Malayalam
പഴയ കാര്യങ്ങളൊക്കെ ഇങ്ങനെ പറഞ്ഞോണ്ട് ഇരുന്നത് കൊണ്ട് എന്തെങ്കിലും ലാഭമുണ്ടെന്ന് കരുതുന്നില്ല; ഞാനിപ്പോള്‍ ഒരു കുഞ്ഞിന്റെ അമ്മയാണ്; ആ കുഞ്ഞൊന്ന് പഠിച്ച് പോവട്ടേ; വിമര്‍ശകരോട് രേഖ രതീഷ്!
പഴയ കാര്യങ്ങളൊക്കെ ഇങ്ങനെ പറഞ്ഞോണ്ട് ഇരുന്നത് കൊണ്ട് എന്തെങ്കിലും ലാഭമുണ്ടെന്ന് കരുതുന്നില്ല; ഞാനിപ്പോള്‍ ഒരു കുഞ്ഞിന്റെ അമ്മയാണ്; ആ കുഞ്ഞൊന്ന് പഠിച്ച് പോവട്ടേ; വിമര്‍ശകരോട് രേഖ രതീഷ്!
മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട അമ്മയാണ് നടി രേഖ രതീഷ്. പ്രായം അധികമില്ലെങ്കിലും ‘അമ്മ വേഷം ചെയ്ത് രേഖ മലയാളികളുടെ അമ്മയായി മാറി. അതേസമയം രേഖ രതീഷിനെതിരെ പലപ്പോഴും ഗോസിപ്പുകൾ ഉയരാറുണ്ട്.
അതിനെത്തുടർന്ന് ഇനി താന്‍ അഭിമുഖങ്ങളിലൊന്നും പങ്കെടുക്കാനില്ലെന്നാണ് നടി പറഞ്ഞിരുന്നത്. തന്നെ കുറിച്ച് നിരന്തരം വാര്‍ത്തകള്‍ വരുന്നത് പഠിച്ച് കൊണ്ടിരിക്കുന്ന മകനെ പോലും ബാധിക്കുന്നുണ്ടെന്ന് നടി സൂചിപ്പിച്ചിരുന്നു. അവന്‍ പഠിച്ച് വളരുന്നത് വരെ ഇനി അഭിമുഖമൊന്നും വേണ്ടതില്ലെന്നാണ് തന്റെ തീരുമാനം എന്നും രേഖ പറഞ്ഞു.
എന്നാല്‍ തന്റെ ജീവിതത്തിലെ പഴയ കാര്യങ്ങള്‍ പുതിയത് പോലെ വാര്‍ത്തയായി വരുന്നതിനെ പറ്റിയും രേഖ സംസാരിച്ചു. കഴിഞ്ഞ് പോയ കാര്യങ്ങള്‍ വീണ്ടും പറഞ്ഞത് കൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ എന്ന് ചോദിച്ച നടി, മറ്റൊരു തരത്തില്‍ അത് അനുഗ്രഹമാണെന്നും സൂചിപ്പിച്ചു. സീരിയല്‍ ടുഡേ മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് നടി മനസ് തുറന്നത്.
‘സോഷ്യല്‍ മീഡിയയിലൂടെ തന്റെ പേരില്‍ വാര്‍ത്ത കൊടുത്ത് കാശ് വാങ്ങുന്നവരെ കുറിച്ചാണ് രേഖ രതീഷ് പറഞ്ഞത്. ‘ഒരാളുടെ ജീവിതത്തില്‍ കഴിഞ്ഞ് പോയ കാര്യങ്ങളെ കുറിച്ച് പറഞ്ഞോണ്ട് ഇരിക്കുന്നത് വ്യൂസ് കിട്ടാനായിരിക്കും. പുതിയതായി എന്തേലും ഉണ്ടാവട്ടേ എന്ന് ചിന്തിച്ചൂടേ. പഴയ കാര്യങ്ങളൊക്കെ ഇങ്ങനെ പറഞ്ഞോണ്ട് ഇരുന്നത് കൊണ്ട് എന്തെങ്കിലും ലാഭമുണ്ടെന്ന് കരുതുന്നില്ല. ഞാനിപ്പോള്‍ ഒരു കുഞ്ഞിന്റെ അമ്മയാണ്. ആ കുഞ്ഞൊന്ന് പഠിച്ച് പോവട്ടേ.
