Connect with us

ലക്ഷ്മിയുടെ പതിനെട്ടാം അടവ് അന്തം വിട്ട് സോഷ്യൽ മീഡിയ ലക്ഷ്യം അത് തന്നെ!

Malayalam

ലക്ഷ്മിയുടെ പതിനെട്ടാം അടവ് അന്തം വിട്ട് സോഷ്യൽ മീഡിയ ലക്ഷ്യം അത് തന്നെ!

ലക്ഷ്മിയുടെ പതിനെട്ടാം അടവ് അന്തം വിട്ട് സോഷ്യൽ മീഡിയ ലക്ഷ്യം അത് തന്നെ!

പണ്ടത്തെ കണ്ണീർ കഥാപാത്രങ്ങളെക്കാളും സീരിയൽ പ്രേമികൾക്ക് ഇപ്പോൾ പ്രിയം വില്ലത്തി അല്ലെങ്കിൽ വില്ലനായി എത്തുന്ന കഥാപാത്രങ്ങളോടാണ്. അത്തരത്തിൽ സീരിയലിലെ സ്ഥിരമായ വില്ലത്തി കഥാപാത്രങ്ങളെ അവതരിപ്പിച്ച ലക്ഷ്മി പ്രമോദ് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട താരമായിരുന്നു.

സീരിയലിലിൽ താരം തിളങ്ങിനിൽക്കെവെയാണ് കൊട്ടിയത്ത് റംസി എന്ന പെൺകുട്ടി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ലക്ഷ്മിയെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് പോലീസ് വിട്ടയച്ച ലക്ഷ്മി പ്രമോദിനു സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നു. ഇതോടെ സീരിയലിൽ നിന്നും താരത്തെ മാറ്റിനിർത്തുകയും ചെയ്തു. വര്‍ഷങ്ങളോളം പ്രണയം നടിച്ച്‌ പീഡിപ്പിച്ച ശേഷം വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നായിരുന്നു റംസി ആത്മഹത്യാ ചെയ്തത്. പ്രതി ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യയാണ് ലക്ഷ്മി പ്രമോദ്. കേസുമായി ബന്ധപ്പെട്ട് ഇപ്പോഴും ലക്ഷ്മി സംശയ നിഴലിലാണ്.

മരണപ്പെട്ട പെൺകുട്ടി റംസിയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ലക്ഷ്മി ഇരുവരും തമ്മിലുള്ള ടിക് ടോക് വീഡിയോകളും മറ്റും തന്റെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. എന്നാൽ നിർബന്ധിത ഗർഭഛിദ്രം നടത്താൻ വേണ്ടി റംസിയുടെ പേരിൽ വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ലക്ഷ്മി സഹായിച്ചു എന്ന പേരിലാണ് ലക്ഷ്മിയെ ചോദ്യം ചെയ്തത്. റംസി ഗർഭിണിയായിരുന്നു വെന്നും ഗർഭചിത്രം നടത്തിയെന്നും കേസുകൾ വന്നിരുന്നു. എന്നാൽ ഇതിനൊക്കെ ലക്ഷ്മിക്ക് പങ്കുണ്ടായിരുന്നു എന്നാണ് വീട്ടുകാർ അറിയിച്ചത്.

പരമ്പരകളിൽ നിന്നും താരത്തെ പിന്മാറ്റിയതോടെ സോഷ്യൽ മീഡിയയിലും ലക്ഷ്മി സജീവം ആയിരുന്നില്ല. ഇടയ്ക്ക് ഇനിസ്റ്റാഗ്രാമിൽ പ്രത്യക്ഷപെട്ട ലക്ഷ്മിക്ക് എതിരെ മോശം കമന്റുകളുണ്ടായിരുന്നു
ഇപ്പോൾ ഇതാ വീണ്ടും സോഷ്യൽ മീഡിയയിൽ തിരിച്ചെത്തിയ താരം എപ്പോഴാണ് അഭിനയത്തിലേക്ക് എത്തുന്നത് എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ. നമ്മളെ വെറുക്കുന്നവരെ നമ്മൾ സ്നേഹിക്കണം, കാരണം അവർ നിങ്ങളുടെ വലിയ ആരാധകർ ആണ് എന്ന ക്യാപ്‌ഷൻ ആണ് ലക്ഷ്മി സോഷ്യൽ മീഡിയ സ്റ്റാറ്റസ് വഴി വ്യക്തമാക്കിയിരിക്കുന്നത്.

ഇതിന് മുൻപ് ലക്ഷ്മി സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പുതിയ ബിസിനസ് സംരംഭത്തിന്റെ പോസ്റ്റ് ഷെയർ ചെയ്തിരുന്നു . ആട്ടമോട്ടിസ് കോൺസെപ്റ് വർക്സ് എന്ന സ്ഥാപനം ആരംഭിക്കുന്ന വിവരമാണ് താരം പങ്കുവെച്ചത്. ഇതിനെതിരെ ആരാധകർ പ്രതിഷേധിച്ചിരുന്നു. നിങ്ങൾക്കെന്താണ് പ്രശ്നം നഷ്ടപ്പെട്ടത് ആ പെൺകുട്ടിയുടെ വീട്ടുകാർക്ക് മാത്രമാണല്ലോ എന്ന കമന്റുകളാണ് വരുന്നത്. എന്നാൽ ആരാധകരുടെ പ്രതികരണം ഭയന്നിട്ടാണോ എന്നറിയില്ല ഇൻസ്റ്റാഗ്രാം സ്റ്റോറി ലക്ഷ്മി ഉടൻ ഡിലീറ്റ് ചെയ്തിരുന്നു

More in Malayalam

Trending

Recent

To Top