Connect with us

ആരും ഒന്നുമറിഞ്ഞില്ല, രഹസ്യമായി ഇന്നലെ എല്ലാം നടന്നു, ദിലീപിനെ തൂക്കിയെടുത്തു, ആ ശബ്ദം ചതിക്കുമോ? ക്രൈംബ്രാഞ്ചിന്റെ മാസ്റ്റർ ബ്രെയിൻ! അറിയേണ്ടത് ആ ഒരൊറ്റ കാര്യം

News

ആരും ഒന്നുമറിഞ്ഞില്ല, രഹസ്യമായി ഇന്നലെ എല്ലാം നടന്നു, ദിലീപിനെ തൂക്കിയെടുത്തു, ആ ശബ്ദം ചതിക്കുമോ? ക്രൈംബ്രാഞ്ചിന്റെ മാസ്റ്റർ ബ്രെയിൻ! അറിയേണ്ടത് ആ ഒരൊറ്റ കാര്യം

ആരും ഒന്നുമറിഞ്ഞില്ല, രഹസ്യമായി ഇന്നലെ എല്ലാം നടന്നു, ദിലീപിനെ തൂക്കിയെടുത്തു, ആ ശബ്ദം ചതിക്കുമോ? ക്രൈംബ്രാഞ്ചിന്റെ മാസ്റ്റർ ബ്രെയിൻ! അറിയേണ്ടത് ആ ഒരൊറ്റ കാര്യം

നടിയെ ആക്രമിച്ച കേസിൻറെ തുടരന്വേഷണം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുളളൂ… പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള ഓട്ടത്തിലാണ് അന്വേഷണ സംഘം. ഇന്നലെ അതീവ രഹസ്യമായി മറ്റൊരു നിർണ്ണായക നീക്കം നടത്തിയിരിക്കുകയാണ് ക്രൈം ബ്രാഞ്ച്. നടൻ ദിലീപിന്റെ ശബ്ദ സാംപിൾ വീണ്ടും പരിശോധനക്കായി ശേഖരിച്ചു. ഇന്നലെ രാവിലെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ദിലീപിനെ എത്തിച്ചാണ് സാംപിൾ എടുത്തത്.

ബുധനാഴ്ച ദിലീപിന്റെ സഹോദരൻ പി.അനൂപ്, സഹോദരി സബിത, സഹോദരിയുടെ ഭർത്താവ് ടി.എൻ.സുരാജ്, ഡോ.ഹൈദരാലി എന്നിവരുടെ ശബ്ദ സാംപിൾ എടുത്തിരുന്നു. അന്നു ദിലീപിന് ഹാജരാകാൻ കഴിയാതിരുന്നതിലാണ് ഇന്നലെ സാംപിൾ ശേഖരിച്ചത്.

ദിലീപിന്റേയും ബന്ധുക്കളുടേയും ഫോണിൽ നിന്നും ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഫോൺ പരിശോധനയിൽ നിന്നും സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടത്തുന്ന ശബ്ദ സംഭാഷണങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ്, സുഹൃത്തുക്കും നടി ആക്രമിക്കപ്പെട്ട കേസിലെ മറ്റൊരു പ്രതിയുമായ ശരത് തുടങ്ങിയവരുടെ ഓഡിയോയായിരുന്നു ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ ശബ്ദ സാമ്പിളുകൾ ശേഖരിച്ചത്.

സംവിധായകൻ ബാലചന്ദ്രകുമാർ കൈമാറിയ ഡിജിറ്റൽ തെളിവുകളിൽ ഇവരുടെ ശബ്ദ സംഭാഷണങ്ങൾ പതിഞ്ഞിരുന്നു. ഇത് ശാസ്ത്രീയമായി പരിശോധിച്ച് ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വീണ്ടും ശബ്ദ സാമ്പിളുകൾ ശേഖരിച്ചിരിക്കുന്നത്. ശബ്ദരേഖകളുടെ അടിസ്ഥാനത്തിൽ ഇതിനോടകം തന്നെ സബിതയേയും സുരാജിനേയുമെല്ലാം അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്.

കേസിൽ കാവ്യ മാധവന് പങ്കുള്ളതായുള്ള ടി എൻ സുരാജിന്റെ ശബ്ദരേഖയുടെ അടിസ്ഥാനത്തിലായിരുന്നു സബിതയെ ചോദ്യം ചെയ്തത്. ഇത് പറയാൻ ഉണ്ടായ സാഹചര്യം എന്താണെന്നായിരുന്നു അന്വേഷണ സംഘം ചോദിച്ചറിഞ്ഞത്.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുന്നത്. എന്നാൽ ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദ സന്ദേശങ്ങൾ റെക്കോഡ് ചെയ്ത തീയതി ഫോറൻസിക് പരിശോധനയിൽ കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഇക്കാര്യം കേസിൽ നിർണായകമാണെന്നിരിക്കെ തീയതി കണ്ടെത്താൻ സാധിക്കാത്തത് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതിനിടെ ഡോ ഹൈദരലി ഉൾപ്പെടെയുള്ള സാക്ഷികളുടെ കൂറുമാറ്റം സംബന്ധിച്ച അന്വേഷണവും ക്രൈംബ്രാഞ്ച് നടത്തിയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട ദിവസം ഹൈദരലിയുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു താൻ എന്നായിരുന്നു ആദ്യം ദിലീപ് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. ഇത് ഹൈദരലി ആദ്യം തള്ളിയിരുന്നു. എന്നാൽ പിന്നീട് കോടതിയിൽ ഇയാൾ മൊഴി മാറ്റുകയായിരുന്നു.

More in News

Trending

Recent

To Top