‘പത്താന് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ ഉറപ്പായും അതിന്റെ രണ്ടാം ഭാഗവും നിങ്ങളിലേക്ക് എത്തും’; 30 വര്‍ഷത്തെ സിനിമാ ജീവിതം ആഘോഷമാക്കുന്നതിനിടെ ലൈവിലെത്തി ഷാരൂഖ് ഖാന്
‘പത്താന് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ ഉറപ്പായും അതിന്റെ രണ്ടാം ഭാഗവും നിങ്ങളിലേക്ക് എത്തും’; 30 വര്‍ഷത്തെ സിനിമാ ജീവിതം ആഘോഷമാക്കുന്നതിനിടെ ലൈവിലെത്തി ഷാരൂഖ് ഖാന്
‘പത്താന് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ ഉറപ്പായും അതിന്റെ രണ്ടാം ഭാഗവും നിങ്ങളിലേക്ക് എത്തും’; 30 വര്‍ഷത്തെ സിനിമാ ജീവിതം ആഘോഷമാക്കുന്നതിനിടെ ലൈവിലെത്തി ഷാരൂഖ് ഖാന്
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ഷാരൂഖ് ഖാന്. അദ്ദേഹത്തിന്റെ പത്താന് എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഷാരൂഖ ് ഖാന്. സിനിമാ ജീവിതത്തില്‍ മൂപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ഇന്‍സ്റ്റഗ്രാമില്‍ ലൈവില്‍ എത്തിയപ്പോഴാണ് ഷാരൂഖ് ഇതേ കുറിച്ച് വ്യക്തമാക്കിയത്.
‘പത്താന് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ ഉറപ്പായും അതിന്റെ രണ്ടാം ഭാഗവും നിങ്ങളിലേക്ക് എത്തും’ എന്നാണ് ഷാരൂഖ് ലൈവില്‍ പറഞ്ഞത്. പത്താനില്‍ സല്മാന് ഖാനും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. 30 വര്‍ഷത്തെ സിനിമാ ജീവിതം ആഘോഷമാക്കാന്‍ പത്താന്റെ പുതിയ പോസ്റ്ററും സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെച്ചിരുന്നു.
അടുത്ത വര്‍ഷം ജനുവരി 25നാണ് ചിത്രം എത്തുക. ഹിന്ദിയ്ക്ക് പുറമെ തമിഴ , തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
അതേസമയം, തമിഴ് സംവിധായകന് അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനിലാണ് ഷാരൂഖ് ഖാന് ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ നയന്‍താരയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നയന്‍താര ഒരു അന്വേഷണ ഉദ്യോഗസ്ഥയായി എത്തുന്ന ചിത്രത്തില്‍ ഷാരൂഖ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. ഷാരൂഖ് ഖാന്റെ ആദ്യ കഥാപാത്രം ഗ്യാങ്സ്റ്ററായ മകന്റെ വേഷത്തിലാണെന്നും മറ്റൊന്ന് സീനിയര്‍ റോ ഓഫീസറായി അഭിനയിക്കുന്ന പിതാവാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...