ചോദ്യങ്ങള്‍ ഒരുപാട് നേരിട്ടിട്ടുണ്ട്; പ്രേക്ഷകരുടെ അനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ് ആ സ്ഥിതി തുടരാന്‍ സാധിക്കുന്നത്. അവരില്ലെങ്കില്‍ ഞങ്ങളാരുമില്ല; രേഖ രതീഷ് മനസുതുറക്കുന്നു!
ചോദ്യങ്ങള്‍ ഒരുപാട് നേരിട്ടിട്ടുണ്ട്; പ്രേക്ഷകരുടെ അനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ് ആ സ്ഥിതി തുടരാന്‍ സാധിക്കുന്നത്. അവരില്ലെങ്കില്‍ ഞങ്ങളാരുമില്ല; രേഖ രതീഷ് മനസുതുറക്കുന്നു!
ചോദ്യങ്ങള്‍ ഒരുപാട് നേരിട്ടിട്ടുണ്ട്; പ്രേക്ഷകരുടെ അനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ് ആ സ്ഥിതി തുടരാന്‍ സാധിക്കുന്നത്. അവരില്ലെങ്കില്‍ ഞങ്ങളാരുമില്ല; രേഖ രതീഷ് മനസുതുറക്കുന്നു!
ശക്തമായ കഥാപാത്രങ്ങളിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് രേഖ രതീഷ്. ‘അമ്മ വേഷങ്ങൾ ആണെങ്കിലും രേഖയുടെ കഥാപാത്രങ്ങൾ ആണ് സീരിയലികളിൽ തിളങ്ങിനിൽക്കുന്നത്. പരസ്പരം എന്ന പരമ്പരയിലെ പത്മാവതി എന്ന കഥാപാത്രത്തിലൂടെയാണ് രേഖ ശ്രദ്ധിക്കപ്പെട്ടത്. ഇതിന് ശേഷം നിരവധി അവസരങ്ങളാണ് രേഖയെ തേടിയെത്തിയത്.
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ്, ഏഷ്യാനെറ്റിലെ സസ്നേഹം തുടങ്ങി റേറ്റിങ്ങില്‍ മുന്നിട്ട് നില്ക്കുന്ന ഒട്ടനേകം സീരിയലുകളില്‍ ഇപ്പോള്‍ രേഖ അഭിനയിക്കുന്നുണ്ട്. അതിനിടെ സിനിമകളില്‍ നിന്നും രേഖയെ തേടി അവസരങ്ങള്‍ എത്താറുണ്ട്.
മഞ്ഞില്‍ വിരിഞ്ഞ പൂവിലെ മല്ലികാമ്മയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ രേഖയുടെ പുതിയൊരു Q & A സെഷനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
“താനേറ്റവും കൂടുതല്‍ ഭയപ്പെടുന്നത് ദൈവത്തെയാണെന്ന് പറഞ്ഞ രേഖ സൂപ്പര്‍ പവര്‍ കിട്ടിയാല്‍ എല്ലാവരേയും സഹായിക്കുമെന്ന് പറയുന്നു. കമല്‍ ഹാസനാണ് തന്റെ മോഡല്‍. ജീവിതത്തില്‍ നിരവധി വിചിത്രമായ ചോദ്യങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് പറഞ്ഞ രേഖ അതേക്കുറിച്ച് അധികം സംസാരിച്ചില്ല. അകലെ നിന്ന് പലരും പറയുന്നതേ കേട്ടിട്ടുള്ളൂവെന്ന് വ്യക്തമാക്കുന്നു.
പ്രേക്ഷകരുടെ ഇഷ്ടം കൊണ്ടാണ് മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയല്‍ എന്നും ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നതെന്ന് പറഞ്ഞ രേഖ അതിന് ഏവരോടും നന്ദിയും അര്‍പ്പിക്കുന്നു. തുടങ്ങിയ ആദ്യ ആഴ്ചയില്‍ മാത്രമേ സീരിയല്‍ രണ്ടാം സ്ഥാനത്തായിട്ടുള്ളൂ.
പിന്നീട് ഇപ്പോള്‍ വരെ സീരിയല്‍ ഒന്നാം സ്ഥാനത്ത് തന്നെയാണ്. ഇന്ന് വരെ അതിന് മാറ്റം വന്നിട്ടില്ല. പ്രേക്ഷകരുടെ അനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ് ആ സ്ഥിതി തുടരാന്‍ സാധിക്കുന്നത്. അവരില്ലെങ്കില്‍ ഞങ്ങളാരുമില്ല. അതാണ് സത്യം. പ്രേക്ഷകര്‍ നമ്മെ സ്നേഹിക്കുന്നിടത്തോളം കാലം അത് നമ്മുടെ വിജയമാണ്.’ രേഖ രതീഷ് പറയുന്നു.”
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...