Connect with us

ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ ടോപ് ത്രീയില്‍ റിയാസ് വരില്ലെന്ന് വിശ്വസിക്കുന്ന ലോകത്തിലെ ഏക വ്യക്തി അയാളാണ്; അതിനുള്ള വ്യക്തമായ കാരണവും അയാൾക്ക് പറയാനുണ്ട്; ഞെട്ടിക്കുന്ന വാക്കുകളുമായി ആ കുറിപ്പ് വൈറൽ!

TV Shows

ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ ടോപ് ത്രീയില്‍ റിയാസ് വരില്ലെന്ന് വിശ്വസിക്കുന്ന ലോകത്തിലെ ഏക വ്യക്തി അയാളാണ്; അതിനുള്ള വ്യക്തമായ കാരണവും അയാൾക്ക് പറയാനുണ്ട്; ഞെട്ടിക്കുന്ന വാക്കുകളുമായി ആ കുറിപ്പ് വൈറൽ!

ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ ടോപ് ത്രീയില്‍ റിയാസ് വരില്ലെന്ന് വിശ്വസിക്കുന്ന ലോകത്തിലെ ഏക വ്യക്തി അയാളാണ്; അതിനുള്ള വ്യക്തമായ കാരണവും അയാൾക്ക് പറയാനുണ്ട്; ഞെട്ടിക്കുന്ന വാക്കുകളുമായി ആ കുറിപ്പ് വൈറൽ!

ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ വിജയി ആരെന്ന് അറിയാൻ ഇനി മൂന്ന് ദിവസം കൂടി കാത്തിരുന്നാൽ മതി. ഇതിനിടയിൽ റിയാസ് സലീം ഷോയില്‍ നിന്നും പിന്മാറിയോ? എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.

ബിഗ് ബോസ് വാഗ്ദാനം നല്‍കിയ പണവും സ്വീകരിച്ച് റിയാസ് സ്വയം പുറത്തേക്ക് പോയി എന്ന സംശയം ധ്വനിപ്പിക്കുന്ന ഒരു വീഡിയോ ഏഷ്യാനെറ്റ് തന്നെ പുറത്തുവിട്ടു . ഇതുമായി ബന്ധപ്പെട്ടൊരു കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

“ഇന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ ടോപ് ത്രീയില്‍ റിയാസ് വരില്ലെന്ന് വിശ്വസിക്കുന്ന ഏക വ്യക്തി റിയാസ് മാത്രമാണെന്നാണ് കുറിപ്പിലൂടെ ആരാധകന്‍ പറയുന്നത്. റിയാസ് ഷോയില്‍ നിന്നും പിന്മാറില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

“റിയാസ് ബിഗ്ഗ് ബോസ്സ് വീട്ടില്‍ നിന്നും 5 ലക്ഷവും എടുത്തു പുറത്തേക്ക്? ആ പ്രൊമോ വീഡിയോ കണ്ട് സന്തോഷിക്കുന്ന കൊറേ ചിരികള്‍ കണ്ടു എല്ലായിടത്തും. ഇന്ന് ഈ കാണുന്ന നിലയില്‍ ബിഗ്ഗ് ബോസ്സ് ഫൈനല്‍ 5 ഇല്‍ അല്ലെങ്കില്‍ ബിഗ്ഗ് ബോസ്സ് കിരീടത്തിന് സാധ്യത കല്‍പ്പിക്കപ്പെടുന്ന ആദ്യ 3 ഇല്‍ റിയാസ് ഒരിക്കലും എത്തുമെന്ന് ഇപ്പോഴും വിശ്വസിക്കാത്ത ഒരാള്‍ ഇപ്പോഴും ഈ ലോകത്ത് ഉണ്ടെങ്കില്‍ അത് റിയാസ് മാത്രമാണ്.

അവനു സ്വയം അവനിലെ കഴിവിലോ, അവന്റെ നിലപാടുകളിലോ, അവനു അവനില്‍ സ്വയം വിശ്വാസം ഇല്ലാഞ്ഞിട്ടോ അല്ല അത്. നല്ലത് കണ്ടാല്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളി പ്രേക്ഷകര്‍ എന്നു അറിയാത്തത് കൊണ്ടോ അല്ല.അവന്റെ കഴിഞ്ഞ 24 വയസ്സില്‍ അവന്‍ അനുഭവിച്ച, നേരിട്ട ജീവിതാനുഭവങ്ങള്‍ കൊണ്ടാണത്.

