Connect with us

റിയാസിന് വോട്ട് ചെയ്യണോ?; പണപ്പെട്ടിയുമായി റിയാസ് പടിയിറങ്ങിയത് അവുടെയ്ക്ക്; സൂചനകൾ പുറത്ത് വിട്ട് ടീം !

TV Shows

റിയാസിന് വോട്ട് ചെയ്യണോ?; പണപ്പെട്ടിയുമായി റിയാസ് പടിയിറങ്ങിയത് അവുടെയ്ക്ക്; സൂചനകൾ പുറത്ത് വിട്ട് ടീം !

റിയാസിന് വോട്ട് ചെയ്യണോ?; പണപ്പെട്ടിയുമായി റിയാസ് പടിയിറങ്ങിയത് അവുടെയ്ക്ക്; സൂചനകൾ പുറത്ത് വിട്ട് ടീം !

ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ വിജയിയെ കണ്ടെത്താന്‍ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ്. ആരാകും ഈ സീസണിലെ വിജയി എന്നറിയാനായി ആകാംഷയോടെ കാത്തിരിക്കുകയാണ് മത്സരാർത്ഥികളും പ്രേക്ഷകരും . നാടകീയവും അപ്രവചനീയവുമായൊരു സീസണിനാണ് തീരശ്ശീല വീഴാന്‍ പോകുന്നത് അതുകൊണ്ട് തന്നെ വിജയി ആരെന്ന് പ്രഖ്യാപിക്കുക അസാധ്യമായി മാറിയിരിക്കുകയാണ്.

ഇതിനിടെ ഇന്നലെ പുറത്ത് വന്ന പ്രൊമോ വീഡിയോ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ബിഗ് ബോസ് വീട്ടിലെ ശക്തനായ മത്സരാര്‍ത്ഥിയാണ് റിയാസ് സലീം. വൈല്‍ഡ് കാര്‍ഡിലൂടെയാണ് വന്നതെങ്കിലും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടു തന്നെ ബിഗ് ബോസ് വീട്ടിലെ ഏറ്റവും കരുത്തനായി മാറുകയായിരുന്നു റിയാസ്.

എന്നാല്‍ റിയാസ് സലീം ഷോയില്‍ നിന്നും സ്വയം പിന്മാറിയോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഇന്നത്തെ എപ്പിസോഡില്‍ ബിഗ് ബോസ് വാഗ്ദാനം ചെയ്ത പണവും എടുത്ത് റിയാസ് പിന്മാറുന്നുവെന്നാണ് പ്രൊമോയില്‍ കാണിക്കുന്നത്. ഇത് കണ്ടതോടെ ആരാധകരാകെ അമ്പരന്നിരിക്കുകയാണ്. റിയാസ് അങ്ങനെ ചെയ്യുമോ എന്നാണവര്‍ ചോദിക്കുന്നത്.

ഈ സംഭവത്തില്‍ ഇപ്പോഴിതാ പ്രതികരണവുമായി റിയാസിന്റെ ടീം രംഗത്തെത്തിയിരിക്കുകയാണ്. പ്രൊമോ കണ്ട് ആരും വിഷമിക്കേണ്ടെന്നാണ് റിയാസിന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. റിയാസ് ബിഗ് ബോസിലേക്ക് പോയ ശേഷം റിയാസിന്റെ സുഹൃത്തുക്കളാണ് താരത്തിന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. ആ വാക്കുകള്‍ ഇങ്ങനെയാണ്.

ഇന്നത്തെ പ്രോമോ കണ്ടു ആരും വിഷമിക്കണ്ട! അവന്‍ അടിപൊളി ഒരു ഡ്രാമ കിങ് ആണ്.. മാത്രമല്ല ബ്രില്ലിയന്റ് കോണ്‍ടെന്റ് ക്രീയേറ്റര്‍ ആണ്.. ബിഗ്ഗ് ബോസ്സ് ആഗ്രഹിക്കുന്ന കളി കളിക്കാന്‍ അവനു അറിയാം.. റിയാസ് വന്ന അന്ന് മുതല്‍ ഇന്നേ ദിവസം ഇറങ്ങിയ പ്രൊമോയിലും അവന്‍ മാത്രമാണ് നിറഞ്ഞു നില്കുന്നത്.. അത് അവന്റെ മാത്രം കഴിവ് ആണ്..

