിഞ്ഞ മൂത്ത ഇറച്ചിക്ക് ഡിമാൻഡ് കുറവാണെങ്കിലും വില അല്പം കൂടുതലാണ്. കൂടാതെ ബംബർ പ്രൈസും ലഭിക്കുന്നതാണ്. ഇനി ഇറച്ചി ഇളയത് ആണേലും മൂത്തത് ആണേലും ഉപഭോക്താവിന് “HIS BIG DAY” ക്ക് അവന്റെ പോക്കറ്റിൽനിന്ന് ചിലവായ പൈസ പോക്കറ്റ് മണിയുടെ രൂപത്തിൽ ലഭിക്കുകയും ഇനി അങ്ങോട്ടുള്ള അവന്റെ ജീവിതം ആർഭാടം ആക്കാൻ കാർ എസി തുടങ്ങിയവ സ്പെഷ്യൽ ഗിഫ്റ്റ് ആയി ലഭിക്കുന്നതുമാണ്. ആഹാ! എന്ത് വിചിത്രമായ ആചാരങ്ങൾ അല്ലേ ? ഈ വിചിത്രതയുടെ പേരാണ് ” ദ ഗ്രേറ്റ് ഇന്ത്യൻ കല്യാണ ചന്ത” “The Great Indian kalyana market”. [Special note: ഈ കല്യാണ സിസ്റ്റത്തെ എതിർക്കുന്ന പെൺകുട്ടികളോട് ഈ സമൂഹം ചോദിക്കുന്ന കുറച്ച് ചോദ്യങ്ങൾ ഉണ്ട്. ” നീയെന്താ രാജകുമാരിയോ ? ഒന്നും കൊടുക്കാതെ അവര് കെട്ടികൊണ്ട് പോകാൻ ?“.” എന്ത് തന്റെടി ആണ് നീ ?”. ” ആരു വരും നിന്നെ കെട്ടാൻ ?”. ” നിനക്ക് വട്ടാണ്”… ഇങ്ങനെ നീളും ആ ചോദ്യങ്ങൾ……” അതെ എനിക്ക് വട്ടാണ്”….അഭിമാനത്തോടെ ഞാൻ പറയുന്നു.എന്റെ കഴുത്തിൽ സമൂഹം ചാർത്തി തന്ന ആ പ്രൈസ് ടാഗ് ഞാൻ വലിച്ചു പൊട്ടിച്ചിരിക്കുന്നു…
“പെൺകുട്ടികളെ ഇനി നിങ്ങളുടെ ഊഴമാണ്…“വിവാഹ ചിലവിലും വിവാഹബന്ധത്തിലും വേണം ഇക്വാലിറ്റി”…ഇത്രയും പറഞ്ഞുകൊണ്ടാണ് നജ്മ സലീമിന്റെ കുറുപ്പ് അവസാനിക്കുന്നത്. അതേസമയം ഭാര്യാഭർതൃ ബന്ധത്തിലെ/കുടുംബ വ്യവസ്ഥക്കകത്തെ സൂക്ഷ്മ സംഭവവികാസങ്ങൾക്കിടയിൽ, അടുക്കളയിലെ പെണ്ണിെൻറ ജീവിതം കൃത്യമായി അടയാളപ്പെടുത്താൻ ശ്രമിച്ച സിനിമയായിരുന്നു 2008ൽ അക്കു അക്ബറിെൻറ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘വെറുതെ അല്ല ഭാര്യ’. ഏറെ നീതികേടോട് കൂടി വിഷയത്തിെൻറ ഗൗരവത്തെ ലഘൂകരിച്ച സിനിമ കൂടിയായിരുന്നു അത്. എന്നാൽ, കുടുംബ ജീവിതത്തെ/കഥയെ ശുഭമാക്കി അവസാനിപ്പിക്കാനായി പുതിയ മിക്സി, വാഷിങ് മെഷീൻ, പ്രഷർ കുക്കർ എന്നിവ എത്തിച്ചു നായികയെ സന്തോഷിപ്പിച്ചുകൊണ്ട് വീണ്ടും അടുക്കളയിൽ തന്നെ തളച്ചിട്ട് വിഷയത്തിെൻറ സങ്കീർണതയെ ഒറ്റയടിക്ക് ഇല്ലാതാക്കിയ ‘വെറുതെ അല്ല ഭാര്യ’യിൽ നിന്നും അതിദൂരം മുേമ്പാട്ട് സഞ്ചരിച്ചു കൊണ്ടാണ് ഇത്തവണ അടുക്കളയിലെ പെണ്ണിെൻറ ജീവിതവുമായി മറ്റൊരു സിനിമയെത്തുന്നത്. ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സി’നുശേഷം ജിയോ ബേബി സംവിധാനം ചെയ്ത ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ സിനിമക്ക് പറയാനുള്ളതും ലിംഗവിവേചനത്തിെൻറ പേരിൽ അടുക്കള മുതൽ ബെഡ്റൂം വരെ നീളുന്ന സ്ത്രീകളോടുള്ള വയലൻസ് ആണ്. ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയു’മെന്ന സിനിമയ്‌ക്ക് ശേഷം സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവർ ദമ്പതികളായഭിനയിക്കുന്ന സിനിമ അടുക്കളപ്പുറങ്ങളില്‍ തളച്ചിടുന്ന സ്ത്രീകളെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും കുടുംബങ്ങളിലെ പുരുഷാധിപത്യത്തെ കുറിച്ചുമെല്ലാം സംസാരിക്കുന്നുണ്ട്. അഭിനയത്തിൽ സുരാജ് വെഞ്ഞാറമൂടിനെക്കാൾ ഒരുപടി മുന്നിട്ട് നിൽക്കുന്നത് പലപ്പോഴും നിമിഷ സജയൻ ആണ്. സിനിമയുടെ ടൈറ്റിൽ സോങ് ആയി പറയ സമുദായത്തിെൻറ പാളുവ ഭാഷയിലെ പാട്ട് ഉൾപ്പെടുത്തി സംവിധായകൻ കാണിച്ച മാതൃകയും ശ്രദ്ധേയമാണ്.

More in Malayalam

Trending

Recent

To Top