Connect with us

ഞാൻ ഒന്നും ഓർത്തിട്ടല്ല ശ്രീനിചേട്ടനൊപ്പമുള്ള ഫോട്ടോ സോഷ്യൽമീഡിയയിൽ ഇട്ടത്. അദ്ദേഹത്തിന്റെ മാറ്റം കണ്ട് സന്തോഷം തോന്നിയാണ് അന്ന് ഞാൻ ആ ഫോട്ടോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്; അന്ന് പലരും കുറ്റപ്പെടുത്തി’; സ്മിനു!

Movies

ഞാൻ ഒന്നും ഓർത്തിട്ടല്ല ശ്രീനിചേട്ടനൊപ്പമുള്ള ഫോട്ടോ സോഷ്യൽമീഡിയയിൽ ഇട്ടത്. അദ്ദേഹത്തിന്റെ മാറ്റം കണ്ട് സന്തോഷം തോന്നിയാണ് അന്ന് ഞാൻ ആ ഫോട്ടോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്; അന്ന് പലരും കുറ്റപ്പെടുത്തി’; സ്മിനു!

ഞാൻ ഒന്നും ഓർത്തിട്ടല്ല ശ്രീനിചേട്ടനൊപ്പമുള്ള ഫോട്ടോ സോഷ്യൽമീഡിയയിൽ ഇട്ടത്. അദ്ദേഹത്തിന്റെ മാറ്റം കണ്ട് സന്തോഷം തോന്നിയാണ് അന്ന് ഞാൻ ആ ഫോട്ടോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്; അന്ന് പലരും കുറ്റപ്പെടുത്തി’; സ്മിനു!

.മലയാളികളുടെ പ്രിയ താരമാണ് സ്മിനു സിജോ . സ്മിനു എന്ന പേരു കേട്ടാല്‍ ഒരുപക്ഷേ പലര്‍ക്കും മനസിലായി എന്നുവരില്ല. എന്നാല്‍ സ്ലീവാച്ചന്‍റെ പെങ്ങള്‍ അന്നേച്ചി എന്നു പറഞ്ഞാല്‍ തീര്‍ച്ചയായും ആളെ പിടികിട്ടും. കാരണം ആ ഒറ്റ കഥാപാത്രത്തിലൂടെ സ്മിനു പ്രേക്ഷകരുടെ സ്വന്തം അന്നയായി മാറിക്കഴിഞ്ഞു. ഓപ്പറേഷന്‍ ജാവ, ഭ്രമം, മെമ്പര്‍ രമേശന്‍…കെട്ട്യോളാണ് എന്‍റെ മാലാഖക്ക് ശേഷം നിരവധി അവസരങ്ങള്‍ സ്മിനുവിനെ തേടിയെത്തി. അവയെല്ലാം പത്തരമാറ്റ് തിളക്കത്തോടെ സ്ക്രീനില്‍ അവതരിപ്പിക്കുകയും ചെയ്തു സ്മിനു.

മോഹന്‍ലാല്‍ നായകനാകുന്ന ആറാട്ട്, പ്രിയന്‍ ഓട്ടത്തിലാണ്, മെമ്പര്‍ രമേശന്‍ വാര്‍ഡ് ഒമ്പത് തുടങ്ങിയവയാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ സ്മിനുവിന്റെ സിനിമകൾ. വളരെ ചെറിയ സമയംകൊണ്ട് ഇത്രയേറെ സിനിമകളില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ സ്മിനു വളരെ സന്തോഷവതിയാണ്.’ഞാൻ സിനിമാ നടിയാണെന്നുള്ള തരത്തിലല്ല ആരും എന്റെ അടുത്ത് സംസാരിക്കാൻ വരുന്നത്. ചേച്ചി എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് പറയും. ആ വിളിയിൽ തന്നെ അവരുടെ അടുത്ത ആളെ പോലെ ഒരു തോന്നലാണ്. ചില പിള്ളേരൊക്കെ അമ്മയെന്ന് വിളിച്ചോട്ടെയെന്ന് എന്നോട് ചോദിക്കും.’