സ്‌കൂളുകളില്‍, കോളേജുകളില്‍, നാട്ടില്‍, കുടുംബത്തില്‍, സോഷ്യല്‍ മീഡിയയില്‍ അവന്‍ നേരിട്ട വിവേചനത്തിന്റെയും അവഗണനയുടെയും വേദന ബിഗ്ഗ് ബോസ്സില്‍ അവന്റെ കഴിവിന്റെ പരമാവധി കൊടുത്താലും ജനങ്ങള്‍ അവനെ വിജയിപ്പിക്കില്ല എന്ന ചിന്ത കൊണ്ടാണത്.

അവനു അവന്റെ ജീവിതത്തില്‍ നല്ലൊരു അനുഭവം പോലും ഉണ്ടായി കാണില്ല. എന്തിനു ബിഗ്ഗ് ബോസ്സില്‍ വന്നപ്പോള്‍ പോലും അവനു നേരെ ഉണ്ടായ ആക്രമണങ്ങള്‍ വീടിനകത്തും പുറത്തും നമ്മള്‍ കണ്ടതാണ്. അതിന്റെ പതിനായിരമടങ്ങു അനുഭവിച്ച റിയാസ്, അവനെ പ്രേക്ഷകര്‍ സ്വീകരിക്കും എന്നെങ്ങനെ വിശ്വസിക്കും? പക്ഷെ, എനിക്ക് ഇന്ന് കാണാം ബിഗ്ഗ് ബോസ്സ് വീട്ടില്‍ നിന്ന് ഇറങ്ങി തനിക്ക് കിട്ടിയ സ്വീകാര്യത കണ്ടു ആശ്ചര്യപെടുന്ന റിയാസിനെ. സമൂഹം ഒരിക്കല്‍ അവഗണിച്ചു തള്ളിയ അവനെ ചേര്‍ത്തു പിടിക്കുന്ന സമൂഹത്തിനെ നോക്കി കണ്ണു നിറയുന്ന അവനെ എനിക്ക് കാണാം.

അവനെ വിജയിയാക്കി ഞാനുള്‍പ്പെടുന്ന സമൂഹം ചെയ്ത തെറ്റുകള്‍ക്ക് എനിക്ക് കൂടെ പ്രതിവിധി ചെയ്യണം. ബിഗ്ഗ് ബോസ്സ് സ്വപ്നം കണ്ടു നടന്ന പയ്യനാണ് റിയാസ്. ഇന്ന് ബിഗ്ഗ് ബോസ്സ് എന്ന ഏറ്റവും വലിയ ഗെയിം ഷോകളില്‍ ഒന്ന് റിയാസ് ഇല്ലാതെ സ്വപ്നം കാണാന്‍ പോലും വയ്യാത്ത വിധത്തില്‍ ആ പയ്യന്‍ വളര്‍ന്നിട്ടുണ്ടെങ്കില്‍, 5 ലക്ഷമല്ല, 50 ലക്ഷമല്ല, 5 കോടിയല്ല എന്തു തന്നെ അവന്റെ മുന്നില്‍ വെച്ചു നീട്ടിയാലും ബിഗ്ഗ് ബോസ്സ് വിജയകിരീടം എന്നതില്‍ കവിഞ്ഞു ഒന്നും അവന്‍ സ്വീകരിക്കില്ല എന്നു എനിക്കും എനിക്കോപ്പം ലക്ഷോപലക്ഷം റിയാസിനെ സ്‌നേഹിക്കുന്നവരും ഉറച്ചു വിശ്വസിക്കുന്നു.

‘എനിക്ക് വോട്ട് കിട്ടി’യെന്ന് പറഞ്ഞു സന്തോഷിച്ച ആ മനുഷ്യന്റെ ചിരിയിലും മായാതെ അവന്റെ മനസ്സില്‍ നിലനില്‍ക്കുന്ന വേദന, അവനെ ബിഗ്ഗ് ബോസ്സ് വിജയിയാക്കി മായ്ച്ചു കളയും മലയാളി സമൂഹം. അത് കാലം കാത്തുവെയ്ക്കുന്ന ഒരു കാവ്യനീതി കൂടെയാണെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.അതേസമയം റിയാസ് പിന്മാറില്ലെന്ന് വ്യക്തമാക്കി താരത്തിന്റെ ടീം എത്തിയിട്ടുണ്ട്.

about biggboss

Continue Reading
You may also like...

More in TV Shows

Trending

Recent

To Top