Malayalam
മലയാളി ഡോക്യൂമെന്ററി സംവിധായിക റിന്റു തോമസിന് ഓസ്കാര്‍ അക്കാദമി അംഗത്വത്തിന് ക്ഷണം
മലയാളി ഡോക്യൂമെന്ററി സംവിധായിക റിന്റു തോമസിന് ഓസ്കാര്‍ അക്കാദമി അംഗത്വത്തിന് ക്ഷണം
മലയാളിയായ ഡോക്യൂമെന്ററി സംവിധായിക റിന്റു തോമസിന് ഓസ്കാര്‍ അക്കാദമി അംഗത്വത്തിന് ക്ഷണം. അഭിനേതാക്കളായ കജോള്‍, സൂര്യ, സംവിധായികയും എഴുത്തുകാരിയുമായ റീമ കഗ്തി, ഡോക്യുമെന്ററി സംവിധായകന് സുഷ്മിത് ഘോഷ് എന്നിവര്‍ക്കൊപ്പമാണ് റിന്റുവിനും ഈ വര്‍ഷത്തെ അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആന്‍ഡ് സയന്‍സസിന്റെ ഭാഗമാകാന്‍ ക്ഷണം ലഭിച്ചിരിക്കുന്നത്. 95ാമത് അക്കാദമി അവാര്‍ഡുകള്‍ 2023 മാര്‍ച്ച് 12ന് ലോസ് ഏഞ്ചല്‍സില്‍ നടക്കും
റിന്റു തോമസും സുഷ്മിത് ഘോഷും ചേര്‍ന്ന് സംവിധാനം ചെയ്ത ‘വ്രയിറ്റിങ് വിത്ത് ഫയര്‍’ ഇത്തവണ ഓസ്ക്കാര്‍ നോമിനേഷനില്‍ വന്നിരുന്നു. ഓസ്കാര്‍ ജേതാക്കളായ അരിയാന ഡിബോസ്, ട്രോയ് കൊട്സര്, ബില്ലി എലിഷ് എന്നിവരും അക്കാദമിയിലേക്ക് ക്ഷണിക്കപ്പെട്ട 397 വ്യക്തികളില്‍ ഉള്‍പ്പെടുന്നു. ക്ഷണിതാക്കള്‍ ക്ഷണം സ്വീകരിക്കുകയാണെങ്കില്‍ അവര്‍ക്ക് 95ാമത് അക്കാദമി അവാര്‍ഡില്‍ വോട്ടിംഗിനുള്ള പ്രത്യേകാവകാശം ലഭിക്കും.
ഈ വര്‍ഷം ക്ഷണിക്കപ്പെട്ട അഭിനേതാക്കളില്‍ അന്യ ടെയ്ലര്ജോയ്, ജെസ്സി ബക്ക്ലി, ഗാബി ഹോഫ്മാന്‍, ബെല്‍ഫാസ്റ്റിലെ സഹതാരങ്ങളായ ജാമി ഡോര്നന്, കെയ്ട്രിയോണ ബാല്ഫ്, കൂടാതെ ദ പവര്‍ ഓഫ് ദ ഡോഗിലെ ജെസ്സി പ്ലെമണ്‍സ്, കോഡി സ്മിറ്റ്മക്ഫീ എന്നിവരും ഉള്‍പ്പെടുന്നു.
ഇന്ത്യയില്‍ നിന്ന് കജോള്‍ (മൈ നെയിം ഈസ് ഖാന്), ഇറാന്റെ അമീര്‍ ജാദിദി (എ ഹീറോ), നോര്‍വേയുടെ റെനേറ്റ് റെയിന്‍സ്വെ (ദ വേഴ്സ്റ്റ് പേഴ്സണ്‍ ഇന്‍ ദ വേള്‍ഡ്), ഫ്രാന്‍സിന്റെ വിന്‍സെന്റ് ലണ്ടന്‍ (ടൈറ്റെയ്ന്), നൈജീരിയയുടെ ഫങ്കെ അകിന്ഡെലെ (ജെനിഫ), ജപ്പാന്റെ ഹിഡെതോഷി നിഷിജിമയും (െ്രെഡവ് മൈ കാര്‍) എന്നിവരാണ് ഓസ്കാറിലെ അന്താരാഷ്ട്ര സാന്നിധ്യമാവുന്ന വ്യക്തിത്വങ്ങള്‍.
ക്ഷണിതാക്കള്‍ എല്ലാവരും ക്ഷണം സ്വീകരിക്കുകയാണെങ്കില്‍ ഈ വര്‍ഷത്തെ ലിസ്റ്റില്‍, 34 ശതമാനം സ്ത്രീകളും 19 ശതമാനം പ്രാതിനിധ്യമില്ലാത്ത കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവരും 23 ശതമാനം യുണൈറ്റഡ് സ്റ്റേറ്റ്സിന് പുറത്തുള്ളവരുമാവും അംഗങ്ങളായി എത്തുകയെന്ന് അക്കാദമി ചൊവ്വാഴ്ച അറിയിച്ചു.