‘ഞാൻ അതിന് അവരെ അനുവദിക്കുകയും ചെയ്യും. ഒരു കുട്ടി ഒരിക്കൽ പറഞ്ഞു ആ കുട്ടിയുടെ അമ്മ മരിച്ചുപോയ അമ്മയുടെ സ്വഭാവുമായി എന്റെ സ്വഭാവത്തിന് സാമ്യമുള്ളതായി ആ കുട്ടിക്ക് തോന്നിയെന്ന്.’അതൊക്കെ കേൾക്കുമ്പോൾ‌ ഒരു ഫീലാണ്. ലൂയിസിലെ ഇന്ദ്രൻസ് ചേട്ടൻ ചെയ്ത കഥാപാത്രം ശ്രീനിവാസൻ ചേട്ടന് വേണ്ടി വെച്ചതായിരുന്നു. പക്ഷെ ആ സമയത്ത് ശ്രീനിയേട്ടന് വയ്യാതെയായി.’

‘ഞാൻ ഒന്നും ഓർത്തിട്ടല്ല ശ്രീനിചേട്ടനൊപ്പമുള്ള ഫോട്ടോ സോഷ്യൽമീഡിയയിൽ ഇട്ടത്. അദ്ദേഹത്തിന്റെ ബാഹ്യമായ സൗന്ദര്യത്തിന് അപ്പുറം ശ്രീനിചേട്ടന് വന്ന മാറ്റം കണ്ട് സന്തോഷം തോന്നിയാണ് അന്ന് ഞാൻ ആ ഫോട്ടോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.’അദ്ദേഹത്തെ കണ്ടപ്പോൾ‌ ഞാൻ ഉള്ളുകൊണ്ട് ഒരുപാട് സന്തോഷിച്ചിരുന്നു. ധ്യാനിനോട് ചോദിച്ചിട്ടാണ് ഫോട്ടോ പങ്കുവെച്ചത്. ഞാൻ ഫോട്ടോ പങ്കുവെക്കും മുമ്പ് അദ്ദേഹം അമ്മയുടെ ഷോയിലൊക്കെ വന്നിരുന്നു.’

‘ഞാൻ എന്ന വ്യക്തി ഇന്ന് ഇവിടെ ഇരിക്കുന്നുണ്ടെങ്കിൽ അതിനെല്ലാം കാരണം ശ്രീനി ചേട്ടനാണ്. ശ്രീനി ചേട്ടനിലാണ് ഞാൻ‌ ദൈവത്തെ കണ്ടത്. ആ സന്തോഷം കൊണ്ടാണ് അന്ന് ആ ഫോട്ടോ ഞാൻ പങ്കുവെച്ചത്. ചിലർ ഞാൻ ശ്രീനിചേട്ടന്റെ ഫോട്ടോ പങ്കുവെച്ചപ്പോൾ ശരിയാണെന്ന് പറഞ്ഞ് സന്തോഷം അറിയിച്ചു.’മറ്റ് ചിലർ തെറ്റാണെന്ന് പറഞ്ഞ് കുറ്റപ്പെടുത്തി. വിമലാന്റിക്കും വിനീതിനുമൊക്കെ എങ്ങനെയായിരിക്കും ഫീൽ ചെയ്തിട്ടുണ്ടാവുക എന്ന് ആലോചിച്ച് വിഷമമായിരുന്നു. പക്ഷെ ധ്യാൻ കട്ട സപ്പോർട്ടായിരുന്നു. ശ്രീനി ചേട്ടനപ്പുറം വിമലാന്റിയോടാണ് എനിക്ക് സ്നേഹം കൂടുതൽ.’

‘കാരണം ഇത്രയേറെ സൗഭാ​ഗ്യങ്ങൾക്കിടയിൽ നിന്നിട്ടും ഒന്നിലോട്ടും ഇറങ്ങി വരാതെ ആ മക്കളുടേയും ഭർത്താവിന്റേയും നിഴലായി എപ്പോഴും നിൽക്കുന്ന സ്ത്രീയാണ്. ഒരു മോളോടുള്ള സ്നേഹം എന്നും എന്നോട് വിമലാന്റി കാണിച്ചിട്ടുണ്ട്. എപ്പോൾ വിളിച്ചാലും സംസാരിക്കും’ സ്മിനു സിജോ പറഞ്ഞു. ലൂയിസാണ് സ്മിനുവിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. നവാ​ഗതനായ ഷാബു ഉസ്മാൻ കോന്നിയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

സായ്കുമാർ, ജോയ് മാത്യു, മനോജ് കെ ജയൻ, ഡോ.റോണി, അജിത്ത് കൂത്താട്ടുകുളം, സന്തോഷ് കീഴാറ്റൂർ, രോഹിത്, അൽസാബിദ്, ആദിനാട് ശശി, ലെന, നിയ വർ​ഗീസ്, മീനാക്ഷി, ആസ്റ്റിൻ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.

More in Movies

Trending

Recent

To Top