‘അറുപത് ദിവസം ജയിലില്‍ കിടന്ന് ഇറങ്ങിയ പിറ്റേദിവസം പത്രസമ്മേളനം നടത്തിയിട്ടുണ്ട്. അന്നില്ലാത്ത പേടി ഇന്നും ഇല്ല’; മാധ്യമങ്ങളെ കണ്ട് തിയേറ്ററില്‍ നിന്നും ഇറങ്ങി ഓടിയ സംഭവത്തില്‍ പ്രതികരണവുമായി നടന് ഷൈന്‍ ടോം ചാക്കോ

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ‘പന്ത്രണ്ട്’ സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ നിന്നും നടന് ഷൈന്‍ ടോം ചാക്കോ റോഡിലൂടെ ഇറങ്ങിയോടിയത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്.
മാധ്യമങ്ങളെ പേടിച്ചല്ല, ഒരു എന്റര്ടെയ്ന്മെന്റിനു വേണ്ടിയാണ് താന്‍ ഓടിയതെന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്. ‘അറുപത് ദിവസം ജയിലില്‍ കിടന്ന് ഇറങ്ങിയ പിറ്റേദിവസം പത്രസമ്മേളനം നടത്തിയിട്ടുണ്ട്. അന്നില്ലാത്ത പേടി ഇന്നും ഇല്ല., ഒരു എന്റര്ടെയ്ന്മെന്റിനു വേണ്ടിയാണ് താന്‍ ഓടിയതെന്നുമാണ് ഷൈന്‍ ടോം ചാക്കോ പറഞ്ഞത്.പുതിയ ചിത്രമായ അടിത്തട്ടിന്റെ ആദ്യ ഷോ കാണാന്‍ എത്തിയ പ്പോഴായിരുന്നു ഷൈനിന്റെ മറുപടി.
‘പന്ത്രണ്ട്’ സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയപ്പോളാണ് തിയറ്ററിനുള്ളില്‍ നിന്ന് ഷൈന്‍ ഇറങ്ങിയോടിയത്. കാര്യമെന്തന്നറിയാതെ ചില മാധ്യമപ്രവര്‍ത്തകരും ഷൈന്‍ ടോമിന്റെ പുറകെ ഓടി. തിയേറ്ററിനു ചുറ്റും ഓടിയ ഷൈന്‍ ടോം മാധ്യമങ്ങള്‍ക്കു മറുപടി നല്‍കാതെ തിയറ്റര്‍ വളപ്പില്‍നിന്നു റോഡിലേയ്ക്ക് ഇറങ്ങി വീണ്ടും ഓടുകയായിരുന്നു.
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വീഡിയോ കണ്ടവരും കാര്യം എന്തെന്ന് അറിയാതെ അന്താളിച്ച് നില്‍ക്കുകയായിരുന്നു. അതേസമയം ഷൈന്‍ ടോം ചാക്കോ, വിനായകന്, ദേവ് മോഹന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പന്ത്രണ്ട്.
മലയാളത്തിലെ നിരവധി സെലിബ്രിറ്റികളെ അഭിമുഖം ചെയ്യുക വഴി ശ്രദ്ധനേടിയ അവതാരകയാണ് വീണ മുകുന്ദൻ. യൂട്യൂബ് ചാനലിലെ അവതാരകയായിരുന്ന വീണ രസകരമായ ചോദ്യങ്ങളിലൂടെയാണ്...
സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവം എന്ന ചിത്രമാണ് മോഹൻലാലിന്റെ അണിയറയിലൊരുങ്ങുന്ന ചിത്രം. രണ്ടാളും ഒരുമിക്കുന്ന 20-ാമത്തെ സിനിമയാണിത്. ഈ സിനിമ നിർമിക്കുന്നത് ആശീർവാദ്...