Connect with us

സ്ത്രീകളോട് അമ്മ കാട്ടുന്ന സമീപനം കാണുമ്പോള്‍ അത്ഭുതമില്ല, അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ വിജയ് ബാബു പങ്കെടുക്കാനെത്തിയതിനെതിരെ വിമര്‍ശനവുമായി ഡബ്ല്യുസിസി

Malayalam

ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു അമ്മയുടെ ഇന്നത്തെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ യോഗം തുടങ്ങി. ഇതിന് പിന്നാലെ വിജയ് ബാബുവിനെ അമ്മ ജനറല്‍ ബോഡി പങ്കെടുപ്പിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡബ്ല്യുസിസി.

സ്ത്രീകളോട് അമ്മ കാട്ടുന്ന സമീപനം കാണുമ്പോള്‍ അത്ഭുതമില്ലെന്ന് ദീദി ദാമോദരന്‍ പറഞ്ഞു. വിജയ് ബാബുവിനെതിരെ സംഘടന നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചു ഇന്റേര്‍ണല്‍ കംപ്ലയിന്റ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെ മൂന്ന് വനിത അംഗങ്ങള്‍ ഐ.സി.സിയില്‍ നിന്ന് രാജി വെച്ചിരുന്നു.

നിലവില്‍ ഐ.സികമ്മിറ്റി പ്രവര്‍ത്തിക്കുന്നില്ല. യോഗ ശേഷം നാല് മണിയ്ക്ക് ‘അമ്മ’ ഭാരവാഹികള്‍ മാധ്യമങ്ങളെ കാണും. അതേസമയം കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് രംഗത്തെത്തിയിരുന്നു.

അതിജീവിതയ്ക്ക് തടസ്സങ്ങള്‍ എല്ലാം നേരിട്ടു കൊണ്ട് സത്യം തെളിയിക്കുക എന്നത് ആ കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്നും വിഷയത്തില്‍ തങ്ങള്‍ നടിക്കൊപ്പം ആണെന്നും ഡബ്ല്യുസിസി വ്യക്തമാക്കി.

Continue Reading
You may also like...

More in Malayalam

Trending