Connect with us

ജീവിതത്തില്‍ വന്ന പുരുഷന്മാരെല്ലാം ഏതെങ്കിലും വിധത്തില്‍ നിരാശപ്പെടുത്തുന്നവരായിരുന്നു, ഞാന്‍ മൂന്ന് തവണ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും, മൂന്ന് തവണയും ദൈവം എന്നെ രക്ഷിക്കുകയും ചെയ്തു; തുറന്ന് പറഞ്ഞ് സുസ്മിത സെന്‍

Malayalam

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സുസ്മിത സെന്‍. ഇപ്പോഴിതാ ജീവിതത്തില്‍ വന്ന പുരുഷന്മാരെല്ലാം ഏതെങ്കിലും വിധത്തില്‍ നിരാശപ്പെടുത്തുന്നവരാണെന്ന് പറയുകയാണ് മിസ് യൂണിവേഴ്‌സും നടിയുമായ സുസ്മിത സെന്‍. മൂന്നാം വട്ടവും വിവാഹത്തില്‍ നിന്നും പിന്മാറാനുള്ള കാരണം ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തുകയായിരുന്നു താരം.

വിവാഹം വേണ്ടന്ന് വെയ്ക്കാന്‍ കാരണം തന്റെ മക്കള്‍ അല്ല എന്നും അവര്‍ ഒരിക്കലും ഒരു തടസമായിട്ടില്ലന്നും സുസ്മിത വ്യക്തമാക്കി. മൂന്ന് വിവാഹത്തില്‍ നിന്നും ദൈവം രക്ഷിച്ചതായി ആണ് തോന്നുന്നത്, ദൈവം തന്നെയും മക്കളെയും രക്ഷപെടുത്തി എന്നും താരം ഒരു അഭിമുഖത്തില്‍ പറഞ്ഞു.

‘സുസ്മിതയും മോഡല്‍ രോഹ്മാനും മൂന്നു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇരുവരും വേര്‍പിരിഞ്ഞു. എന്റെ രണ്ടു കുട്ടികളും എന്റെ ജീവിതത്തില്‍ വന്ന ആളുകളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചവരാണ്. എല്ലാവര്‍ക്കും തുല്യമായ സ്‌നേഹവും ബഹുമാനവും അവര്‍ നല്‍കിയിട്ടുണ്ട്. ഞാന്‍ മൂന്ന് തവണ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും, മൂന്ന് തവണയും ദൈവം എന്നെ രക്ഷിക്കുകയും ചെയ്തു.’ സുസ്മിത വ്യക്തമാക്കി.

1994ല്‍ മനിലയില്‍ വച്ചു നടന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിലാണ് സുസ്മിത സെന്‍ തെരഞ്ഞെടുക്കപ്പെടുന്നത്. 1996ല്‍ ‘ദസ്തക്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയ രംഗത്തേക്ക് താരം എത്തുനന്ത. വിവാഹ വാര്‍ത്ത പലപ്പോഴായി പ്രചരിച്ചിരുന്നെങ്കിലും വിവാഹത്തില്‍ നിന്ന് പിന്മാറി സുസ്മിത രണ്ടു പെണ്‍മക്കളെ ദത്തെടുക്കുകയും ചെയ്തു. റെനീ, അലീസാ എന്നാണ് ഇരുവരുടെയും പേര്.

More in Malayalam

Trending

Recent

To Top