Connect with us

പുതുവര്‍ഷം ആശംസിച്ച് എത്തിയ ലക്ഷ്മി പ്രമോദിനെ പൊങ്കാലയ്ക്കിട്ട് സോഷ്യല്‍ മീഡിയ

Malayalam

പുതുവര്‍ഷം ആശംസിച്ച് എത്തിയ ലക്ഷ്മി പ്രമോദിനെ പൊങ്കാലയ്ക്കിട്ട് സോഷ്യല്‍ മീഡിയ

പുതുവര്‍ഷം ആശംസിച്ച് എത്തിയ ലക്ഷ്മി പ്രമോദിനെ പൊങ്കാലയ്ക്കിട്ട് സോഷ്യല്‍ മീഡിയ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടികളില്‍ ഒരാളായിരുന്നു ലക്ഷ്മി പ്രമോദ്. വില്ലത്തിയായും അല്ലാതെയും താരം നിരവധി കാഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. പരസ്പരം എന്ന പരമ്പരയിലെ സ്മൃതി എന്ന കഥാപാത്രം ഒഴികെ ചെയ്ത റോളുകളില്‍ എല്ലാം വില്ലത്തിയായിട്ടാണ് ലക്ഷ്മി പ്രമോദ് എത്താറുള്ളത്. ഷോര്‍ട്ട് ഫിലിമുകളിലൂടെ അഭിയ രംഗത്തേക് കടന്നുവന്ന ലക്ഷ്മി ഏറെ നാളായി അഭിനയത്തില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ച നടിയ്ക്ക് റംസി എന്ന യുവതിയുടെ ആത്മഹത്യയോടെയാണ് താരശോഭ മങ്ങി തുടങ്ങിയത്. എന്നാല്‍ പുതുവര്‍ഷത്തില്‍ അര്‍ത്ഥവര്‍ത്തായ വാക്കുകള്‍ പങ്ക് വച്ചും വ്യത്യസ്തമായ ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ് ലക്ഷ്മി. ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി ലക്ഷ്മി പോസ്റ്റ് ചെയ്ത ഒരു ഇന്‍സ്റ്റ സ്‌റ്റോറിയാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. 2020 ല്‍ നേരിട്ട ഓരോ ഈമോഷണല്‍ സ്‌ട്രെസ്സും ഓരോ പാഠങ്ങള്‍ ആയിരുന്നു. അതൊന്നും ജീവിതത്തില്‍ ഒരിക്കലും താന്‍ മറക്കില്ല എന്ന് പറയുന്ന ഒരു സ്‌റ്റോറിയിലൂടെയാണ് ലക്ഷ്മി ന്യൂ ഇയര്‍ ആശംസകളും പങ്ക് വച്ചത്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റുകള്‍ക്കെല്ലാം അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്. നിരവധി പേര്‍ പ്രശംസിക്കുമ്പോള്‍ വിമര്‍ശിക്കുന്നവരും ഏറെയാണ്. റംസി എന്ന യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടു തന്നെയാണ് ലക്ഷ്മിയെ വിമര്‍ശിക്കുന്നതും.

ലക്ഷ്മിയുടെ ഭര്‍ത്താവായ അസറിന്റെ അനുജന്റെ കാമുകി ആയിരുന്ന റംസിയുടെ ആത്മഹത്യയോടെയാണ് വിവാദത്തില്‍ പെടുന്നത്. മരണപ്പെട്ട റംസി മൂന്നു മാസം ഗര്‍ഭിണിയായിരിക്കേ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താന്‍ ലക്ഷി ഇടപെട്ടു എന്നുമാണ് ആരോപണം. കൊല്ലം സ്വദേശിനിയായ ലക്ഷ്മി പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മുകേഷ് കഥകള്‍ എന്ന് സീരിയലിലൂടെ അഭിനയരംഗത്തേക്ക് ചുവട് വയ്ക്കുന്നത്.. പഠനകാലഘട്ടത്തില്‍ തന്നെ നൃത്തത്തിലും പ്രാവിണ്യം തെളിയിച്ചു. പിന്നെ അവതാരികയായും താരം സജീവമായിരുന്നു. പിന്നീടങ്ങോട്ട് മിനി സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു ലക്ഷ്മി. സീരിയലില്‍ എത്തുന്നതിന് മുമ്പേ പരസ്യ ചിത്രങ്ങള്‍ക്ക് ലക്ഷ്മി ശബ്ദം നല്‍കിയിരുന്നു. പരസ്പരം സീരിയലിലെ അസോസിയേറ്റായിരുന്ന ബിജുവിലൂടെയാണ് സ്മൃതി എന്ന കഥാപാത്രത്തെ കുറിച്ച് അറിയുന്നതും ഓഡീഷനില്‍ പങ്കെടുക്കുന്നതും. സ്‌ക്രീന്‍ ടെസ്റ്റില്‍ ഒട്ടും പ്രതീക്ഷിക്കാതെയാണ് സെലക്റ്റ് ആയതെന്ന് താരം പറയുന്നു.അഭിനയത്തിനോട് കുറച്ച് വാസന ഉള്ളതല്ലാതെ അതിനെ കുറിച്ച് തനിക്ക് ഒന്നും അറില്ലായിരുന്നു. അഭിനയത്തിന്റെ ആദ്യനാളുകളില്‍ കുറച്ച് പ്രയാസമായിരുന്നെങ്കിലും പരസ്പരം സെറ്റില്‍ മറ്റു ആര്‍ട്ടിസ്റ്റുകള്‍ ഒരുപാട് സഹായിച്ചിരുന്നതായും താരം പറഞ്ഞു.

ഇത്രനാളും ചെയ്ത കഥാപാത്രങ്ങളില്‍ തനിക്ക് ഏറ്റവു പ്രയപ്പെട്ടത് സ്മൃതിയെന്ന വേഷമായിരുന്നു എന്നും അതിനു ശേഷം 7 സീരിയലുകള്‍ ചെയ്‌തെങ്കിലും ഇപ്പോഴും തന്നെ ആളുകള്‍ സ്മൃതിയായി കാണുന്നതില്‍ അതിയായ സന്തോഷമുണ്ടന്നും ലക്ഷ്മി പ്രമോദ് പറയുന്നു. ഗര്‍ഭിണിയായിരിക്കുന്ന സമയത്താണ് പരസ്പരം, സാഗരം സാക്ഷീ എന്നീ രണ്ട് സീരിയലുകളില്‍ താരം അഭിനയിച്ചിരുന്നത്. പിന്നീട് ഗര്‍ഭിണിയായി 7ാം മാസം സീരിയലില്‍ നിന്നും താരം ഇടവേളയെടുത്ത താരം പ്രസവ ശേഷം കുഞ്ഞ് അല്‍പം വലുതായ ശേഷമാണ് മഴവില്‍ മനോരമയിലെ ഭാഗ്യജാതകത്തിലെ അഭിരാമി എന്ന ശക്തമായി തിരികേ എത്തിയത്. കരാര്‍ ഒപ്പിടുന്ന സമയത്ത് പറഞ്ഞതില്‍ നിന്നും ഷൂട്ടിങ് സമയങ്ങള്‍ കുറഞ്ഞതുകൊണ്ടാണ് ഭാഗ്യജാതകത്തില്‍ നിന്നും പിന്‍മാറിയതെന്നും അതിനു ശേഷമാണ് പൗര്‍ണമിത്തിങ്കളില്‍ ആനി എന്ന വില്ലത്തി കഥാപാത്രം തേടിയെത്തിയതെന്നും ലക്ഷ്മി വ്യക്തമാക്കി.

More in Malayalam

Trending