അവന്‍ പറഞ്ഞ പോലെ ചരിത്രത്തിലെ ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് കപ്പ് എടുക്കുന്നത്തിനുള്ള പണി നമ്മുക്ക് ഇവിടെ പുറത്ത് എടുക്കാം. വോട്ടിങ് തുടരട്ടെ.. യൂട്യൂബ് മഞ്ഞ പത്രങ്ങള്‍ കരയട്ടെ. ചെക്കന്റെ കൂടെ നമ്മള്‍ ഉണ്ട് എന്നാണ് കുറിപ്പില്‍ പറയുന്നത്.

റിയാസ് മത്സരത്തില്‍ നിന്നും സ്വമേധയ പിന്‍വാങ്ങുന്നുവെന്നതാണ് പുതിയ പ്രൊമോയില്‍ കാണിക്കുന്നത്. വീട്ടില്‍ അവശേഷിക്കുന്ന ആറുപേരെയും ആക്ടിവിറ്റി ഏരിയയിലേക്ക് വിളിച്ച ശേഷം വിജയിക്ക് ലഭിക്കുന്ന സമ്മാനത്തുകയുടെ പകുതി വാഗ്ദാനം ചെയ്തിരിക്കുകയാണ് ബിഗ് ബോസ്.

ഇത് സ്വീകരിച്ച് സ്വയം പിന്മാറുന്നവര്‍ക്ക് ഫൈനലിലേക്ക് പോകാനാകില്ല. ഇതോടെ റിയാസ് പണമെടുത്ത് ഷോയില്‍ നിന്നും പിന്മാറാനൊരുങ്ങി മുന്നോട്ട് വരുന്നതായാണ് പ്രൊമോ വീഡിയോയിലുള്ളത്. ദില്‍ഷയടക്കമുള്ളവര്‍ റിയാസിനെ തടയുന്നതും വീഡിയോയില്‍ കാണാം.

തനിക്ക് പ്രേക്ഷകരുടെ പിന്തുണയില്ലെന്ന് കരുതുന്ന താരമാണ് റിയാസ്. അതുകൊണ്ട് തന്നെ ബ്ലെസ്ലിയ്‌ക്കോ ദില്‍ഷയ്‌ക്കോ പിന്നിലാകുന്നതിനേക്കാള്‍ നല്ലത് പണവുമായി പുറത്തേക്ക് പോകുന്നതാകാം നല്ലതെന്ന് റിയാസിന് തോന്നിയിട്ടുണ്ടാകാം എന്നാണ് ചിലര്‍ പറയുന്നത്. റിയാസ് അങ്ങനെ ചെയ്തതില്‍ തെറ്റ് പറയാനില്ലെന്നും അവര്‍ പറയുന്നു. പലപ്പോഴായി തന്നെ പുറത്ത് എങ്ങനെയാണ് കാണുന്നുണ്ടാവുക എന്ന് റിയാസ് പറഞ്ഞിട്ടുണ്ട്.

റിയാസ് പിന്മാറില്ല എന്ന കാര്യത്തിൽ ഉറച്ചു വിശ്വസിക്കുകയാണ് എല്ലാ ആരാധകയും. കഴിഞ്ഞ പരദൂഷണം ടാസ്കിൽ റിയാസ് പറഞ്ഞ വാക്കുകൾ കേട്ട് ഇപ്പോൾ റിയാസിനെ പരിഹസിച്ചവരും റിയാസിന്റെ ഫാൻസ്‌ ആയിട്ടുണ്ട്. അതുകൊണ്ട് റിയാസ് പോകുന്നു എന്ന പ്രൊമോ കണ്ടപ്പോൾ റിയാസെ പോകല്ലേ… എന്ന് അറിയാതെ പറഞ്ഞു പോയെന്നാണ് ചില പ്രേക്ഷകരും പറയുന്നത്. സീരിയൽ താരം അശ്വതിയും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഈ കാര്യം വ്യക്തമാക്കിയിരുന്നു. ഇനി നിങ്ങളുടെ അഭിപ്രായം പറയാം….

ABOUT BIGGBOSS

More in TV Shows

Trending

Recent

To Top