Malayalam
സായി അച്ഛനും പ്രസന്നാമ്മയും; പഴയ കാല ചിത്രം പങ്കുവെച്ച് വൈഷ്ണവി
സായി അച്ഛനും പ്രസന്നാമ്മയും; പഴയ കാല ചിത്രം പങ്കുവെച്ച് വൈഷ്ണവി
കനക ദുര്‍ഗ എന്ന ഒറ്റ കഥാപാത്രത്തിലൂടെ തന്നെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് നടന്‍ സായ് കുമാറിന്റെ മകള്‍ വൈഷ്ണവി. അരങ്ങേറ്റം നെഗറ്റീവ് കഥാപാത്രത്തിലൂടെ ആണെങ്കിലും വൈഷ്ണവിയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.
സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന കയ്യെത്തും ദൂരത്ത് എന്ന പരമ്പരയിലൂടെയാണ് വൈഷ്ണവിയുടെ അരങ്ങേറ്റം. ആദ്യമായി ചെയ്ത കഥാപാത്രം പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. സിനിമ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന വൈഷ്ണവി വളരെ വൈകിയാണ് ക്യാമറയ്ക്ക് മുന്നില്‍ എത്തിയത്.
ഇപ്പോഴിതാ വൈഷ്ണവി പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് വൈറലായി മാറിയിരിക്കുന്നത്. സായി അച്ഛനും പ്രസന്നാമ്മയും എന്ന് പറഞ്ഞുകൊണ്ടാണ് വൈഷ്ണവി ഫോട്ടോ പങ്കുവച്ചത്. നിരവധിപ്പേരാണ് ഫോട്ടോക്ക് കമന്റുമായെത്തുന്നത്, വീണ്ടും ഒന്നിച്ചോയെന്നാണ് ആളുകള്‍ ചോദിക്കുന്നത്.
2018 ലായിരുന്നു വൈഷ്ണവിയും സുജിത് കുമാറുമായിട്ടുള്ള വിവാഹം. മകളുടെ വിവാഹത്തില്‍ സായികുമാര്‍ പങ്കെടുക്കാത്തത് വളരെ ചര്‍ച്ചയില്‍ കൊണ്ടെത്തിച്ചായിരുന്നു. പ്രസന്നകുമാരിയായിരുന്നു സായികുമാറിന്റെ ആദ്യഭാര്യ. 1986ലാണ് ഇരുവരും വിവാഹിതരായത്. ഈ ബന്ധത്തില്‍ വൈഷ്ണവി എന്നൊരു മകള്‍ അദ്ദേഹത്തിനുണ്ട്.
2008ല്‍ ഈ ബന്ധം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് 2009ല്‍ പ്രമുഖ ചലച്ചിത്രനടിയായ ബിന്ദു പണിക്കരെ വിവാഹം ചെയ്തു. ബിന്ദു പണിക്കരുടെ ആദ്യ ഭര്‍ത്താവ് മരിക്കുകയും പിന്നീട് സായി കുമാറിനെ കല്യാണം കഴിക്കുകയുമായിരുന്നു. ആദ്യ വിവാഹത്തില്‍ കല്യാണി എന്ന ഒരു മകള്‍ ഉണ്ട്. ആ മകള്‍ ഇപ്പോള്‍ ബിന്ദുവിന്റേയും സായ്കുമാറിന്റെയും കൂടെയാണ് താമസം.
