മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വെച്ച് വീണ്ടും സിനിമ ചെയ്യാന്‍ താനൊരുക്കമാണ്; പക്ഷേ അതിനായി ചില വിട്ടുവീഴ്ച്ചകളൊക്കെ പലരും ചെയ്യേണ്ടി വരുമെന്ന് നിര്‍മാതാവ്

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് സ്ക്രീനിലെത്തുന്നത് പ്രേക്ഷകര്‍ക്കേറെ ഇഷ്ടമാണ്. ഇപ്പോഴിതാ വീണ്ടും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വെച്ച് സിനിമ ചെയ്യാന്‍ താനൊരുക്കമാണെന്ന് പറയുകയാണ് നിര്‍മ്മാതാവ് സിയാദ് കോക്കര്‍. പക്ഷേ അതിനായി ചില വിട്ടുവീഴ്ച്ചകളൊക്കെ പലരും ചെയ്യേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
മമ്മൂക്കയും എന്റെ നല്ല സുഹൃത്താണ്, ലാലും എന്റെ വളരെ നല്ല സുഹൃത്താണ്. അവരെ വെച്ച് ഇനിയും സിനിമ ചെയ്യാന്‍ ഒരു മടിയുമില്ല. പക്ഷേ അത് എന്റെ ബജറ്റിലായിരിക്കണം. ഒരു നിര്‍മാതാവെന്ന നിലയില്‍ എനിക്കൊരു ബജറ്റുണ്ട്.
ഈ കാലഘട്ടത്തില്‍ എത്ര പൈസ മുടക്കിയാല്‍ ഒരു നല്ല സിനിമ ഉണ്ടാക്കാം. അത് മുടക്കാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ ബജറ്റിലായിരിക്കണം ആ പടം ചെയ്യേണ്ടത്. പലരും പലതിലും കോമ്പ്രമൈസ് ചെയ്യേണ്ടി വരും.
അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ചെയ്യും,’ സിയാദ് കോക്കര്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് സമ്മര്‍ ഇന്‍ ബത്ലഹേമിന്റെ രണ്ടാം ഭാഗം സിയാദ് കോക്കര്‍ പ്രഖ്യാപിച്ചിരുന്നു. മഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചായിരുന്നു പ്രഖ്യാപനം.
ബോളിവുഡ് സിനിമാ ഇൻഡസ്ട്രി ഇന്ത്യൻ സിനിമയെ ലോകത്തിന് മുന്നിൽ എത്തിക്കുന്നതിൽ വഴിത്തിരിവായെന്ന് നടൻ പൃഥ്വിരാജ്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ...
പ്രേക്ഷർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ചിത്രത്തിന് വിജയാശംസകൾ നേർന്നിരിക്കുകയാണ് നടൻ മമ്മൂട്ടി. എമ്പുരാൻ ഒരു ചരിത്ര...
മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തെത്തിയ ദൃശ്യം. ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ നിർമാണം പ്രാരംഭഘട്ടത്തിലാണെന്ന്...