TV Shows
റിയാസ് പണപ്പെട്ടിയുമെടുത്ത് പോയതിന് പിന്നിൽ മറ്റൊരു കളി ; അവന് പൈസ ആണ് ആവശ്യം എന്ന് പറഞ്ഞവർക്കുള്ള മറുപടി; പത്ത് ലക്ഷം വരെ വാഗ്ദാനം ചെയ്തിട്ടും റിയാസ് പണപ്പെട്ടിയെടുത്തില്ല; റിയാസ് ലക്ഷ്യം വെയ്ക്കുന്നത് അത്!
റിയാസ് പണപ്പെട്ടിയുമെടുത്ത് പോയതിന് പിന്നിൽ മറ്റൊരു കളി ; അവന് പൈസ ആണ് ആവശ്യം എന്ന് പറഞ്ഞവർക്കുള്ള മറുപടി; പത്ത് ലക്ഷം വരെ വാഗ്ദാനം ചെയ്തിട്ടും റിയാസ് പണപ്പെട്ടിയെടുത്തില്ല; റിയാസ് ലക്ഷ്യം വെയ്ക്കുന്നത് അത്!
ബിഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിക്കാൻ മൂന്ന് ദിവസം മാത്രമേ ഉള്ളു. ഇതിനിടയിൽ ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോ മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. എല്ലാ പ്രശ്നത്തിനും കാരണം ഒരു പണപ്പെട്ടിയാണ്. എന്ത് തീരുമാനമെടുക്കുമെന്നാണ് അറിയാത്ത വിധം ആശയകുഴപ്പത്തിലാക്കുന്ന പണപ്പെട്ടി ടാസ്ക്കാണ് വീട്ടിലെ അവശേഷിക്കുന്ന ആറ് മത്സരാർഥികൾക്ക് നൽകിയിരിക്കുന്നത്.
ആദ്യം രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് ബിഗ് ബോസ് പണപ്പെട്ടി ടാസ്ക്ക് ആരംഭിച്ചത്. ഫൈനലിൽ വിജയിക്കില്ലെന്ന് ഉറപ്പുള്ള ഒരു മത്സരാർഥിക്ക് പണപ്പെട്ടിയിൽ അടങ്ങിയിരിക്കുന്ന തുകയുമായി ഷോ ക്വിറ്റ് ചെയ്ത് പുറത്ത് പോകാം. എന്നാണ് ബിഗ് ബോസ് നൽകിയ അറിയിപ്പ്.
നല്ലത് പോലെ ചിന്തിച്ച ശേഷം ഒരാൾക്ക് പണപ്പെട്ടി എടുക്കാനുള്ള അവസരമാണ് ബിഗ് ബോസ് നൽകിയിരിക്കുന്നത്. ഇന്ന് ആദ്യം പുറത്തിറങ്ങിയ പ്രമോയിൽ റിയാസ് പണപ്പെട്ടിയെടുക്കാൻ പോകുന്നതായാണ് കാണിച്ചിരിക്കുന്നത്.
എന്നാൽ പത്ത് ലക്ഷം വരെ ബിഗ് ബോസ് വാഗ്ദാനം ചെയ്തിട്ടും റിയാസ് പണപ്പെട്ടിയെടുത്തില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. പണപ്പെട്ടി ടാസ്ക്ക് തുടങ്ങിയപ്പോൾ രണ്ട് ലക്ഷമായിരുന്നു ബിഗ് ബോസ് വാഗ്ദാനം ചെയ്തത്. ആരും പെട്ടിയെടുക്കാൻ തയ്യാറായില്ല.
രണ്ടാമത് അഞ്ച് ലക്ഷം രൂപയുടെ ഓഫറാണ് ബിഗ് ബോസ് മത്സരാർഥികൾക്ക് മുമ്പിൽ വെച്ചത്. അപ്പോഴും ആരും പണപ്പെട്ടി സ്വീകരിക്കാൻ തയ്യാറായില്ല. മൂന്നാമത് എട്ട് ലക്ഷം രൂപയായിരുന്നു ബിഗ് ബോസിന്റെ ഓഫർ. അപ്പോഴും ആരും പണം സ്വീകരിച്ച് ഒഴിയാതെ ഗ്രാന്റ് ഫിനാലെ കണ്ടിട്ടെ മടങ്ങുകയുള്ളൂവെന്ന തീരുമാനത്തിലാണ്. ആരും പണം സ്വീകരിക്കാൻ തയ്യാറാവാതിരുന്നതോടെ പത്ത് ലക്ഷത്തിന്റെ ഓഫറാണ് ബിഗ ബോസ് നാലാമത് മുന്നോട്ട് വെച്ചത്.
ഇത്ര വലിയൊരു സംഖ്യ സമ്മാനമായി പ്രഖ്യാപിച്ചിട്ടും ആരും ഇതുവരേയും പണപ്പെട്ടി സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. എല്ലാവരും തങ്ങൾക്ക് ജനപിന്തുണയുണ്ട് എന്ന ഉറച്ച വിശ്വാസത്തിൽ ഗ്രാന്റ് ഫിനാലെ കാണാനാകും എന്ന പ്രതീക്ഷയിലാണ് ബിഗ് ബോസ് പണപ്പെട്ടി ടാസ്ക്കിൽ പണം സ്വീകരിക്കാൻ തയ്യാറാവാതെ ഇരുന്നത്.
പുറത്ത് നിന്ന് കളികണ്ട് വന്നിട്ടുള്ള മത്സരാർഥിയാണ് റിയാസ് എന്നതിനാൽ എല്ലാവരും റിയാസ് പണപ്പെട്ടി സ്വീകരിക്കുമെന്നാണ് കരുതിയിരുന്നത്. കാരണം പുതിയ പ്രമോയിലും റിയാസ് പണപ്പെട്ടി എടുക്കാൻ പോകുന്ന രംഗങ്ങളാണുള്ളത്.
പ്രമോ കണ്ട് റിയാസിനെ ഇഷ്ടപ്പെടുന്നവരെല്ലാം സങ്കടത്തിലായിരുന്നു. കാരണം മാറ്റത്തിന്റെ പാതയിൽ സഞ്ചരിക്കുന്ന റിയാസിനെ പോലൊരു മത്സരാർഥി വിജയിക്കുന്നത് ബിഗ് ബോസ് ഷോയ്ക്ക് തന്നെ അഭിമാനിക്കാൻ സാധിക്കുന്ന ഒന്നാണെന്നും അതിനാൽ ഗ്രാന്റ് ഫിനാലെ സ്റ്റേജിൽ റിയാസുണ്ടാകണമെന്നും ആരാധകർ ആഗ്രഹിക്കുന്നുണ്ട്.
about biggboss
