ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മര്മുവിനെതിരായ വിവാദ ട്വീറ്റില്‍ ബോളിവുഡ് സംവിധായകന് രാംഗോപാല്‍ വര്‍മ്മക്കെതിരെ കേസ് എടുത്ത് പോലീസ്. ‘ദ്രൗപതി രാഷ്ട്രപതിയാണെങ്കില്‍ പാണ്ഡവരും കൗരവരും ആരാണെന്ന’ ട്വീറ്റിലാണ് പൊലീസ് സംവിധായകനെതിരെ കേസെടുത്തത്. കേസെടുത്തതിനു പിന്നാലെ രാം ഗോപാല്‍ വര്‍മ വിശദീകരണവുമായി രംഗത്തെത്തി.
തെലങ്കാന ബിജെപി നേതാവ് ഗുഡൂര്‍ നാരായണ റെഡ്ഡിയാണ് രാം ഗോപാല്‍ വര്‍മക്കെതിരെ പരാതി നല്‍കിയത്. ട്വീറ്റിലൂടെ രാം ഗോപാല്‍ വര്‍മ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളെ അപമാനിക്കുകയാണെന്ന് നാരായണ റെഡ്ഡി പരാതിയില്‍ സൂചിപ്പിച്ചു.
പരാതിക്ക് പിന്നാലെ വിവാദ ട്വീറ്റ് റീട്വീറ്റ് ചെയ്ത് രാം ഗോപാല്‍ വര്‍മ വിശദീകരണം നല്കി.
‘മഹാഭാരതത്തിലെ എന്റെ പ്രിയപ്പെട്ട കഥാപാത്രമാണ് ദ്രൗപതി. ഈ പേര് വളരെ അപൂര്‍വമായതിനാലാണ് പെട്ടെന്ന് ഞാന്‍ അത് ഓര്‍ത്തത്. ആ ഓര്‍മയില്‍ ട്വീറ്റ് ചെയ്തതാണ്. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല.’ രാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തു.
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...