കഴിഞ്ഞ് പോയ എന്റെ കാര്യത്തെ കുറിച്ച് പറഞ്ഞിട്ട് ഒന്നും കിട്ടാന്‍ പോവുന്നില്ല. പുതിയ തലമുറയെ കുറിച്ച് ചിന്തിക്കുക. ആ പ്രായത്തിലുള്ള മക്കള്‍ നിങ്ങള്‍ക്കും ഉണ്ടാവും. എന്റെ മകനെ കുറിച്ച് ഞാനും നിങ്ങളും ചിന്തിക്കണം. അതുകൊണ്ടാണ് എടുത്ത് പറയുന്നത്. അവന്‍ വലുതാവുന്നത് വരെ ഇതില്‍ നിന്നൊക്കെ ഞാന്‍ മാറി നില്‍ക്കുകയാണ്. മറ്റൊരു കാര്യം എന്നെ കുറിച്ച് ഒരു സൈഡിലൂടെ പറയുന്നതും നിരന്തരം ഗോസിപ്പുകളില്‍ നില്‍ക്കുന്നതുമൊക്കെ ഒരു അനുഗ്രഹമാണ്.
നിങ്ങളിങ്ങനെ എഴുതുമ്പോള്‍ ഞാന്‍ ആളുകളുടെ മനസില്‍ നിറഞ്ഞ് നില്‍ക്കും. അത് വളരെ ഉപകാരമാണ്. അതിപ്പോള്‍ എനിക്ക് വേണമെന്നില്ല. കാരണം മകന്‍ ഒന്ന് വളര്‍ന്ന് പോയിക്കോട്ടെ. അതിനെ മനുഷ്യത്തപരമായി കാണാം. അവിടെ ദേഷ്യമോ വാശിയോ ആയി കാണേണ്ടതില്ല. അതൊരു ഉപജീവനമാര്‍ഗമാണെങ്കില്‍ അത് നടന്നോട്ടേ. ഞാന്‍ അതിനും എതിരല്ലെന്നും രേഖ രതീഷ് പറയുന്നു. പിന്നെ രണ്ട് സീരിയലുകളില്‍ അഭിനയിക്കുന്നുണ്ട്. അതിന്റെ ഡബ്ബിങ്ങും ഒക്കെയായി തിരക്കിലാണ്.
ഒരു സൈഡില്‍ നിന്ന് നോക്കുമ്പോള്‍ വളരെ സിംപിളാണെന്ന് തോന്നും. പക്ഷേ ഇത് പണ്ടത്തേത് പോലെ അല്ല. നമ്മളെ കൊണ്ട് പണിയെടുപ്പിക്കുക എന്നൊരു ടാസ്‌ക് ആണ്. നല്ല കട്ടപ്പണി ഉണ്ടാവാറുണ്ട്. ചില സമയത്ത് ഒരു ലോട്ടറി അടിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്. ഇടയ്ക്ക് എടുക്കാറുണ്ടെങ്കിലും ഒന്നും അടിച്ചിട്ടില്ല. ലോട്ടറി അടിച്ചത് കൊണ്ട് ഞാന്‍ അഭിനയിക്കാന്‍ വരില്ലെന്ന് ആരും വിചാരിക്കരുത്. പൈസ എത്ര കിട്ടുന്നോ അതിന് അനുസരിച്ചേ ഇന്നത്തെ കാലത്ത് ജീവിക്കാന്‍ പറ്റുകയുള്ളു. ഈ ഫീല്‍ഡിലേക്ക് വരുന്നവര്‍ ഇത് സിംപിളാണ്, ഈസി ആണെന്ന് കരുതേണ്ടതില്ല’ എന്നും രേഖ പറയുന്നു.
about rekha ratheesh