Connect with us

‘ഡാര്‍ക്ക് സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമില്ല’; കാരണം വ്യക്തമാക്കി ഷെയിന്‍ നിഗം

Malayalam

‘ഡാര്‍ക്ക് സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമില്ല’; കാരണം വ്യക്തമാക്കി ഷെയിന്‍ നിഗം

‘ഡാര്‍ക്ക് സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമില്ല’; കാരണം വ്യക്തമാക്കി ഷെയിന്‍ നിഗം

മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഷെയിന്‍ നിഗം. താരം നായകനായി എത്തുന്ന ഉല്ലാസം എന്ന ചിത്രം ജൂലൈ ഒന്നിനാണ് റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റില്‍ ഇനി ഡാര്‍ക്ക് റോളുകള്‍ ചെയ്യാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. കൂടുതല്‍ സീരിയസ് റോളുകള്‍ ചെയ്ത ശേഷം ഹാപ്പി ആയിട്ടുള്ള റോള്‍ ചെയ്തപ്പോള്‍ ഏതായിരുന്നു കംഫര്‍ട്ട് എന്ന മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിനാണ് ഷെയിന്‍ മറുപടി പറഞ്ഞത്.

‘ഇപ്പോള്‍ എനിക്ക് തോന്നുന്നത് അത്ര കറക്റ്റ് ആയ, സ്‌ട്രോങ് ആയ പോയിന്റ് പറയാന്‍ വേണ്ടി മാത്രമേ ഇനി ഡാര്‍ക്ക് റോളുകള്‍ ചെയ്യുള്ളു. അല്ലാതെ ഫീല്‍ ഗുഡ് സിനിമകളും സന്തോഷമുള്ള സിനിമകളും ഇറങ്ങി പോകാന്‍ ആണ് താല്‍പര്യം. അല്ലാതെ ഡാര്‍ക്ക് സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമില്ല’ ഷെയിന്‍ പറയുന്നു.

നവാഗതനായ ജീവന്‍ ജോജോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രവീണ്‍ ബാലകൃഷ്ണനാണ് ഉല്ലാസത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നത്. കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറില്‍ ജോയി കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഷെയ്ന്‍ നിഗത്തെ കൂടാതെ അജു വര്‍ഗീസ്, ദീപക് പറമ്പോള്‍, രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ട് അപരിചതര്‍ തമ്മില്‍ ഉണ്ടാകുന്ന പ്രണയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ.

More in Malayalam

Trending

Recent

To Top