സംഭാരത്തില് മരുന്നു കലര്‍ത്തി ഗർഭിണിയായ സഞ്ജനയ്ക്ക് കൊടുക്കാൻ ശ്രമം; ചക്കിന് വെച്ചത് കൊക്കിന് കൊണ്ടത് പോലെ സംഭവിച്ചത് ഇത് ; അസൂയ പെരുത്ത സരസ്വതിയമ്മയ്ക്ക് സ്വന്തം മകളെ നഷ്ടമായി; കുടുംബവിളക്ക് കഥയിൽ അതും സംഭവിച്ചു!

കുടുംബവിളക്ക് പുത്തൻ കഥാഗതിയിലേക്ക് കടക്കുകയാണ് . ശ്രീനിലയത്തില്‍ പുതിയ ഒരു സന്തോഷവാര്‍ത്തയെത്തിയതിന്റെ ആഹ്ലാദത്തിലാണ് ഇപ്പോള്‍ എല്ലാവരും. പ്രതീഷിന്റെ ഭാര്യ സഞ്ജന അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് കുടുംബാംഗങ്ങളെയെല്ലാം സന്തോഷത്തിലാഴ്ത്തിയിരിക്കുന്നത്.
എന്നാല്‍ ഇത് കണ്ട് അസൂയ പെരുത്ത് നടക്കുന്ന മറ്റൊരു വിഭാഗവുമുണ്ട്. എന്തിലും ഏതിലും സുമിത്രയേയും മക്കളേയും തകര്‍ക്കാന്‍ നടക്കുന്ന അമ്മായിയമ്മ സരസ്വതിയമ്മയും പുതിയ മരുമകള്‍ വേദികയുമാണ് അത്.
സജ്ജന ഗര്‍ഭിണിയായതറിഞ്ഞ് അസൂയ സഹിക്കാനാവാതെ പല കടുംകൈകളും ചെയ്യാന്‍ തയ്യാറെടുക്കുകയാണ് വേദികയും അമ്മായിയമ്മയും. കൂട്ടിന് ഡോ.ഇന്ദ്രജയുമുണ്ട്. സജ്ജനയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്ന് തേടി ഇന്ദ്രജയുടെ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം വേദികയെത്തിയിരുന്നു.
അവിടെ നിന്ന് നഴ്സ് കൊടുത്ത മരുന്നും വാങ്ങി സരസ്വതിയമ്മയുടെ അടുത്ത് കൊടുക്കുകയാണ് വേദിക. സരസ്വതിയമ്മ തഞ്ചത്തില്‍ സജ്ജനയുടെ കാര്യങ്ങള്‍ നോക്കാനാണെന്ന് പറഞ്ഞ് ഈ മരുന്നുകള്‍ ഭക്ഷണത്തില്‍ കലര്‍ത്തി കൊടുക്കാന്‍ നോക്കുകയാണ്.
https://youtu.be/gJHo3dhhjLI
സജ്ജനയ്ക്കായി തയ്യാറാക്കി വെച്ച സംഭാരത്തില് മരുന്ന കലര്‍ത്തിയ സരസ്വതിയമ്മ ഇതു കൊണ്ടുപോയി കൊടുക്കാന്‍ ശ്രമിക്കുമ്പോഴാണ് മകള്‍ ശരണ്യ വരുന്നത്. അമ്മയുടെ കൊടുംചതിയുടെ കഥ മനസ്സിലാക്കാതെ ശരണ്യയാണ് ആ സംഭാരം എടുത്തു കുടിയ്ക്കുന്നത്. എന്തിനധികം പറയുന്നു, ശരണ്യ കുഴഞ്ഞുവീണ കാഴ്ചയാണ് പിന്നെ പ്രേക്ഷകര്‍ കാണുന്നത്.
മയങ്ങിവീണ ശരണ്യയെ ആശുപത്രിയിലാക്കുന്ന കുടുംബാംഗങ്ങള്‍ എല്ലാവരും വിഷമിച്ചിരിക്കുന്ന കാഴ്ചയാണ് ഇന്ന് പുറത്തിറങ്ങിയ പ്രമോയിലുള്ളത് . സത്യാവസ്ഥ മനസ്സിലാക്കിയ സരസ്വതിയമ്മ സ്വന്തം മകള്ക്കാണല്ലോ വിഷം കൊടുത്തതെന്ന പേരില്‍ ഏറെ ദുഃഖിക്കുകയാണ്.
വർഷയുടെയും ശ്രീകാന്തിന്റെയും ഒപ്പം സുധിയുടെയും ശ്രുതിയുടെയും താളമാറ്റൽ ചടങ്ങാണ് നടക്കുന്നത്. അതിനിടയിൽ ഈ ചടങ്ങ് കുളമാക്കാനായിട്ട് ശ്രുതിയും, മഹിമയും ശ്രമിക്കുന്നുണ്ട്. സച്ചിയെ...
ജാനകിയുടെ രഹസ്യങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന അപർണ ഇതുവരെയും തമ്പിയുടെ കള്ളങ്ങൾ കണ്ടുപിടിച്ചിട്ടില്ല. തമ്പി ഇപ്പോൾ വിശ്വസിക്കുന്നത് വിശ്വനെന്ന് പറയുന്ന ഒരാൾ ഇല്ല....