Malayalam
വീണ്ടും അമ്മയായി ലക്ഷ്മി പ്രമോദ്; സന്തോഷം പങ്കുവെച്ച് നടി
വീണ്ടും അമ്മയായി ലക്ഷ്മി പ്രമോദ്; സന്തോഷം പങ്കുവെച്ച് നടി
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ലക്ഷ്മി പ്രമോദ്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ വിശേഷം ആണ് വൈറലായി മാറിയിരിക്കുന്നത്. കുഞ്ഞു പിറന്നു എന്ന സന്തോഷമാണ് ഇത്തവണ താരം ആരാധകരെ അറിയിച്ചത്. ആണ്‍കുട്ടിയാണ് ജനിച്ചത്. ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് ലക്ഷ്മി ഇക്കാര്യം അറിയിച്ചത്.
ഫെബ്രുവരി 19നാണ് കുഞ്ഞു പിറന്നത്. കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയിട്ടില്ല. പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ലക്ഷ്മിയുടെ പോസ്റ്റ്.
നിരവധി പേരാണ് ആശംസകളറിയിച്ചെത്തുന്നത്. മാസങ്ങള്‍ക്ക് മുമ്പ് സമൂഹ മാധ്യമത്തിലൂടെയാണ് താന്‍ വീണ്ടും ഗര്‍ഭിണിയാണെന്ന വിവരം ലക്ഷ്മി പറഞ്ഞത്. അടുത്തിടെ നടത്തിയ ലക്ഷ്മിയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് വൈറലായിരുന്നു.
പ്രസവത്തിനായി ആശുപത്രിയിലേക്ക് കയറും മുമ്പുള്ള ലക്ഷ്മിയുടെ ഡാന്‍സ് വിഡിയോയും വൈറലായിരുന്നു. പ്രണയിച്ച് വിവാഹിതരായവരാണ് ലക്ഷ്മിയും അസറും. ഇരുവര്‍ക്കും ഒരു മകള്‍ കൂടിയുണ്ട്.