Connect with us

‘അയ്യപ്പനും കോശിയും’ ഹിന്ദിയിലേയ്ക്ക്…, റീമേക്ക് അവകാശം സ്വന്തമാക്ക നടന്‍ ജോണ്‍ എബ്രഹാമിന്റെ പ്രൊഡക്ഷന്‍ ഹൗസ്

News

ബിജു മേനോനെയും പൃഥ്വിരാജിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ മലയാളത്തില്‍ വന്‍ വിജയമായിരുന്നു. ഇതിലെ ഗാനങ്ങളെല്ലാം തന്നെ ഇപ്പോഴും വളരെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

അടുത്തിടെ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുക്കുന്നതായി അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം നടന്‍ ജോണ്‍ എബ്രഹാമിന്റെ പ്രൊഡക്ഷന്‍ ഹൗസ് സ്വന്തമാക്കുകയും ചെയ്തിരുന്നു.

2020 മെയ് 26നാണ് ജോണ്‍ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് പ്രഖ്യാപിച്ചത്. ഇതിനായി ജോണ്‍ എബ്രഹാമിന്റെ ജെഎ എന്റര്‍ടെയ്ന്‍മെന്റ്‌സ് അനുരാഗ് കശ്യപിനെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം.

തിരക്കഥയോടുള്ള ജഗന്‍ ശക്തിയുടെ സമീപനത്തില്‍ തൃപ്തനല്ലാത്തതിനാല്‍, പ്രാദേശിക വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന തരത്തില്‍ തിരക്കഥ മാറ്റാന്‍ അനുരാഗിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. അനുരാഗ് കശ്യപ് ഈ ഓഫര്‍ സ്വീകരിച്ചതായാണ് സൂചന.

More in News

Trending

Uncategorized