Connect with us

ജോസഫിലെ നായിക ഇന്ന് വിവാഹിതയാകുന്നു, വരൻ!

Actress

ജോസഫിലെ നായിക ഇന്ന് വിവാഹിതയാകുന്നു, വരൻ!

ജോസഫിലെ നായിക ഇന്ന് വിവാഹിതയാകുന്നു, വരൻ!

ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയായ നടി ആത്മീയ രാജന്‍ വിവാഹിതയാവുന്നു. സനൂപാണ് ആത്മീയയുടെ പ്രതിശ്രുത വരന്‍. കണ്ണൂര്‍ ധര്‍മ്മശാലയില്‍ ഇന്ന് ഇരുവരും വിവാഹിതരാകും. വിവാഹ സല്‍ക്കാരം ചൊവ്വാഴ്ച നടക്കും. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ് ആത്മീയ

ഐവി ശശി സംവിധാനം ചെയ്ത വെളളത്തൂവല്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ്‌ ആത്മീയ. തുടര്‍ന്ന് തമിഴ് ചിത്രം മനം കൊത്തി പറവൈയില്‍ ശിവകാര്‍ത്തികേയന്‌റെ നായികയായും നടി അഭിയിച്ചു. ജോജു ജോര്‍ജ്ജ് ചിത്രം ജോസഫിലെ പ്രകടനമാണ് ആത്മീയ രാജന്റെ കരിയറില്‍ വലിയ വഴിത്തിരിവായത്. എം പദ്മകുമാര്‍ സംവിധാനം ചെയ്ത സിനിമയില്‍ സ്റ്റെല്ല പീറ്റര്‍ എന്ന കഥാപാത്രമായിരുന്നു അവതരിപ്പിള്ളേച്ചത്. ജോസഫിന് പിന്നാലെ ജയറാമും വിജയ് സേതുപതിയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലും ആത്മീയ അഭിനയിച്ചിരുന്നു.

More in Actress

Trending