Malayalam
കുഞ്ഞാലിയെന്ന പ്രതിനായകന് ‘എന്റെ മനസ്സില്‍ ഹരീഷിന്റെ മുഖമാണെന്ന് ‘പ്രിയന്‍സാര്‍ വിളിച്ചു പറഞ്ഞ ആ രാത്രി ഞാന്‍ ഉറങ്ങിയില്ല; പോസ്റ്റുമായി ഹരീഷ് പേരടി
കുഞ്ഞാലിയെന്ന പ്രതിനായകന് ‘എന്റെ മനസ്സില്‍ ഹരീഷിന്റെ മുഖമാണെന്ന് ‘പ്രിയന്‍സാര്‍ വിളിച്ചു പറഞ്ഞ ആ രാത്രി ഞാന്‍ ഉറങ്ങിയില്ല; പോസ്റ്റുമായി ഹരീഷ് പേരടി
മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രമാണ് ഓളവും തീരവും. എം.ടി വാസുദേവന്‍ നായര്‍ രചിച്ച ആ പഴയ ചിത്രത്തിന്റെ പുനരാവിഷ്കാരമായിരിക്കും ചിത്രം എന്നാണ് വിവരം. ഹരീഷ് പേരടിയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ തന്റെ കഥാപാത്രത്തേക്കുറിച്ച് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.
പഴയ ചിത്രത്തില്‍ ജോസ് പ്രകാശ് അവതരിപ്പിച്ച കുഞ്ഞാലി എന്ന വില്ലന്‍ കഥാപാത്രമായാണ് ഹരീഷ് പേരടി എത്തുന്നത്. ജോസ് പ്രകാശ് സാര്‍ ചെയ്ത കുഞ്ഞാലിയെന്ന പ്രതിനായകന് ‘എന്റെ മനസ്സില്‍ ഹരീഷിന്റെ മുഖമാണെന്ന് ‘പ്രിയന്‍സാര്‍ വിളിച്ചു പറഞ്ഞ ആ രാത്രി ഞാന്‍ ഉറങ്ങിയില്ല. ഇത്തരം ബഹുമതികള്‍ കിട്ടുമ്പോള്‍ എങ്ങിനെ ഉറങ്ങും എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ജോസ് പ്രകാശിന്റെ കല്ലറയില്‍ പോയി പ്രാര്‍ത്ഥിക്കുന്നതിന്റെയും എം.ടി. വാസുദേവന്‍ നായരെ വീട്ടില്‍പ്പോയി കണ്ടതിന്റെയും ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അധികം സംസാരിക്കാത്ത എം.ടി സാര്‍ ഇന്ന് എന്നോട് പതിവില്‍ കവിഞ്ഞ് സജീവമായപ്പോള്‍ അത് വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ പറ്റാത്ത അനുഭവമായി എന്നാണ് കൂടിക്കാഴ്ചയേക്കുറിച്ച് പേരടി എഴുതിയിരിക്കുന്നത്.
എം.ടി സാറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘കുടുക്കില്ലാത്ത ട്രൗസറില്‍ വാഴനാര് കൂട്ടിക്കെട്ടി’ അഭിനയത്തിന്റെ വലിയ ലോകത്തെ സ്വപ്നം കണ്ട് ഓടിയ ആ സ്കൂള്‍ നാടകക്കാരന് ഇതിലും വലിയ അനുഗ്രഹം എവിടുന്ന് കിട്ടാന്‍ എന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.
