Malayalam
‘അമ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നേരിട്ട് പങ്കെടുക്കാനെത്തി നടന്‍ വിജയ് ബാബു
‘അമ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നേരിട്ട് പങ്കെടുക്കാനെത്തി നടന്‍ വിജയ് ബാബു
താരസംഘടനയായ ‘അമ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നേരിട്ട് പങ്കെടുക്കാനെത്തി നടന്‍ വിജയ് ബാബു. കൊച്ചിയിലെ സ്വാകാര്യ ഹോട്ടലില്‍ നടക്കുന്ന യോഗത്തില്‍ വിജയ് ബാബുവിനെതിരായ ബാലാത്സംഗക്കേസ് അടക്കം ചര്‍ച്ചയാകവെയാണ് വിജയ് ബാബു നേരിട്ടെത്തിയത്.
ആഭ്യന്തര രാതി പരിഹാര സെല്‍ രൂപീകരിച്ചശേഷമുളള ആദ്യ ജനറല്‍ ബോഡിയാണ് നടക്കുന്നത്. എന്നാല്‍ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് സെല്‍ അധ്യക്ഷ ശ്വേത മേനോന്‍ ഉള്‍പ്പെടെ രാജിവച്ചിരുന്നു. യോഗം കഴിഞ്ഞതിനു ഷം വൈകിട്ട് നാലിന് ഭാരവാഹികള്‍ മാധ്യമങ്ങളെ കാണും.
കഴിഞ്ഞ ഡിസംബറിലായിരുന്നു വാര്‍ഷിക ജനറല്‍ ബോഡി അവസാനം ചേര്‍ന്നത്. അന്നത്തെ യോഗത്തിലായിരുന്നു ആഭ്യന്തര പരാതി പരിഹാര സെല്ലിന് രൂപം നല്‍കിയത്. വിജായ് ബാബുവുമായി ബന്ധപ്പെട്ട കേസായിരുന്നു സമിതി ആദ്യം കൈകാര്യം ചെയ്തത്. രാതിയെത്തിയിരുന്നില്ലെങ്കിലും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗത്തിനെതിരായ ആരോപണം പരിഗണിക്കുകയും വിജയ് ബാബുവിനെതിരെ എക്‌സിക്യുട്ടീവ് സമിതിയോട് കര്‍ശന നടപടി ആവശ്യപ്പെട്ട് കത്തും നല്‍കിയിരുന്നു.
എന്നാല്‍ തത്ക്കാലം എക്‌സിക്യൂട്ടീവ് കമ്മിയില്‍നിന്ന് മാറിനില്‍ക്കാമെന്ന വിജയ് ബാബുവിന്റെ കത്താണ് അംഗീകരിച്ചത്. മാല പാര്‍വതി, കുക്കു പരമേശ്വരന്‍ തുടങ്ങിയവാണ് പരാതി പരിഹാര സമിതിയില്‍നിന്ന് രാജിവച്ച മറ്റുള്ളവര്‍. ശ്വേത മേനോനും ഇന്നത്തെ ജനറല്‍ ബോഡിയില്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് രംഗത്തെത്തിയിരുന്നു. അതിജീവിതയ്ക്ക് തടസ്സങ്ങള്‍ എല്ലാം നേരിട്ടു കൊണ്ട് സത്യം തെളിയിക്കുക എന്നത് ആ കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്നും വിഷയത്തില്‍ തങ്ങള്‍ നടിക്കൊപ്പം ആണെന്നും ഡബ്ല്യുസിസി വ്യക്തമാക്കി.
